ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിലെ സജീവ കോവിഡ് കേസുകളുടെ എണ്ണം 4.35 ലക്ഷമായി കുറഞ്ഞു

Posted On: 01 DEC 2020 12:12PM by PIB Thiruvananthpuram

 ഇന്ത്യയിൽ കോവിഡ്  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5 ലക്ഷത്തിൽ താഴെയായി.(4,35,603). ആകെ രോഗബാധിതരുടെ  4.60 ശതമാനം മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

http://static.pib.gov.in/WriteReadData/userfiles/image/image0019EFB.jpg


31,118 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ റിപ്പോർട്ട് ചെയ്തത്. കേരളം ഡൽഹി കർണാടക ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ പുതിയ കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയപ്പോൾ ഉത്തരാഖണ്ഡ് ഗുജറാത്ത് അസം ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആക്ടീവ്  കേസുകളിൽ വർധന ഉണ്ടായി

 

http://static.pib.gov.in/WriteReadData/userfiles/image/image002U3EF.jpg

http://static.pib.gov.in/WriteReadData/userfiles/image/image003WVXM.jpg


 കഴിഞ്ഞ 24 മണിക്കൂറിനിടെ 41,985 പേരാണ് രോഗമുക്തി നേടിയത്.93. 94% ആണ് നിലവിലെ രോഗമുക്തി നിരക്ക്.88,89,585 പേർ  ഇതുവരെ  കോവിഡിൽ  നിന്നും മുക്തി നേടി.

 ആകെ രോഗബാധിതരുടെ യും രോഗമുക്തി നേടിയവരുടെയും  എണ്ണത്തിലെ അന്തരം (84,53,982) വർദ്ധിക്കുകയാണ്.

 രോഗമുക്തി നേടിയവരിൽ 76.82 ശതമാനം പേർ 10 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്

 6055 പേർ രോഗമുക്തി നേടിയ കേരളത്തിലാണ് ഇന്നലെ ഏറ്റവും കൂടുതൽ രോഗസൗഖ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്.ഡൽഹിയിൽ 5824 പേരും കോവിഡിൽ നിന്നും മുക്തി  നേടി

 

http://static.pib.gov.in/WriteReadData/userfiles/image/image004SH2W.jpg


 ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളിൽ 77.79 ശതമാനം 10 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങൾ നിന്നാണ്

 ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ് (3,837). ഡൽഹിയിൽ 3726 ഉം കേരളത്തിൽ 3382 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

http://static.pib.gov.in/WriteReadData/userfiles/image/image0054QI9.jpg


 കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 482 മരണങ്ങളിൽ 81.12 ശതമാനം 10 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്. ഇതിൽ 22.4%  മരണങ്ങൾ ഡൽഹിയിലാണ് (108).

മഹാരാഷ്ട്രയിൽ എൺപതും പശ്ചിമബംഗാളിൽ 48 ഉം കോവിഡ്  മരണങ്ങൾ പുതുതായി റിപ്പോർട്ട് ചെയ്തു

http://static.pib.gov.in/WriteReadData/userfiles/image/image006Y4BJ.jpg

 

***



(Release ID: 1677375) Visitor Counter : 151