പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുംബൈയിലെ മാലാഡ് ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു ; ദുരന്തത്തിന് ഇരയായവർക്ക് സഹായധനം പ്രാഖ്യാപിച്ചു

Posted On: 10 JUN 2021 2:36PM by PIB Thiruvananthpuram

മുംബൈയിലെ മാലാഡ് വെസ്റ്റിലെ ഒരു കെട്ടിടം തകർന്നതിനെ തുടർന്ന് ഉണ്ടായ ജീവഹാനിയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു

" മുംബൈയിലെ മാലാഡ് വെസ്റ്റിലെ ഒരു കെട്ടിടത്തിന്റെ തകർച്ച മൂലം  നിരവധി  ജീവനുകൾ  പൊലി ഞ്ഞതിൽ ദുഖിക്കുന്നു.  വ്യസനത്തിന്റെ ഈ വേളയിൽ   എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന്  ഞാൻ പ്രാർത്ഥിക്കുന്നു". പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പി‌എം‌എൻ‌ആർ‌എഫിൽ നിന്ന് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും  പ്രധാനമന്ത്രി ധനസഹായവും   പ്രഖ്യാപിച്ചു. 


***



(Release ID: 1725953) Visitor Counter : 146