PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ  
തീയതി: 20 .04.2020

Posted On: 20 APR 2020 6:25PM by PIB Thiruvananthpuram

 

 

ഇതുവരെ: 

രാജ്യത്ത് ഇതേ വരെ കോവിഡ് 19 സ്ഥിരീകരിച്ചത് 17,265 പേര്‍ക്ക്. 2547 പേര്‍ രോഗവിമുക്തി നേടുകയും 543 പേര്‍ മരണപ്പെടുകയും ചെയ്തു. 

ഇന്ത്യയില്‍ രോഗികളായവരുടെ എണ്ണം ഇരട്ടിച്ചിരുന്നത് ലോക്ഡൗണിനു മുന്‍പ് 3.4 ദിവസം കൊണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 7.5 ദിവസമായി മെച്ചപ്പെട്ടു

പുതിയ തൊഴില്‍സംസ്‌കാരം ലഭ്യമാക്കുന്നതിനു നായകത്വം വഹിക്കാന്‍ നൂതനാശയങ്ങളോട് അതിയായ താല്‍പര്യം പുലര്‍ത്തുന്ന യുവത്വമാര്‍ന്ന രാജ്യമായ ഇന്ത്യക്കു സാധിക്കും: പ്രധാനമന്ത്രി 

 അവശ്യവസ്തുക്കളുടെ മുഴുവൻ വിതരണ ശൃംഖലയുടെയും സുഗമമായ നീക്കം  ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 

കോവിഡ് 19 : കേന്ദ്രഗവൺമെന്റ് 6 അന്തർ മന്ത്രിതല സംഘങ്ങൾക്ക് രൂപം നൽകി

അടിത്തട്ടിലെ ഭരണസംവിധാനത്തിന്റെ ഉപയോഗത്തിനായി ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രഫഷണലുകളുടെയും വോളന്റിയര്‍മാരുടെയും ഓണ്‍ലൈന്‍ ഡേറ്റാ പൂള്‍


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക് സംവിധാനവും ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ


കോവിഡ് 19 കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍: രാജ്യത്ത് ഇതേ വരെ കോവിഡ് 19 സ്ഥിരീകരിച്ചത് 17,265 പേര്‍ക്ക്. 2547 പേര്‍ രോഗവിമുക്തി നേടുകയും 543 പേര്‍ മരണപ്പെടുകയും ചെയ്തു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1616415


കോവിഡ് കാലത്തെ ജീവിതം: യുവാക്കളിലും തൊഴില്‍വൈദഗ്ധ്യമുള്ളവരിലും താല്‍പര്യം ജനിപ്പിച്ചേക്കാവുന്ന ചില ചിന്തകള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചു.   ലോകം ഇന്നു പുതിയ ബിസിനസ് മാതൃകകള്‍ തേടുകയാണെന്നും പുതിയ തൊഴില്‍സംസ്‌കാരം ലഭ്യമാക്കുന്നതിനു നായകത്വം വഹിക്കാന്‍ നൂതനാശയങ്ങളോട് അതിയായ താല്‍പര്യം പുലര്‍ത്തുന്ന യുവത്വമാര്‍ന്ന രാജ്യമായ ഇന്ത്യക്കു സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1616276

 

കോവിഡ് 19 : കേന്ദ്രഗവൺമെന്റ് 6 അന്തർ മന്ത്രിതല സംഘങ്ങൾക്ക് രൂപം നൽകി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ആറ് അന്തർ മന്ത്രിതല സംഘങ്ങൾക്ക് കേന്ദ്രവൺമെൻറ് രൂപം നൽകി.പശ്ചിമബംഗാൾ,മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് രണ്ടു വീതവും,മധ്യപ്രദേശ്,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്ക് ഓരോ സംഘത്തിന്റെയും സേവനം ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1616388

 

അവശ്യവസ്തുക്കളുടെ മുഴുവൻ വിതരണ ശൃംഖലയുടെയും സുഗമമായ നീക്കം  ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു: ലോക്‌ഡൗൺ കാലത്ത്‌ അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ വിതരണം നിരോധിച്ചിട്ടുണ്ടെങ്കിലും  ഇ- കൊമേഴ്‌സ് കമ്പനികൾക്ക്‌ നേരത്തെ അനുവദിച്ചതുപോലെ അവശ്യവസ്തുക്കളുടെ വിതരണം തുടർന്നും നടത്താം. ഇവയുടെ വിതരണം  13 (i) വകുപ്പ് പ്രകാരം അനുവദിക്കുന്നത് തുടരും. ഇ-കൊമേഴ്‌സ് ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ മുഴുവൻ വിതരണ ശൃംഖലയുടെയും സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം  സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണപ്രദേശങ്ങളുമായും ആശയവിനിമയം നടത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1616276

 

പ്രധാനമന്ത്രിയും മാലിദ്വീപ് പ്രസിഡന്റും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം: പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബഹുമാനപ്പെട്ട മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളിലെയും കോവിഡ് 19 വ്യാപനത്തിന്റെ നിലവിലെ സ്ഥിതിയെ കുറിച്ച് നേതാക്കള്‍ വിശകലനം നടത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1616276

 

ലോക്ക്ഡൗണ്‍: 2 ദശലക്ഷം സൗജന്യ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് റെയില്‍വേ: കോവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് തുടരുന്ന ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്കുള്ള റെയില്‍വേയുടെ സൗജന്യ ഭക്ഷണവിതരണം ആശ്വാസം പകരുന്നത് ലക്ഷങ്ങള്‍ക്ക്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 20.5 ലക്ഷം  സൗജന്യഭക്ഷണപ്പൊതികളാണ് റെയില്‍വേ വിതരണം ചെയ്തത്.  
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1616425

 

അടിത്തട്ടിലെ ഭരണസംവിധാനത്തിന്റെ ഉപയോഗത്തിനായി ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രഫഷണലുകളുടെയും വോളന്റിയര്‍മാരുടെയും ഓണ്‍ലൈന്‍ ഡേറ്റാ പൂള്‍ ഗവണ്‍മെന്റ് ആരംഭിച്ചു 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1616142

 

കോവിഡ് 19 നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ജി20 ആരോഗ്യ മന്ത്രിമാരുടെ യോഗം ചര്‍ച്ച ചെയ്തു 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1616206

 

ലോക്ഡൗണിനിടെയും കര്‍ഷകരുടെ ആവശ്യകതയ്ക്കനുസരിച്ച് രാസവളങ്ങളുടെ ഉത്പാദനവും നീക്കവും
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1616089

 

ലോക്ഡൗണ്‍ കാലത്ത് എഫ്‌സിഐയുടെ വടക്ക് കിഴക്കന്‍ പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1616175

 

നരേല ക്വാറന്റൈന്‍ കേന്ദ്രത്തിന് സൈന്യത്തിന്റെ പിന്തുണ
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1616144

 

ധാബകളുടെയും ട്രക്ക് റിപ്പയര്‍ ഷോപ്പുകളുടെയുമൊക്കെ പട്ടിക ഉള്‍പ്പെടുത്തിയ ഡാഷ്‌ബോര്‍ഡ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം വെബ്‌സൈറ്റില്‍ ആരംഭിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1616391

 

കോവിഡ്-19നെതിരെയുള്ള പോരാട്ടത്തില്‍ വിവിധ നടപടികളെടുത്ത് കേന്ദ്രീയ വിദ്യാലയ സംഘതന്‍ 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1616312

 

കോവിഡ് 19 വ്യാപനം ചെറുക്കാന്‍ വിവിധ പ്രവര്‍ത്തനങ്ങളുമായി രാജ്യത്തെ ജില്ലാ ഭരണകൂടങ്ങളും ഗ്രാമ പഞ്ചായത്തുകളും 
കൂടുതല്‍ വിവരങ്ങള്‍ക്ക് :  https://pib.gov.in/PressReleasePage.aspx?PRID=1616303

 

കോവിഡ്-19 നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സന്ദര്‍ശിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1616096

 

കോവിഡ് 19 പോരാട്ടത്തില്‍ മികച്ച പിന്തുണയുമായി കല്‍ക്കരി, ഖനി പൊതുമേഖലാ സ്ഥാപനങ്ങള്‍ ശ്രീ പ്രഹ്ലാദ് ജോഷി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1616347

 

വാഹന ട്രാക്കിങ്ങ് ആപ്ലിക്കേഷനുകളും മാലിന്യം ശേഖരിക്കുന്ന വണ്ടികളിലെ ഡ്രൈവര്‍മാര്‍ക്ക് ജിപിഎസ് അധിഷ്ഠിത സ്മാര്‍ട്ട് വാച്ചുകളും നടപ്പാക്കി ചണ്ഡീഗഢ് 
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1616393

 

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് അവശ്യ മരുന്നുകള്‍ എത്തിച്ച് ലൈഫ്‌ലൈന്‍ ഉഡാന്‍ ഫ്‌ളൈറ്റുകള്‍ പറന്നത് 3 ലക്ഷത്തിലധികം കിലോമീറ്ററുകള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1616345

 

ഗ്രാം-നെഗറ്റീവ് സെപ്‌സിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള മരുന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് സിഎസ്‌ഐആര്‍ പിന്തുണ
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1616379

 

ഉനയിലെ കാന്‍സര്‍ ബാധിയതായ കുട്ടിക്ക് അടിയന്തിരമായി മരുന്നെത്തിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1616103

 

Fact Check on #Covid19(Release ID: 1616471) Visitor Counter : 210