പ്രധാനമന്ത്രിയുടെ ഓഫീസ്
വാരണാസിയിലെ ദേവ് ദീപാവലി മഹോത്സവത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു
Posted On:
30 NOV 2020 7:27PM by PIB Thiruvananthpuram
വാരണാസിയിലെ ദേവ് ദീപാവലി മഹോത്സവത്തില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പങ്കെടുത്തു.
നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് കാശിയില്‍ നിന്നും മോഷ്ടിച്ചുകൊണ്ടുപോയ മാതാ അന്നപൂര്‍ണ്ണയുടെ വിഗ്രഹം വീണ്ടും ഇവിടെ തിരിച്ചുവരുന്ന മറ്റൊരു പ്രത്യേക അവസരമാണിതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇത് കാശിയുടെ മഹാഭാഗ്യത്തിന്റെ കാരണമാണ്. നമ്മുടെ ദൈവങ്ങളുടെയും ദേവതമാരുടെയും ഈ പ്രാചീന വിഗ്രഹങ്ങള്‍ നമ്മുടെ വിശ്വാസത്തിന്റെയും നമ്മുടെ വിലമതിക്കാനാകാത്ത പൈതൃകത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെയും സംവിധാനത്തിന്റെയും പരിഷ്‌ക്കരണത്തിന്റെ ഏറ്റവും വലിയ പ്രതികമായിരുന്നു ഗുരുനാനാക് ദേവ് ജിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിന്റെയും ദേശത്തിന്റെയും താല്‍പര്യത്തിനനുസരിച്ച് എപ്പോഴൊക്കെ മാറ്റങ്ങളുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ എങ്ങനെയായലും അനാവശ്യമായ എതിര്‍പ്പുകളുടെ ശബ്ദങ്ങളും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആ പരിഷ്‌ക്കരണത്തിന്റെ സവിശേഷത വ്യക്തമായി കഴിയുമ്പോള്‍ എല്ലാ ശരിയാകും. ഗുരുനാനാക്ക് ദേവ് ജിയുടെ ജീവിതത്തില്‍ നിന്നും ലഭിക്കുന്ന പാഠമാണിതെന്ന് ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്.
ഭഗവാന്‍ കാശി വിശ്വനാഥന്റെ അനുഗ്രഹം കൊണ്ട് തനിക്ക് കാശിയിലെ ദീപങ്ങളുടെ ഉത്സവങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ മഹാമാരി സമയത്ത് കാശിയിലെ ജനങ്ങള്‍ പ്രകടിപ്പിച്ച പൊതുസേവനത്തിന്റെ മനോഭാവത്തെ അദ്ദേഹം പ്രശംസിച്ചു.
***
(Release ID: 1677280)
Visitor Counter : 203
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada