PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
Posted On:
17 JUN 2020 6:45PM by PIB Thiruvananthpuram
തീയതി: 17.06.2020
• രാജ്യത്ത് രോഗമുക്തി നിരക്ക് 52.8 ശതമാനമായി വര്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6922 പേര് രോഗമുക്തരായി. ആകെ രോഗമുക്തി നേടിയത് 1,86,934 പേരാണ്.
• ആകെ 924 ലാബുകൾ പരിശോധന നടത്തുന്നു
• അണ്ലോക്ക് 1.0 അനന്തര സാഹചര്യം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്നും ചര്ച്ച ചെയ്തു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട അഭ്യുഹങ്ങൾ പ്രതിരോധിക്കണമെന്നും അണ്ലോക്ക് 2 .0 ക്കായി തയ്യാറെടുക്കണമെന്നും പ്രധാനമന്ത്രി
• കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രികൾ കോവിഡ് മൂലം മരിച്ചവരുടെ അന്ത്യ കർമങ്ങൾ ചെയ്യുന്നത് വേഗത്തിലാക്കുന്നു
• 5 സംസ്ഥാനങ്ങളിലെക്കായി ഇന്ത്യൻ റെയിൽവേ 960 കോവിഡ് കെയർ കോച്ചുകൾ വിന്യസിച്ചു
• ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ഗോതമ്പ് സംഭരണം സർവകാല റെക്കോർഡിൽ
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)
പ്രസ്ഇൻഫർമേഷൻബ്യുറോ
വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം
ഭാരതസർക്കാർ
കോവിഡ് 19 സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കന്ന ഏറ്റവും പുതിയ വിവരങ്ങൾ.
രോഗമുക്തി നിരക്ക് 52.8 ശതമാനമായി വര്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6922 പേര് രോഗമുക്തരായി. ആകെ രോഗമുക്തി നേടിയത് 1,86,934 പേരാണ്. രോഗമുക്തി നിരക്ക് 52.8 ശതമാനം. നിലവില്‍ 1,55,227 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
രാജ്യത്ത് കോവിഡ് പരിശോധനാ സൗകര്യമുള്ള ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 674 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 250 ആയും വര്‍ധിപ്പിച്ചു. ആകെ 924 ലാബുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,63,187 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതുവരെ ആകെ പരിശോധിച്ചത് 60,84,256 സാമ്പിളുകളാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1632068
അണ്‍ലോക്ക് 1.0 അനന്തര സാഹചര്യം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്നും ചര്ച്ച ചെയ്തു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട അഭ്യുഹങ്ങൾ പ്രതിരോധിക്കണമെന്നും അണ്ലോക്ക് 2 .0 ക്കായി തയ്യാറെടുക്കണമെന്നും പ്രധാനമന്ത്രി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1632116
മുഖ്യമന്ത്രിമാരുമായുള്ള വെർച്യുൽ സമ്മേളത്തിൽ പ്രധാനമന്ത്രി നടത്തിയ ആമുഖ പ്രസ്താവന
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1632069
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രികൾ കോവിഡ് മൂലം മരിച്ചവരുടെ അന്ത്യ കർമങ്ങൾ ചെയ്യുന്നത് വേഗത്തിലാക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1631964
5 സംസ്ഥാനങ്ങളിലെക്കായി ഇന്ത്യൻ റെയിൽവേ 960 കോവിഡ് കെയർ കോച്ചുകൾ വിന്യസിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=163211
ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ഗോതമ്പ് സംഭരണം സർവകാല റെക്കോർഡിൽ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട കനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രുഡോയും ഫോണില് സംസാരിച്ചു
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട കനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രുഡോയും ടെലിഫോണില് സംസാരിച്ചു. ഇരു രാജ്യങ്ങളിലെയും കോവിഡ്- 19 ബാധയെ കുറിച്ചു പരസ്പരം വിശദീകരിച്ച നേതാക്കള് ആരോഗ്യ, സാമ്പത്തിക പ്രതിസന്ധി മറികടക്കാന് രാജ്യാന്തര സഹകരണത്തിന്റെ സാധ്യതകള് എത്രത്തോളമാണെന്നു ചര്ച്ച ചെയ്തു.
2020 ജൂലൈയിൽ നടത്താനിരിക്കുന്ന നീറ്റ് -യു ജി പ്രവേശന പരീക്ഷ മാറ്റി വച്ചു എന്നുള്ള അറിയിപ്പ് വ്യാജമെന്ന് എൻ ടി എ
2020 ജൂലൈയിൽ നടക്കേണ്ട നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) - അണ്ടർ ഗ്രാജുവേറ്റ് പ്രവേശന പരീക്ഷ നീട്ടി വച്ചു എന്ന രീതിയിൽ വിവിധ ഇടങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്ന വ്യാജ പൊതു അറിയിപ്പ് ശ്രദ്ധയിൽ പെട്ടതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) അറിയിച്ചു. ഈ വ്യാജ അറിയിപ്പ് ഗൗരവത്തിൽ എടുക്കുന്നതായും ഇതിനു പിന്നിലെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും എൻ ടി എ വ്യക്തമാക്കി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1632059
സാനിറ്ററി നാപ്കിനുകൾ ഒരു പാഡ് ഒരു രൂപയ്‌ക്ക് പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ലഭ്യം
ജൻ ഔഷധി സുവിധ സാനിറ്ററി നാപ്‌കിനുകൾ രാജ്യത്തെ 6300 ലധികം പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി–-പിഎംബിജെപി കേന്ദ്രങ്ങൾ വഴി ഒരു പാഡ് ഒരു രൂപയ്‌ക്ക് ലഭ്യമാണ്. സമാനമായ സാനിറ്ററി നാപ്കിനുകൾക്ക് പുറത്ത് വിപണിയിലെ വില ഒരെണ്ണത്തിന് ഏകദേശം 3 രൂപ - മുതൽ 8 രൂപവരെയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1632125
FACT CHECK
(Release ID: 1632152)
Visitor Counter : 200
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada