രാസവസ്തു, രാസവളം മന്ത്രാലയം

അവശ്യമരുന്ന് സംയുക്തങ്ങൾ, വൈദ്യ ഉപകരണങ്ങൾ എന്നിവയ്ക്ക് മേൽ PLI പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തിന് വൈദ്യ-മരുന്ന് ഉപകരണ നിർമ്മാണ മേഖലയിൽ നിന്നും അനുകൂല പ്രതികരണം

Posted On: 01 DEC 2020 3:50PM by PIB Thiruvananthpuram

അവശ്യമരുന്ന് സംയുക്തങ്ങൾ, വൈദ്യ ഉപകരണങ്ങൾ എന്നിവയ്ക്ക് മേൽ ഉൽപ്പാദക ബന്ധിത ആനുകൂല്യ പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തിന് വൈദ്യ-മരുന്ന് ഉപകരണ നിർമ്മാണ മേഖലയിൽ നിന്നും അനുകൂല പ്രതികരണം. മരുന്ന് സംയുക്ത വിഭാഗത്തിന് കീഴിൽ 83 മരുന്ന് നിർമാതാക്കളിൽ നിന്നായി 215 അപേക്ഷകളാണ് ലഭിച്ചത്. വൈദ്യ ഉപകരണ വിഭാഗത്തിൽ 23 വൈദ്യ ഉപകരണ നിർമ്മാതാക്കളിൽ നിന്നായി 28 അപേക്ഷകളും ലഭിച്ചു. 2020 നവംബർ 30 ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. രണ്ട് പദ്ധതികളും രാജ്യത്ത് നടപ്പാക്കുന്നത് IFCI ലിമിറ്റഡാണ്.

 

അപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ഇന്ന് തുടക്കമാകും. ഉല്പാദക ബന്ധിത ആനുകൂല്യ പദ്ധതിക്കായി അവശ്യമരുന്ന് സംയുക്ത വിഭാഗത്തിൽ നിന്നായി 136ഉം, വൈദ്യ ഉപകരണ വിഭാഗത്തിൽ നിന്നായി 28ഉം അപേക്ഷകൾക്കാണ് അനുമതി നൽകുക. അപേക്ഷകൾക്ക് അനുമതി നൽകാനുള്ള സമയപരിധിയിലും വ്യത്യാസമുണ്ട്.

 

അവശ്യമരുന്ന് സംയുക്ത വിഭാഗത്തിന് 90 ദിവസവും വൈദ്യ ഉപകരണ വിഭാഗത്തിന് 60 ദിവസവുമാണ് അനുവദിച്ചിരിക്കുന്നത്.

 

രാജ്യത്ത് ചിലവ് കുറഞ്ഞ ആരോഗ്യ പാലന മേഖലാ യാഥാർഥ്യമാക്കുന്നതിൽ ഇത്തരം മുന്നേറ്റങ്ങൾക്ക് വലിയ പങ്കു വഹിക്കാനാകും.

 

***


(Release ID: 1677444) Visitor Counter : 243