പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി സംസാരിച്ചു

Posted On: 27 NOV 2020 7:48PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി,  ബ്രിട്ടീഷ് പ്രധാനമന്ത്രി ആദരണീയനായ ബോറിസ് ജോണ്‍സണുമായി ഫോണില്‍ സംസാരിച്ചു. കോവിഡ് 19 മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികളെ സംബന്ധിച്ചുള്ള ചിന്തകള്‍ ഇരു നേതാക്കളും പങ്കുവച്ചു. കോവിഡിനുള്ള പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നതും നിര്‍മ്മിക്കുന്നതും സംബന്ധിച്ച് ഇന്ത്യയും ബ്രിട്ടണും തമ്മില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന സഹകരണം ഇരുവരും അവലോകനം ചെയ്യുകയും ചെയ്തു.
 

കോവിഡിനും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റത്തിനും ശേഷമുള്ള കാലഘട്ടത്തില്‍ ഇരു രാജ്യങ്ങളുടെ തമ്മില്‍ നടക്കാനിരിക്കുന്ന വന്‍ സഹകരണ  മുന്നേറ്റത്തിന് ഇരുവരും മുമ്പു പങ്കുവച്ച അഭിലാഷം നേതാക്കള്‍ ആവര്‍ത്തിക്കുകയും ചെയ്തു. വാണിജ്യം നിക്ഷേപം, ശാസ്ത്ര ഗവേഷണം, വിദഗ്ധ തൊഴിലാളികളുടെയും വിദ്യാര്‍ത്ഥികളുടെയും കൈമാറ്റം, പ്രതിരോധം സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ശക്തമായ സാധ്യതകള്‍ ഉണ്ടെന്നും അവര്‍ നിരീക്ഷിച്ചു.
 

കാലാവസ്ഥാ വ്യതിയാനത്തിന് എതിരേയുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെയും ബ്രിട്ടന്റെയും സഹകരിച്ചുള്ള മുന്നേറ്റത്തിന് ഇരുവരും പ്രത്യേക ഊന്നല്‍ നല്കി. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം, ദുരന്തലഘൂകരണ അടിസ്ഥാന സൗകര്യം തുടങ്ങിയ വേദികളില്‍ നടത്തുന്ന സഹകരണത്തെ ഇരുവരും അംഗീകരിക്കുകയും ചെയ്തു.
 

ഇന്ത്യാ ബ്രിട്ടീഷ് പങ്കാളിത്തത്തിനായി  ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളുടെ ജോലികള്‍ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ എത്രയും വേഗം പൂര്‍ത്തിയാക്കും എന്നും നേതാക്കള്‍ വ്യക്തമാക്കി.

 

***



(Release ID: 1676649) Visitor Counter : 176