PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ  

 

തീയതി: 15.10.2020

Posted On: 15 OCT 2020 6:13PM by PIB Thiruvananthpuram

ഇതുവരെ: 

അഭൂതപൂര്‍വമായ നേട്ടത്തില്‍ ഇന്ത്യ; രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നത് ഏകദേശം 73 ദിവസം കൂടുമ്പോള്‍

ചികിത്സയിലുള്ളവരുടെ നിരക്കു കുറയുന്നു; നിലവില്‍ ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 11%

കഴിഞ്ഞ 24 മണിക്കൂറിനിടെ 81,514 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തരായത്; 67,708 പേര്‍ക്ക്  പുതുതായി രോഗം സ്ഥിരീകരിച്ചു. 

കോവിഡ്19നെതിരെയുള്ള ഗവേഷണവും വാക്‌സീന്‍ വികസനവും അവലോകനം ചെയ്യുന്ന യോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു 

കോവിഡ് അനുയോജ്യ പെരുമാറ്റ രീതികള്‍ പിന്തുടരാന്‍ ജനങ്ങളോട് ആരോഗ്യ മന്ത്രി ആഹ്വാനം ചെയ്തു 

കോവിഡിനെതിരെയുള്ള ജനകീയ മുന്നേറ്റത്തിന് ഗതിവേഗം പകരാന്‍ ആയുഷ് മേഖല 

ലോകത്തില്‍ ഏറ്റവുമധികം ജനറിക് മരുന്നുകള്‍ നിര്‍മ്മിച്ചു കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ: ശ്രീ. ഡി.വി. സദാനന്ദ ഗൗഡ

#Unite2FightCorona

#IndiaFightsCorona

 

പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

അഭൂതപൂര്‍വമായ നേട്ടത്തില്‍ ഇന്ത്യ; രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നത് ഏകദേശം 73 ദിവസം കൂടുമ്പോള്‍: രോഗമുക്തി വര്‍ധിക്കുകയും സ്ഥിരീകരണ നിരക്കു കുറയുകയും ചെയ്തതോടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന സമയം വര്‍ധിക്കുന്നു. ഏകദേശം 73 ദിവസം (72.8 ദിവസം) കൂടുമ്പോഴാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നത്.ആഗസ്റ്റ് മധ്യത്തില്‍ 25.5 ദിവസമായിരുന്നു രോഗികളുടെ എണ്ണം ഇരട്ടിക്കാന്‍ എടുത്തിരുന്നത്. സമഗ്രപരിശോധന, ഫലപ്രദമായ ചികിത്സാസംവിധാനങ്ങള്‍ തുടങ്ങി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ നേട്ടം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1664643

 

കോവിഡ്19നെതിരെയുള്ള ഗവേഷണവും വാക്‌സീന്‍ വികസനവും അവലോകനം ചെയ്യുന്ന യോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1664817

 

കേന്ദ്ര സർക്കാരിന് കീഴിലെ വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ FSSAI യുടെ ' ദർശനം 2050' നു പ്രോത്സാഹനം നൽകുന്നതുമായി ബന്ധപ്പെട്ട അന്തർ മന്ത്രിതല യോഗം കേന്ദ്രമന്ത്രി ഡോ. ഹർഷവർദ്ധന്റെ അധ്യക്ഷതയിൽ ചേർന്നു: 'ശരിയായത് ഭക്ഷിക്കൂ ഇന്ത്യ' (ഈറ്റ് റൈറ്റ് ഇന്ത്യ) മുന്നേറ്റവുമായി ബന്ധപ്പെട്ട, ദർശനം 2050 സാക്ഷാത്കരിക്കുന്നതിനായി, വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ നടപടികൾ ആവിഷ്കരിക്കുന്നതിന്, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ. ഹർഷവർദ്ധന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഇന്ന് നടന്ന അന്തർ മന്ത്രിതല യോഗത്തിൽ വിവിധ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, FSSAI പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1664733

 

കോവിഡിനെതിരെയുള്ള ജനകീയ മുന്നേറ്റത്തെയും കോവിഡ് അനുയോജ്യ പെരുമാറ്റ രീതികളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് എയിംസ്, കേന്ദ്ര ഗവണ്‍മെന്റ് ആശുപത്രി തലവന്മാരുമായി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ യോഗം നടത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1664448

 

 

കോവിഡിനെതിരെയുള്ള ജനകീയ മുന്നേറ്റത്തിന് ഗതിവേഗം പകരാന്‍ ആയുഷ് മേഖല; രണ്ടായിരത്തോളം പേര്‍ കോവിഡ്19 പ്രതിജ്ഞയെടുത്തു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1664426

 

കോവിഡിനെതിരെ ആയുര്‍വേദം- അഞ്ചാമത് ആയുര്‍വേദ ദിനത്തിന്റെ മുഖ്യ പ്രമേയം

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1664815

 

 

ലോകത്തില്‍ ഏറ്റവുമധികം ജനറിക് മരുന്നുകള്‍ നിര്‍മ്മിച്ചു കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ: ശ്രീ. ഡി.വി. സദാനന്ദ ഗൗഡ: പൊതു വിഭാഗം മരുന്നുകളുടെ  ലോകമെമ്പാടുമുള്ള ഏറ്റവും വലിയ നിര്‍മ്മാതാക്കളുടെയും കയറ്റുമതിക്കാരുടെയും മുന്‍ നിര രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം എന്ന് കേന്ദ്ര വളം രാസവസ്തു വകുപ്പു മന്ത്രി ശ്രി ഡി.വി. സദാനന്ദ ഗൗഡ പറഞ്ഞു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ലീഡ്‌സ് 2020 എന്ന പരിപാടിയില്‍ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1664643

 

 

കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ ജി20 ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണ്ണര്‍മാരുടെയും യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1664573

 

രാഷ്ട്രപതിയും തുര്‍ക്‌മെനിസ്ഥാന്‍ പ്രസിഡന്റുമായി ടെലിഫോണില്‍ സംസാരിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1664700

 

കോവിഡ് പോസിറ്റീവായ പാരാ-ആര്‍ച്ചര്‍ അങ്കിതിനെ സായ് അധികൃതര്‍ സോണെപത്തിലെ ആശുപത്രിയിലേക്ക് മാറ്റി

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1664421

****


(Release ID: 1664852)