ധനകാര്യ മന്ത്രാലയം

എഫ് പി ഐ, എഫ് ഡി ഐ, കോർപറേറ്റ് ബോണ്ട് എന്നിവ വഴി വിപണിയിലേക്കുള്ള പണമൊഴുക്ക് പ്രവണതകൾ


Posted On: 01 DEC 2020 4:32PM by PIB Thiruvananthpuram

എഫ് പി ഐ, എഫ് ഡി ഐ, കോർപറേറ്റ് ബോണ്ട് എന്നിവ വഴി വിപണിയിലേക്കുള്ള പണമൊഴുക്ക് പ്രവണതകൾ:

 

വിദേശ പോർട്ട്ഫോളിയോ നിക്ഷേപം (എഫ് പി ഐ):

 

പ്രധാനമായും ഓഹരി നിക്ഷേപം വഴി, കഴിഞ്ഞ രണ്ടു മാസങ്ങളിലായി (2020 ഒക്ടോബർ-നവംബർ), വിദേശ പോർട്ട്ഫോളിയോ നിക്ഷേപത്തിൽ പുനരുജ്ജീവനം ദൃശ്യമായിരുന്നു. ഇത് രാജ്യത്ത്, ഒരു മാസത്തെ എഫ്പിഐ വഴിയുള്ള ഏറ്റവും ഉയർന്ന പണമൊഴുക്കിന് കാരണമായി. 2020 നവംബർ 28 വരെയുള്ള കണക്കുകൾ പ്രകാരം, വിദേശ പോർട്ട്ഫോളിയോ വഴിയുള്ള നിക്ഷേപം, 62,782 കോടി രൂപയാണ്.

 

നാഷണൽ സെക്യൂരിറ്റിസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ, എഫ് പി ഐ സംബന്ധിച്ച കണക്കുകൾ പ്രകാരം, 2020 നവംബർ മാസത്തിലാണ് ഏറ്റവും ഉയർന്ന ഓഹരി നിക്ഷേപം ഉണ്ടായത്.

 

നേരിട്ടുള്ള വിദേശ നിക്ഷേപം (FDI):

 

2020 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ, ആകെ നേരിട്ടുള്ള വിദേശ നിക്ഷേപം 28,102 ദശലക്ഷം യുഎസ് ഡോളറാണ്. ഇതിൽ, 23,441 ദശലക്ഷം യുഎസ് ഡോളർ എഫ്ഡിഐ ഓഹരി നിക്ഷേപം വഴിയാണ്. ഇതോടെ 2020- 21 സാമ്പത്തിക വർഷത്തിൽ,സെപ്റ്റംബർ 2020 വരെ എഫ്ഡിഐ ഓഹരി പണമൊഴുക്ക്, 30,004 ദശലക്ഷം യുഎസ് ഡോളർ ആയി ഉയർന്നു. ഇത് 2019- 20 ലെ സമാന കാലയളവിനെക്കാൾ 15% അധികമാണ്.

Total FDI Flows (US$ Million)

Year (Financial)

FDI Equity Inflows

Total FDI Flows

2014-15

29737

45148

2015-16

40001

55559

2016-17

43478

60220

2017-18 (P)

44857

60974

2018-19 (P)

44366

62001

2019-20 (P)

49977

74390

 

 

ബോണ്ട് വിപണി:

 

2021 സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിൽ, ആകെ 4.43 ലക്ഷം കോടി രൂപ കോർപ്പറേറ്റ് ബോണ്ടായി ലഭിച്ചു. കഴിഞ്ഞവർഷത്തെ ഇതേ കാലയളവിലെ 3.54 ലക്ഷം കോടി രൂപയേക്കാൾ 25 ശതമാനം അധികമാണിത്.

 

***



(Release ID: 1677424) Visitor Counter : 179