പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ചാനലിന്റെ ഗ്ലോബൽ സിഇഒ ശ്രീമതി ലീന നായരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Posted On: 14 JUL 2023 10:04PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂലൈ 14 ന് പാരീസിൽ വച്ച് ഫ്രഞ്ച് ആഡംബര ഫാഷൻ ഹൗസായ ചാനലിന്റെ ഗ്ലോബൽ സിഇഒ ശ്രീമതി ലീന നായരുമായി കൂടിക്കാഴ്ച നടത്തി.

ശ്രീമതി നായരുടെ വിജയത്തിന് പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇന്ത്യയിലെ നിക്ഷേപ അവസരങ്ങളും സഹകരണ സാധ്യതകളും പര്യവേക്ഷണം ചെയ്യാൻ ചാനലിനെ ക്ഷണിക്കുകയും ചെയ്തു.

ഇന്ത്യയിലെ കരകൗശല വിദഗ്ധരുടെ കരകൗശല, ഖാദി, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചാണ് ചർച്ചകളിൽ  ഊന്നൽ നൽകിയത്.

ND


(Release ID: 1939644) Visitor Counter : 147