PIB Headquarters

കോവിഡ് 19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിന്‍

Posted On: 01 DEC 2020 5:33PM by PIB Thiruvananthpuram

Coat of arms of India PNG images free download

Date: 1.12.2020

Released at 1900 Hrs

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുറത്തിറക്കിയ
പത്രക്കുറിപ്പുകള്‍ ഇതോടൊപ്പം)

  • രാജ്യത്ത് ചികിത്സയിലുള്ളത് 4,35,603 പേര്‍
  • കഴിഞ്ഞ 24 മണിക്കൂറിനിടെ 31,118 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു; രോഗമുക്തര്‍ 41,985
  • ആകെ രോഗമുക്തര്‍ 88,89,585; മുക്തിനിരക്ക് 93.94%
  • കോവിഡ് 19 പ്രതിരോധ മരുന്ന് വികസന-ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട മൂന്നു സംഘങ്ങളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി
  • മൂന്നു കേന്ദ്രങ്ങളിലെ പ്രതിരോധ മരുന്ന് വികസന-ഉല്‍പ്പാദന പ്രക്രിയ പ്രധാനമന്ത്രി വിലയിരുത്തി
  • ഇന്ത്യയുടെ കോവിഡ് -19 പ്രതിരോധ മരുന്നു വികസിപ്പിക്കല്‍ ഊര്‍ജിതമാക്കുന്നതിന് 'മിഷന്‍ കോവിഡ് സുരക്ഷ'യ്ക്കു തുടക്കം കുറിച്ച് ഗവണ്‍മെന്‍റ് 

#Unite2FightCorona

#IndiaFightsCorona

പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരത സര്‍ക്കാര്‍ 

 

Image

രാജ്യത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം 4.35 ലക്ഷമായി കുറഞ്ഞു; രോഗമുക്തര്‍ പ്രതിദിന രോഗികളേക്കാള്‍ കൂടുതല്‍
ഇന്ത്യയില്‍ കോവിഡ്  ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5 ലക്ഷത്തില്‍ താഴെയായി.(4,35,603). ആകെ രോഗബാധിതരുടെ  4.60 ശതമാനം മാത്രമാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 31,118 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ റിപ്പോര്‍ട്ട് ചെയ്തത്. കേരളം ഡല്‍ഹി കര്‍ണാടക ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയപ്പോള്‍ ഉത്തരാഖണ്ഡ് ഗുജറാത്ത് അസം ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആക്ടീവ്  കേസുകളില്‍ വര്‍ധന ഉണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,985 പേരാണ് രോഗമുക്തി നേടിയത്.93. 94% ആണ് നിലവിലെ രോഗമുക്തി നിരക്ക്.88,89,585 പേര്‍  ഇതുവരെ  കോവിഡില്‍  നിന്നും മുക്തി നേടി. ആകെ രോഗബാധിതരുടെ യും രോഗമുക്തി നേടിയവരുടെയും  എണ്ണത്തിലെ അന്തരം (84,53,982) വര്‍ദ്ധിക്കുകയാണ്. രോഗമുക്തി നേടിയവരില്‍ 76.82 ശതമാനം പേര്‍ 10 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നാണ്.  6055 പേര്‍ രോഗമുക്തി നേടിയ കേരളത്തിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ രോഗസൗഖ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡല്‍ഹിയില്‍ 5824 പേരും കോവിഡില്‍ നിന്നും മുക്തി  നേടി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കേസുകളില്‍ 77.79 ശതമാനം 10 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങള്‍ നിന്നാണ്.  ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ് (3,837). ഡല്‍ഹിയില്‍ 3726 ഉം കേരളത്തില്‍ 3382 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 482 മരണങ്ങളില്‍ 81.12 ശതമാനം 10 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നാണ്. ഇതില്‍ 22.4%  മരണങ്ങള്‍ ഡല്‍ഹിയിലാണ് (108). മഹാരാഷ്ട്രയില്‍ എണ്‍പതും പശ്ചിമബംഗാളില്‍ 48 ഉം കോവിഡ്  മരണങ്ങള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1677375


ഓള്‍ഡ് ഡെല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുമായി (ഐആര്‍സിഎസ്) ചേര്‍ന്ന് മാസ്കുകളും സോപ്പുകളും വിതരണം ചെയ്ത് ഡോ. ഹര്‍ഷ് വര്‍ധന്‍
"കോവിഡിനെതിരായ പോരാട്ടത്തില്‍ നാം പതിനൊന്ന് മാസം ഉടന്‍ പൂര്‍ത്തിയാക്കും. നമ്മുടെ ഏറ്റവും വലിയ ആയുധം മാസ്കും സാനിറ്റൈസറുമാണ്.'- കേന്ദ്രമന്ത്രി പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1677121


ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (ഐഐഎംസി) വിദ്യാര്‍ത്ഥികളെ ഡിജിറ്റലായി അഭിസംബോധന ചെയ്ത് ഡോ. ഹര്‍ഷ് വര്‍ധന്‍ 
കൊറോണ യോദ്ധാക്കളുടെ പട്ടികയില്‍ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നുവെന്ന് കേന്ദ്രമന്ത്രി
വിശദാംശങ്ങള്‍ക്ക്:  https://pib.gov.in/PressReleseDetail.aspx?PRID=1676492


കോവിഡ്-19 വാക്സിന്‍ വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന മൂന്ന് സംഘങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു
കോവിഡ് -19 പ്രതിരോധ വാക്സിന്‍ വികസിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മൂന്നു സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വെര്‍ച്വല്‍ കൂടിക്കാഴ്ചകള്‍ നടത്തി. ജിനോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് പൂനെ, ബയോളജിക്കല്‍ ഇ ലിമിറ്റഡ് ഹൈദരാബാദ്, ഹൈദരാബാദ് ഡോ. റെഡ്ഡിസ് ലബോറട്ടറീസ് ലിമിറ്റഡ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ സംഘങ്ങള്‍. കൊവിഡ്-19 കൈകാര്യം ചെയ്യുന്നതിനായി വാക്സിന്‍ നിര്‍മ്മിക്കാന്‍ ഈ കമ്പനികളിലെ ശാസ്ത്രജ്ഞര്‍ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വാക്സിന്‍ വികസനത്തിനുള്ള വിവിധ വേദികളുടെ സാധ്യതകളും ചര്‍ച്ച ചെയ്യപ്പെട്ടു. വാക്സിന്‍ നിയന്ത്രണ പ്രക്രിയകളെയും അനുബന്ധ കാര്യങ്ങളെയും കുറിച്ച് കമ്പനികള്‍ അവരുടെ നിര്‍ദ്ദേശങ്ങളും ആശയങ്ങളും അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വാക്സിനുകളെക്കുറിച്ചും അതിന്‍റെ ഫലപ്രാപ്തി പോലുള്ള കാര്യങ്ങളെക്കുറിച്ചും ലളിതമായ ഭാഷയില്‍ പൊതുജനങ്ങളെ അറിയിക്കാന്‍ അവര്‍ കൂടുതല്‍ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. വാക്സിനുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗതാഗത സൗകര്യങ്ങളുള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള മുഴുവന്‍ കാര്യങ്ങളും പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ വന്ന എല്ലാ വാക്സിനുകളും പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്. വിശദമായ ഡാറ്റയും ഫലങ്ങളും അടുത്ത വര്‍ഷം ആദ്യം പ്രതീക്ഷിക്കുന്നു. വാക്സിന്‍ നിര്‍മ്മാതാക്കളുമായി ആശയവിനിമയം നടത്താനും രാജ്യത്തിന്‍റെയും ലോകത്തിന്‍റെയും മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഈ കമ്പനികളുടെ ശ്രമങ്ങള്‍ ഫലവത്താക്കാനും ആവശ്യമായ ഇടപെടലുകള്‍ക്ക് ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും പ്രധാനമന്ത്രി നിര്‍ദേശിച്ചു. 
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1677132


വാരാണസിയിലെ ദേവ് ദീപാവലി മഹോത്സവത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു
വാരണാസിയിലെ ദേവ് ദീപാവലി മഹോത്സവത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പങ്കെടുത്തു. നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് കാശിയില്‍ നിന്നും മോഷ്ടിച്ചുകൊണ്ടുപോയ മാതാ അന്നപൂര്‍ണ്ണയുടെ വിഗ്രഹം വീണ്ടും ഇവിടെ തിരിച്ചുവരുന്ന മറ്റൊരു പ്രത്യേക അവസരമാണിതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇത് കാശിയുടെ മഹാഭാഗ്യത്തിന്‍റെ കാരണമാണ്. നമ്മുടെ ദൈവങ്ങളുടെയും ദേവതമാരുടെയും ഈ പ്രാചീന വിഗ്രഹങ്ങള്‍ നമ്മുടെ വിശ്വാസത്തിന്‍റെയും നമ്മുടെ വിലമതിക്കാനാകാത്ത പൈതൃകത്തിന്‍റെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്‍റെയും സംവിധാനത്തിന്‍റെയും പരിഷ്ക്കരണത്തിന്‍റെ ഏറ്റവും വലിയ പ്രതികമായിരുന്നു ഗുരുനാനാക് ദേവ് ജിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിന്‍റെയും ദേശത്തിന്‍റെയും താല്‍പര്യത്തിനനുസരിച്ച് എപ്പോഴൊക്കെ മാറ്റങ്ങളുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ എങ്ങനെയായലും അനാവശ്യമായ എതിര്‍പ്പുകളുടെ ശബ്ദങ്ങളും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആ പരിഷ്ക്കരണത്തിന്‍റെ സവിശേഷത വ്യക്തമായി കഴിയുമ്പോള്‍ എല്ലാ ശരിയാകും. ഗുരുനാനാക്ക് ദേവ് ജിയുടെ ജീവിതത്തില്‍ നിന്നും ലഭിക്കുന്ന പാഠമാണിതെന്ന് ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്. ഭഗവാന്‍ കാശി വിശ്വനാഥന്‍റെ അനുഗ്രഹം കൊണ്ട് തനിക്ക് കാശിയിലെ ദീപങ്ങളുടെ ഉത്സവങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ മഹാമാരി സമയത്ത് കാശിയിലെ ജനങ്ങള്‍ പ്രകടിപ്പിച്ച പൊതുസേവനത്തിന്‍റെ മനോഭാവത്തെ അദ്ദേഹം പ്രശംസിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1677280


വാരാണസിയിലെ ദേവ് ദീപാവലി മഹോത്സവത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂര്‍ണരൂപം
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1677274


ദേശീയപാത 19 ലെ വാരണാസി - പ്രയാഗരാജ് ആറുവരി പാതവീതി കൂട്ടുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ദേശീയ പാത 19 ലെ വാരണാസി -പ്രയാഗ് രാജ് സെക്ടര്‍ വീതി കൂട്ടി ആറുവരിപാതയാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദി ഇന്നു  വാരണാസിയില്‍ നിര്‍വഹിച്ചു. കാശിയുടെ സൗന്ദര്യവത്ക്കരണത്തിനൊപ്പം  യാത്രാസൗകര്യങ്ങള്‍ക്കുമായി കഴിഞ്ഞ കാലത്ത്  ചെയ്ത ജോലിയുടെ ഫലമാണ് നാം ഇപ്പോള്‍ കാണുന്നത് എന്ന് തദവസരത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.   പുതിയ ദേശീയപാതകള്‍, മേല്‍പ്പാലങ്ങള്‍, ഗതാഗത കുരുക്കഴിക്കുന്നതിനായി റോഡുകളുടെ വീതി കൂട്ടല്‍ തുടങ്ങി അഭൂതപൂര്‍വമായ വികസന പ്രവര്‍ത്തനങ്ങളാണ് വാരണാസിക്കു ചുറ്റും നടക്കുന്നത് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.  ഈ മേഖലയില്‍ ആധുനിക യാത്രാസൗകര്യങ്ങള്‍ വികസിക്കുമ്പോള്‍ നമ്മുടെ കൃഷിക്കാര്‍ക്കാണ് അതിന്‍റെ കൂടുതല്‍ പ്രയോജനങ്ങള്‍ ലഭിക്കുക എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളായി ഗ്രാമങ്ങളില്‍ ശീത സംഭരണികള്‍, ആധുനിക റോഡുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയായിരുന്നു.  ഇതിനായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ടാണ് സജ്ജീകരിച്ചിരുന്നത്. ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഗവണ്‍മെന്‍റിന്‍റെ പരിശ്രമങ്ങളും എപ്രകാരമാണ് കൃഷിക്കാര്‍ക്കു പ്രയോജനപ്പെടുക എന്നതിന് പ്രധാനമന്ത്രി ഒരു ഉദാഹരണം ഉദ്ധരിച്ചു. കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി രണ്ടു വര്‍ഷം മുമ്പ് ചന്ദൗളിയില്‍ കരിനെല്ല് പുറത്തിറക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം കൃഷിക്കാരുടെ ഒരു സമിതി രൂപീകരിക്കുകയും ഏകദേശം 400 കൃഷിക്കാര്‍ക്ക്  ഖരിഫ് സീസണില്‍ കൃഷിയിറക്കുന്നതിനായി ഈ നെല്‍വിത്ത് വിതരണം ചെയ്യുകയും ചെയ്തു. സാധാരണ അരി കിലോഗ്രാമിന് 35- 40 രൂപ വിലയുള്ളപ്പോള്‍ കരിനെല്ലരിക്ക് കിലോഗ്രാമിന് 300 രൂപയാണ് വില. ആദ്യമായി ഈ അരി കിലോഗ്രാമിന് 800 രൂപ നിരക്കില്‍ ഓസ്ട്രേലിയയ്ക്ക് കയറ്റി അയക്കുകയും ചെയ്തു. ഗവണ്‍മെന്‍റുകള്‍ നയങ്ങളും നിയമങ്ങളും ചട്ടങ്ങളും നിര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, മുമ്പൊക്കെ ഗവണ്‍മെന്‍റെിന്‍റെ തീരുമാനങ്ങള്‍ എതിര്‍ക്കപ്പെടുകയായിരുന്നു, എന്നാല്‍ ഇന്ന് കേവലം ആശങ്കകളെ അടിസ്ഥാനമാക്കിയാണ് വിമര്‍ശനങ്ങള്‍ . ഇതുവരെ സംഭവിക്കാത്തതും ഇനി സംഭവിക്കില്ലാത്തതുമായ  കാര്യങ്ങളെ കുറിച്ചാണ് സമൂഹത്തില്‍ സംഭ്രാന്തി പരത്തിയിരിക്കുന്നത്. ദശകങ്ങളായി കൃഷിക്കാരെ സ്ഥിരമായി കബളിപ്പിച്ചിരുന്ന ആളുകള്‍ തന്നെയാണ് ഇതിന്‍റെ പിന്നിലും എന്ന് അദ്ദേഹം പറഞ്ഞു. പണ്ട് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ ആ താങ്ങുവില പ്രകാരം വളരെ തുഛമായ സംഭരണമേ നടന്നുള്ളു. ഈ ചതി വര്‍ഷങ്ങളോളം തുടര്‍ന്നു. കൃഷിക്കാരുടെ പേരില്‍ വന്‍ തോതില്‍ വായ്പകളുടെ എഴുതി തള്ളല്‍ പ്രഖ്യാപനങ്ങള്‍ നടന്നു. എന്നാല്‍ അവയുടെ പ്രയോജനങ്ങള്‍ ചെറുകിട ഇടത്തരം കൃഷിക്കാര്‍ക്ക് ലഭിച്ചില്ല. കൃഷിക്കാരുടെ പേരില്‍ വന്‍ പ്രദ്ധതികള്‍ പലതും പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ മുന്‍ ഭരണാധികാരികള്‍ തന്നെ വിശ്വസിച്ചത് ഒരു രൂപയില്‍ 15 പൈസ മാത്രമെ കൃഷിക്കാരില്‍ എത്തിയുള്ളു എന്നാണ്, അത് പദ്ധതിയുടെ പേരിലുള്ള വന്‍ തട്ടിപ്പല്ലേ. പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ഇവരാണ് പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും, ഈ പണം തെരഞ്ഞെടുപ്പിനെ കണ്ടുകൊണ്ട് വിതരണം ചെയ്യുന്നതാണ് എന്നും തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ പലിശ സഹിതം അതു തിരികെ അടയ്ക്കണ്ടതാണ് എന്നും  കിംവദന്തി പരത്തുന്ന ആളുകള്‍. പ്രതിപക്ഷത്തിന്‍റെ രാഷ്ട്രിയ താല്പര്യങ്ങള്‍ മൂലം ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ രാജ്യത്തെ കൃഷിക്കാര്‍ക്ക് സാധിക്കുന്നില്ല എന്ന് പ്രധാനമന്ത്രി കൂട്ടി ചേര്‍ത്തു.  രാജ്യത്തെ 10 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് കൈമാറ്റം ചെയ്യപ്പെട്ട സഹായ ധനമാണ് ഇത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഇതുവരെ ഏകദേശം 1 ലക്ഷം കോടി രൂപയാണ് കൃഷിക്കാരില്‍ എത്തിയിരിക്കുന്നത്. പതിറ്റാണ്ടുകളായുള്ള വഞ്ചന കൃഷിക്കാരെ ആശങ്കയിലാഴ്ത്തിയതായി പ്രധാനമന്ത്രി പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്:  https://pib.gov.in/PressReleasePage.aspx?PRID=1677281


ദേശീയപാത 19 ലെ വാരണാസി - പ്രയാഗരാജ് ആറുവരി പാതവീതി കൂട്ടുന്ന പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂര്‍ണരൂപം
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1677200


പ്രതിരോധകുത്തിവയ്പ്പിന്‍റെ വികസനവും ഉല്‍പ്പാദനപ്രക്രിയകളും മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു
പ്രതിരോധകുത്തിവയ്പ്പ് വികസനവും ഉല്‍പ്പാദനപ്രക്രിയകളും വിശാലമായി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് മൂന്ന് നഗരങ്ങളില്‍ യാത്ര നടത്തി. അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക്, പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവ അദ്ദേഹം സന്ദര്‍ശിച്ചു. ഈ പ്രതിരോധകുത്തിവയ്പ്പ് വികസനയാത്രയിലെ നിര്‍ണ്ണായക ഘട്ടത്തില്‍ അവരുടെ പ്രയത്നങ്ങള്‍ക്ക് വേഗത കൂട്ടാനും അവരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതിനായി പ്രധാനമന്ത്രി മുഖാമുഖം കൂടിക്കാഴ്ച നടത്തിയതില്‍ ശാസ്ത്രജ്ഞര്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. ഇതിനകം തന്നെ ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ കുത്തിവയ്പ്പ് അതിവേഗം ഇത്രയധികം വികസന പുരോഗതി കൈവരിച്ചുവെന്ന വസ്തുതയില്‍ പ്രധാനമന്ത്രി അഭിമാനം രേഖപ്പെടുത്തി. പ്രതിരോധ കുത്തിവയ്പ്പ് വികസനത്തിന്‍റെ സമ്പൂര്‍ണ്ണയാത്രയില്‍ ഇന്ത്യ എങ്ങനെയാണ് ശാസ്ത്രത്തിന്‍റെ സമ്പൂര്‍ണ്ണതത്വങ്ങള്‍ പിന്തുടരുന്നതെന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അതോടൊപ്പം പ്രതിരോധകുത്തിവയ്പ്പ് വിതരണ പ്രക്രിയ കൂടുതല്‍ മെച്ചമാക്കാനുള്ള നിര്‍ദ്ദേശങ്ങളും നല്‍കി. ഇന്ത്യ പ്രതിരോധ കുത്തിവയ്പ്പുകളെ നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമെന്ന് മാത്രമല്ല, ആഗോള നന്മയായി കൂടിയാണ് പരിഗണിക്കുന്നതെന്നും വൈറസിനെതിരായ കൂട്ടായ പേരാട്ടത്തില്‍ നമ്മുടെ അയല്‍പക്കത്തുള്ള രാജ്യങ്ങളുള്‍പ്പെടെ മറ്റ് രാജ്യങ്ങളെ സഹായിക്കുക ഇന്ത്യയുടെ കടമയാണെന്നതിനും പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. രാജ്യത്തെ നിയന്ത്രണ പ്രക്രിയകള്‍ എങ്ങനെ കൂടുതല്‍ മെച്ചമാക്കാമെന്നതില്‍ തുറന്നതും സ്വതന്ത്രമായതുമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അദ്ദേഹം ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു. കോവിഡ്-19ന് എതിരായ മികച്ച പോരാട്ടത്തിനായി എങ്ങനെയാണ് തങ്ങള്‍  പുതിയതും ആവര്‍ത്തിച്ചുപയോഗിക്കാവുന്നതുമായ മരുന്നുകള്‍ വികസിപ്പിക്കുന്നതെന്നതിന്‍റെ ഒരു പൊതു അവലോകനം ശാസ്ത്രജ്ഞര്‍ അവതരിപ്പിക്കുകയും ചെയ്തു. "സൈഡസ് കാഡില്ല വികസിപ്പിക്കുന്ന ഡി.എന്‍.എ അധിഷ്ഠിത ആഭ്യന്തര പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്ക് സന്ദര്‍ശിച്ചു. ഈ പ്രവര്‍ത്തനത്തിന് പിന്നിലുള്ളവരെ അവരുടെ പ്രയത്നത്തിന് ഞാന്‍ പ്രശംസിച്ചു. അവരുടെ ഈ യാത്രയ്ക്ക് പിന്തുണ നല്‍കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്‍റ് സജീവമായി പ്രവര്‍ത്തിക്കുകയാണ്" അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്ക് സന്ദര്‍ശനത്തിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1676882


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 നവംബര്‍ 29 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്‍റെ മലയാള പരിഭാഷ 'മനസ്സ് പറയുന്നത് 2.0' (പതിനെട്ടാം ലക്കം)
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1676944


പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി സംസാരിച്ചു
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി,  ബ്രിട്ടീഷ് പ്രധാനമന്ത്രി ആദരണീയനായ ബോറിസ് ജോണ്‍സണുമായി ഫോണില്‍ സംസാരിച്ചു. കോവിഡ് 19 മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികളെ സംബന്ധിച്ചുള്ള ചിന്തകള്‍ ഇരു നേതാക്കളും പങ്കുവച്ചു. കോവിഡിനുള്ള പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നതും നിര്‍മ്മിക്കുന്നതും സംബന്ധിച്ച് ഇന്ത്യയും ബ്രിട്ടണും തമ്മില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന സഹകരണം ഇരുവരും അവലോകനം ചെയ്യുകയും ചെയ്തു. കോവിഡിനും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്‍റെ പിന്മാറ്റത്തിനും ശേഷമുള്ള കാലഘട്ടത്തില്‍ ഇരു രാജ്യങ്ങളുടെ തമ്മില്‍ നടക്കാനിരിക്കുന്ന വന്‍ സഹകരണ  മുന്നേറ്റത്തിന് ഇരുവരും മുമ്പു പങ്കുവച്ച അഭിലാഷം നേതാക്കള്‍ ആവര്‍ത്തിക്കുകയും ചെയ്തു. വാണിജ്യം നിക്ഷേപം, ശാസ്ത്ര ഗവേഷണം, വിദഗ്ധ തൊഴിലാളികളുടെയും വിദ്യാര്‍ത്ഥികളുടെയും കൈമാറ്റം, പ്രതിരോധം സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ശക്തമായ സാധ്യതകള്‍ ഉണ്ടെന്നും അവര്‍ നിരീക്ഷിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന് എതിരേയുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെയും ബ്രിട്ടന്‍റെയും സഹകരിച്ചുള്ള മുന്നേറ്റത്തിന് ഇരുവരും പ്രത്യേക ഊന്നല്‍ നല്കി. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം, ദുരന്തലഘൂകരണ അടിസ്ഥാന സൗകര്യം തുടങ്ങിയ വേദികളില്‍ നടത്തുന്ന സഹകരണത്തെ ഇരുവരും അംഗീകരിക്കുകയും ചെയ്തു. ഇന്ത്യാ ബ്രിട്ടീഷ് പങ്കാളിത്തത്തിനായി  ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളുടെ ജോലികള്‍ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ എത്രയും വേഗം പൂര്‍ത്തിയാക്കും എന്നും നേതാക്കള്‍ വ്യക്തമാക്കി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1676649


നവംബറില്‍ 1,04,963 കോടി രൂപയുടെ ജി.എസ്.ടി വരുമാനം
കഴിഞ്ഞ മാസം (2020 നവംബറില്‍) രാജ്യത്ത് ചരക്കു സേവന നികുതി  ഇനത്തില്‍ 1,04,963  കോടി രൂപ സമാഹരിച്ചു. ഇതില്‍ 19,189 കോടി രൂപ സെന്‍ട്രല്‍ ജി എസ് ടിയും,  25,540 കോടി രൂപ സംസ്ഥാന ജി എസ് ടി യും,51,992കോടി രൂപ സംയോജിത ജി എസ് ടി(  ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ ലഭിച്ച 22,078 കോടി രൂപ ഉള്‍പ്പെടെ)യുമാണ്. സെസ്സ്  ഇനത്തില്‍ ലഭിച്ചത് 8,242 കോടി രൂപയാണ്( ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ ലഭിച്ച 809 കോടി രൂപ ഉള്‍പ്പെടെ).നവംബര്‍ മാസത്തിലെ,  ഫയല്‍ ചെയ്യപ്പെട്ട ഏടഠഞ3ആ റിട്ടേണുകളുടെ എണ്ണം 82 ലക്ഷം( നവംബര്‍ 30 വരെ) ആണ്. റെഗുലര്‍ സെറ്റില്‍മെന്‍റിനു ശേഷം,  2020 നവംബറില്‍, സെന്‍ട്രല്‍ ചരക്ക് സേവന നികുതി ഇനത്തില്‍ 41,482 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതി ഇനത്തില്‍ 41,826 കോടിരൂപയും ഗവണ്‍മെന്‍റിന്  വരുമാനമായി ലഭിച്ചു. ജിഎസ്ടി വരുമാനത്തില്‍ സമീപകാലത്തുണ്ടായ പുനരുജ്ജീവന പ്രവണതയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ,1.4% അധികവരുമാനം ആണ് ഈ നവംബറില്‍ ലഭിച്ചത്.  കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്, ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇനത്തില്‍ 4.9% വും, ആഭ്യന്തര ഇടപാടുകളില്‍ 0.5% വും ,  അധികം വരുമാനം ഉണ്ടായി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1677350


ഇന്ത്യയുടെ കോവിഡ് -19 പ്രതിരോധ മരുന്നു വികസിപ്പിക്കല്‍ ഊര്‍ജിതമാക്കുന്നതിന് 'മിഷന്‍ കോവിഡ് സുരക്ഷ' ആരംഭിച്ച് ഗവണ്‍മെന്‍റ്
900 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്ര ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1676998

 

ഡല്‍ഹി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കോവിഡ് ആശുപത്രിയില്‍ ഐസിയു കാര്യശേഷി വര്‍ദ്ധിപ്പിച്ചു
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഒരുക്കുന്നത്. 
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1677018


കോവിഡ് 19 മഹാമാരിക്കാലത്ത് സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ സംരംഭങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സമാഹാരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി
മഹാമാരിയുടെ സമയത്ത് വകുപ്പു സ്വീകരിച്ച നിരവധി നടപടികള്‍ രോഗത്തിന്‍റെ വ്യാപനം തടയുന്നതില്‍ പങ്കുവഹിച്ചെന്നു മന്ത്രി ശ്രീ രമേശ് പോഖ്റിയാല്‍ 'നിഷാങ്ക്' പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1676495

 

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള തീയതി ഇപിഎഫ്ഒ 2021 ഫെബ്രുവരി 28 വരെ നീട്ടി; ഇപിഎഫ്ഒ അംഗങ്ങളായ 35 ലക്ഷം പേര്‍ക്ക് പ്രയോജനം
കോവിഡ് മഹാമാരി പരിഗണിച്ച് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള അവസാന തീയതി 2021 ഫെബ്രുവരി 28 ലേക്ക് ഇപിഎഫ്ഒ ദീര്‍ഘിപ്പിച്ചു. ഇപിഎസ് 1995ന് കീഴില്‍ പെന്‍ഷന്‍ വാങ്ങുന്നവരും, 2021 ഫെബ്രുവരി 28ന് മുന്‍പായി ലൈഫ് സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി കഴിയുന്നവരുമായ എല്ലാ അംഗങ്ങള്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. നിലവില്‍ ഈ മാസം 30 വരെയായിരുന്നു ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരുന്നത്. ഒരു വര്‍ഷമാണ് സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി. 3.65 ലക്ഷം പൊതു സേവന കേന്ദ്രങ്ങള്‍, പെന്‍ഷന്‍ വിതരണ ബാങ്ക് ശാഖകള്‍, 1.36 ലക്ഷം തപാല്‍ ഓഫീസുകള്‍, 1.90 ലക്ഷം പോസ്റ്റുമാന്‍മാരടങ്ങുന്ന തപാല്‍ ശൃംഖല എന്നിവയിലൂടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ അവസരമുണ്ട്. 2020 നവംബറിന് മുന്‍പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ കഴിയാത്തവരുടെ പെന്‍ഷന്‍ വിതരണത്തില്‍ 2021 ഫെബ്രുവരി 28 വരെ യാതൊരുവിധ തടസ്സവും ഉണ്ടാവുന്നതല്ല.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1676495


അമ്പെയ്ത്തു താരം കപിലിന് കോവിഡ് സ്ഥിരീകരിച്ചു; നിലവില്‍ രോഗലക്ഷണങ്ങളില്ല
പുണെയിലെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ദേശീയ ആര്‍ച്ചറി ക്യാമ്പിന്‍റെ ഭാഗമാണിപ്പോള്‍ കപില്‍.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1677117


ബോക്സര്‍ ദുര്യോധന്‍ സിംഗ് നേഗിക്കു കോവിഡ് സ്ഥിരീകരിച്ചു; നിലവില്‍ രോഗലക്ഷണങ്ങളില്ലാത്ത അദ്ദേഹം നിരീക്ഷണത്തിലാണ്
പട്യാല സായി കേന്ദ്രത്തില്‍ പരിശീലനത്തിലായിരുന്നു അദ്ദേഹം.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1677011


അവശ്യമരുന്ന് സംയുക്തങ്ങള്‍, വൈദ്യ ഉപകരണങ്ങള്‍ എന്നിവയ്ക്ക് മേല്‍ പി.എല്‍.ഐ പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തിന് വൈദ്യ-മരുന്ന് ഉപകരണ നിര്‍മ്മാണ മേഖലയില്‍ നിന്നും അനുകൂല പ്രതികരണം
അവശ്യമരുന്ന് സംയുക്തങ്ങള്‍, വൈദ്യ ഉപകരണങ്ങള്‍ എന്നിവയ്ക്ക് മേല്‍ ഉല്‍പ്പാദക ബന്ധിത ആനുകൂല്യ പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തിന് വൈദ്യ-മരുന്ന് ഉപകരണ നിര്‍മ്മാണ മേഖലയില്‍ നിന്നും അനുകൂല പ്രതികരണം. മരുന്ന് സംയുക്ത വിഭാഗത്തിന് കീഴില്‍ 83 മരുന്ന് നിര്‍മാതാക്കളില്‍ നിന്നായി 215 അപേക്ഷകളാണ് ലഭിച്ചത്. വൈദ്യ ഉപകരണ വിഭാഗത്തില്‍ 23 വൈദ്യ ഉപകരണ നിര്‍മ്മാതാക്കളില്‍ നിന്നായി 28 അപേക്ഷകളും ലഭിച്ചു. 2020 നവംബര്‍ 30 ആയിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. രണ്ട് പദ്ധതികളും രാജ്യത്ത് നടപ്പാക്കുന്നത് ഐഎഫ്സിഐ ലിമിറ്റഡാണ്. ഉല്പാദക ബന്ധിത ആനുകൂല്യ പദ്ധതിക്കായി അവശ്യമരുന്ന് സംയുക്ത വിഭാഗത്തില്‍ നിന്നായി 136ഉം, വൈദ്യ ഉപകരണ വിഭാഗത്തില്‍ നിന്നായി 28ഉം അപേക്ഷകള്‍ക്കാണ് അനുമതി നല്‍കുക. അപേക്ഷകള്‍ക്ക് അനുമതി നല്‍കാനുള്ള സമയപരിധിയിലും വ്യത്യാസമുണ്ട്. അവശ്യമരുന്ന് സംയുക്ത വിഭാഗത്തിന് 90 ദിവസവും വൈദ്യ ഉപകരണ വിഭാഗത്തിന് 60 ദിവസവുമാണ് അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് ചിലവ് കുറഞ്ഞ ആരോഗ്യ പാലന മേഖലാ യാഥാര്‍ഥ്യമാക്കുന്നതില്‍ ഇത്തരം മുന്നേറ്റങ്ങള്‍ക്ക് വലിയ പങ്കു വഹിക്കാനാകും.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1677444


എഫ് പി ഐ, എഫ് ഡി ഐ, കോര്‍പറേറ്റ് ബോണ്ട് എന്നിവ വഴി വിപണിയിലേക്കുള്ള പണമൊഴുക്ക് പ്രവണതകള്‍
എഫ് പി ഐ, എഫ് ഡി ഐ, കോര്‍പറേറ്റ് ബോണ്ട് എന്നിവ വഴി വിപണിയിലേക്കുള്ള പണമൊഴുക്ക് പ്രവണതകള്‍: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപം (എഫ് പി ഐ): പ്രധാനമായും ഓഹരി നിക്ഷേപം വഴി, കഴിഞ്ഞ രണ്ടു മാസങ്ങളിലായി (2020 ഒക്ടോബര്‍-നവംബര്‍), വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപത്തില്‍ പുനരുജ്ജീവനം ദൃശ്യമായിരുന്നു. ഇത് രാജ്യത്ത്, ഒരു മാസത്തെ എഫ്പിഐ വഴിയുള്ള ഏറ്റവും ഉയര്‍ന്ന പണമൊഴുക്കിന് കാരണമായി. 2020 നവംബര്‍ 28 വരെയുള്ള കണക്കുകള്‍ പ്രകാരം, വിദേശ പോര്‍ട്ട്ഫോളിയോ വഴിയുള്ള നിക്ഷേപം, 62,782 കോടി രൂപയാണ്. നാഷണല്‍ സെക്യൂരിറ്റിസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്‍റെ, എഫ് പി ഐ സംബന്ധിച്ച കണക്കുകള്‍ പ്രകാരം, 2020 നവംബര്‍ മാസത്തിലാണ് ഏറ്റവും ഉയര്‍ന്ന ഓഹരി നിക്ഷേപം ഉണ്ടായത്. നേരിട്ടുള്ള വിദേശ നിക്ഷേപം: 2020 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍, ആകെ നേരിട്ടുള്ള വിദേശ നിക്ഷേപം 28,102 ദശലക്ഷം യുഎസ് ഡോളറാണ്. ഇതില്‍, 23,441 ദശലക്ഷം യുഎസ് ഡോളര്‍ എഫ്ഡിഐ ഓഹരി നിക്ഷേപം വഴിയാണ്. ഇതോടെ 2020- 21 സാമ്പത്തിക വര്‍ഷത്തില്‍,സെപ്റ്റംബര്‍ 2020 വരെ എഫ്ഡിഐ ഓഹരി പണമൊഴുക്ക്, 30,004 ദശലക്ഷം യുഎസ് ഡോളര്‍ ആയി ഉയര്‍ന്നു. ഇത് 2019- 20 ലെ സമാന കാലയളവിനെക്കാള്‍ 15% അധികമാണ്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1677424

 

***


(Release ID: 1677492) Visitor Counter : 177