പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യാ കപ്പ് 2025ൽ ഉജ്ജ്വല വിജയം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Posted On:
08 SEP 2025 7:20AM by PIB Thiruvananthpuram
ബീഹാറിലെ രാജ്ഗിറിൽ നടന്ന ഏഷ്യാ കപ്പ് 2025ൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ ഉജ്ജ്വല വിജയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനങ്ങൾ അറിയിച്ചു. "നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയതിനാൽ ഈ വിജയം കൂടുതൽ സവിശേഷമാണ്", ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു;
"ബീഹാറിലെ രാജ്ഗിറിൽ നടന്ന ഏഷ്യാ കപ്പ് 2025ൽ ഉജ്ജ്വല വിജയം നേടിയ നമ്മുടെ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ അവർ പരാജയപ്പെടുത്തിയതിനാൽ ഈ വിജയം കൂടുതൽ സവിശേഷമാണ്!
ഇന്ത്യൻ ഹോക്കിക്കും ഇന്ത്യൻ കായിക വിനോദങ്ങൾക്കും ഇത് അഭിമാനകരമായ നിമിഷമാണ്. നമ്മുടെ കളിക്കാർ ഇനിയും കൂടുതൽ ഉയരങ്ങൾ താണ്ടുകയും രാജ്യത്തിന് കൂടുതൽ മഹത്വം കൊണ്ടുവരികയും ചെയ്യട്ടെ!"
-NK-
(Release ID: 2164562)
Visitor Counter : 2
Read this release in:
Odia
,
Kannada
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali-TR
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu