ധനകാര്യ മന്ത്രാലയം
പ്രധാൻ മന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ) വിജയകരമായി നടപ്പിലാക്കിയതിൻ്റെ ഒരു ദശാബ്ദം ഇന്ന് പൂർത്തിയാകുന്നു
Posted On:
28 AUG 2024 7:45AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഓഗസ്റ്റ് 28, 2024
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2014 ഓഗസ്റ്റ് 28-ന് ഉദ്ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉൾപ്പെടുത്തൽ സംരംഭമായ പ്രധാൻ മന്ത്രി ജൻ ധന് യോജന (പിഎംജെഡിവൈ) വിജയകരമായി നടപ്പിലാക്കിയതിൻ്റെ ഒരു ദശാബ്ദം ഇന്ന് പൂർത്തിയാകുന്നു.
ഈ അവസരത്തിൽ കേന്ദ്ര ധനകാര്യ കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഒരു സന്ദേശത്തിൽ ഇങ്ങനെ പറഞ്ഞു: ബാങ്ക് അക്കൗണ്ടുകൾ, ചെറുകിട സമ്പാദ്യ പദ്ധതികൾ, ഇൻഷുറൻസ്, വായ്പ എന്നിവയുൾപ്പെടെ സാർവത്രികവും താങ്ങാനാവുന്നതും ഔപചാരികവുമായ സാമ്പത്തിക സേവനങ്ങൾ മുമ്പ് ബാങ്കിംഗ് സേവനങ്ങൾ ലഭിക്കാത്തവർക്ക് നൽകുന്നതിലൂടെ, പ്രധാൻ മന്ത്രി ജൻ ധൻ യോജന രാജ്യത്തെ ബാങ്കിംഗ്, സാമ്പത്തിക മേഖലയെ കഴിഞ്ഞ ദശകത്തിൽ മാറ്റിമറിച്ചു. ജൻധൻ അക്കൗണ്ടുകൾ തുറന്നതിലൂടെ 53 കോടി ആളുകളെ ഔപചാരിക ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവന്നു എന്നതാണ് ഈ സംരംഭത്തിൻ്റെ വിജയം. 2.3 ലക്ഷം കോടി രൂപയുടെ നിക്ഷേപ ബാലൻസ് ഈ ബാങ്ക് അക്കൗണ്ടുകളിലൂടെ നേടിയിട്ടുണ്ട്. 36 കോടിയിലധികം സൗജന്യ റുപേ കാർഡുകൾ നൽകുന്നതിന് ഇത് കാരണമായി, ഇത് 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും നൽകുന്നു. അക്കൗണ്ട് തുറക്കൽ ഫീസോ മെയിൻ്റനൻസ് ചാർജുകളോ ഇല്ല, മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യവുമില്ല. 67% അക്കൗണ്ടുകൾ ഗ്രാമങ്ങളിലോ അർദ്ധ നഗരങ്ങളിലോ ആണ് തുടങ്ങിയത്, 55% അക്കൗണ്ടുകൾ തുറന്നത് സ്ത്രീകളാണ്. ജൻധൻ-മൊബൈൽ-ആധാർ ബന്ധിപ്പിക്കുന്നതിലൂടെ സൃഷ്ടിച്ച സമ്മത അടിസ്ഥാനമാക്കിയുള്ള പൈപ്പ്ലൈൻ സാമ്പത്തിക ഉൾപ്പെടുത്തൽ ആവാസവ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നാണ്. അർഹരായ ഗുണഭോക്താക്കൾക്ക് സർക്കാർ ക്ഷേമ പദ്ധതികൾ വേഗത്തിലും തടസ്സമില്ലാതെയും സുതാര്യമായും കൈമാറാനും ഡിജിറ്റൽ പേയ്‌മെൻ്റുകൾ പ്രോത്സാഹിപ്പിക്കാനും ഇത് പ്രാപ്തമാക്കി.
കേന്ദ്ര ധനകാര്യ സഹമന്ത്രി ശ്രീ പങ്കജ് ചൗധരി അദ്ദേഹത്തിന്റെ സന്ദേശത്തിൽ ഇങ്ങനെ പറഞ്ഞു, “PMJDY ഒരു പദ്ധതി മാത്രമല്ല, ബാങ്കില്ലാത്ത പലർക്കും സാമ്പത്തിക സ്വാതന്ത്ര്യം സാധ്യമാക്കിയതും സാമ്പത്തിക സുരക്ഷിതത്വബോധം വളർത്തിയതുമായ ഒരു പരിവർത്തനാത്മക പ്രസ്ഥാനമാണ്.”
പിഎംജെഡിവൈ, ബാങ്കില്ലാത്ത പ്രായപൂർത്തിയായ ഓരോ ആൾക്കും ഒരു അടിസ്ഥാന ബാങ്ക് അക്കൗണ്ട് നൽകുന്നു. ഈ അക്കൗണ്ടിന് ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ല. ഈ അക്കൗണ്ടിൽ നിന്ന് നിരക്കുകളൊന്നും ഈടാക്കില്ല. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്, 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയുള്ള റുപേ ഡെബിറ്റ് കാർഡ് സൗജന്യമായി നൽകുന്നു. PMJDY അക്കൗണ്ട് ഉടമകൾക്ക് അത്യാവശ്യ കാര്യങ്ങൾക്കായി 10,000 രൂപ വരെ ഓവർഡ്രാഫ്റ്റ് ലഭിക്കാൻ അർഹതയുണ്ട്.
പിഎംജെഡിവൈ അക്കൗണ്ടുകൾ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങൾ സ്വീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇളവുകൾ/പേയ്‌മെൻ്റുകൾ എന്നിവ സർക്കാർ ഉദ്ദേശിക്കുന്ന ഗുണഭോക്താവിന് ഇടനിലക്കാർ ഇല്ലാതെ, തടസ്സരഹിതമായ നൽകാനുള്ള ഒരു പ്ലാറ്റ്‌ഫോം കൂടിയാണ് ഈ പദ്ധതിയിലൂടെ സാധ്യമായത്. ജൻ സുരക്ഷാ പദ്ധതികളിലൂടെ (മൈക്രോ ഇൻഷുറൻസ് പദ്ധതികൾ) അസംഘടിത മേഖലയിലെ ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ലൈഫ്-അപകട ഇൻഷുറൻസ് നൽകുന്നതിൽ പദ്ധതി നിർണായകമാണ്.
PMJDY യുടെ പ്രധാന വശങ്ങളും നേട്ടങ്ങളും:
എ. PMJDY അക്കൗണ്ടുകൾ: ഓഗസ്റ്റ് 14, 2024-ലെ ആകെ PMJDY അക്കൗണ്ടുകളുടെ എണ്ണം - 53.13 കോടി; 55.6% (29.56 കോടി) ജൻധൻ അക്കൗണ്ട് ഉടമകൾ സ്ത്രീകളും, 66.6% (35.37 കോടി) ജൻധൻ അക്കൗണ്ടുകളും ഗ്രാമങ്ങളിലും അർദ്ധ നഗരങ്ങളിലുമാണ്.
ബി. PMJDY അക്കൗണ്ടുകൾക്ക് കീഴിലുള്ള നിക്ഷേപങ്ങൾ - 2.31 ലക്ഷം കോടി (ഓഗസ്റ്റ് 14, 2024 വരെ) - നിക്ഷേപങ്ങൾ ഏകദേശം 15 മടങ്ങ് വർദ്ധിച്ചു.
സി. PMJDY അക്കൗണ്ടിലെ ശരാശരി നിക്ഷേപം - 4352 രൂപ (ഓഗസ്റ്റ് 14, 2024 വരെ). ഒരു അക്കൗണ്ടിലെ ശരാശരി നിക്ഷേപം 4 മടങ്ങ് വർദ്ധിച്ചു.
PMJDY യുടെ കീഴിൽ 36.06 കോടിയിൽ അധികം റുപേ ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്തതിലൂടെയും, 89.67 ലക്ഷം PoS/mPoS മെഷീനുകൾ സ്ഥാപിച്ചതിലൂടെയും, UPI പോലുള്ള മൊബൈൽ അധിഷ്‌ഠിത പേയ്‌മെൻ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയതിലൂടെയും മൊത്തം ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം 18-19 സാമ്പത്തിക വർഷത്തിലെ 2,338 കോടിയിൽ നിന്ന് 23-24 സാമ്പത്തിക വർഷത്തിൽ 16,443 കോടി രൂപയായി ഉയർന്നു. യുപിഐ സാമ്പത്തിക ഇടപാടുകളുടെ ആകെ എണ്ണം 2018-19 സാമ്പത്തിക വർഷത്തിലെ 535 കോടിയിൽ നിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ 13,113 കോടിയായി ഉയർന്നു. അതുപോലെ, PoS, ഇ-കൊമേഴ്‌സ് എന്നിവയിലെ മൊത്തം റുപേ കാർഡ് ഇടപാടുകളുടെ എണ്ണം 2017-18 സാമ്പത്തിക വർഷത്തിലെ 67 കോടിയിൽ നിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ 96.78 കോടിയായി ഉയർന്നു.
********************************
(Release ID: 2049247)
Visitor Counter : 128
Read this release in:
Khasi
,
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Nepali
,
Bengali-TR
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada