PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ  

 

തീയതി: 24.11.2020

Posted On: 24 NOV 2020 5:46PM by PIB Thiruvananthpuram

ഇതുവരെ: 

കോവിഡ്-19: രാജ്യത്ത് സ്ഥിരീകരിക്കുന്നത് 40,000ല്‍ താഴെ പ്രതിദിന രോഗബാധ

ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞ് 4.4 ലക്ഷത്തില്‍ താഴെയായി

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4 ശതമാനത്തില്‍ താഴെ (3.45%)

ആകെ  പരിശോധന 13.3 കോടി  കടന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 42,314 പേര്‍ കോവിഡ് രോഗമുക്തരായി; ചികിത്സയിലുള്ളവരുടെ എണ്ണം 4,38,667 ആയി കുറഞ്ഞു

കോവിഡ്  19: പ്രതിരോധ നടപടികളും തയ്യാറെടുപ്പുകളും  വിലയിരുത്തുന്നതിന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഉന്നതതല യോഗം നടത്തി

മഹാമാരിക്കാലത്തും പരിഷ്‌ക്കാരങ്ങളുടെ ഗതിവേഗം തുടരുന്നതായി ധനമന്ത്രി 

#Unite2FightCorona

#IndiaFightsCorona

പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കോവിഡ്-19: രാജ്യത്ത് സ്ഥിരീകരിക്കുന്നത് 40,000ല്‍ താഴെ പ്രതിദിന രോഗബാധ; ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞ് 4.4 ലക്ഷത്തില്‍ താഴെയായി: ആറ് ദിവസത്തിന് ശേഷം രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം 40,000-ല്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 37,975 പേര്‍ക്കാണ്.  നവംബര്‍ എട്ടിന് ശേഷം തുടര്‍ച്ചയായ 18ാം ദിവസമാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000ത്തില്‍ താഴെയായി തുടരുന്നത്.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1675246

 

കോവിഡ്  19 പ്രതിരോധ നടപടികളും തയ്യാറെടുപ്പുകളും  വിലയിരുത്തുന്നതിന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഉന്നതതല യോഗം നടത്തി: കോവിഡ് 19 രൂക്ഷമായ സംസ്ഥാനങ്ങളിൽ രോഗ  വ്യാപനം  തടയുന്നതിനും, പ്രതിരോധ നടപടികൾക്കുമായി സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച തയ്യാറെടുപ്പുകളെ പറ്റി അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ഇന്ന് വീഡിയോ കോൺഫറൻസ് വഴി ഉന്നതതലയോഗം ചേർന്നു.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1675286

 

മഹാമാരിക്കാലത്തും പരിഷ്‌ക്കാരങ്ങളുടെ ഗതിവേഗം തുടരുന്നതായി ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1675128

 

സ്‌പൈസ്‌ഹെല്‍ത്തും ഐസിഎംആറും ചേര്‍ന്ന് വികസിപ്പിച്ച സഞ്ചരിക്കുന്ന കോവിഡ്19 ആര്‍ടി-പിസിആര്‍ ലാബ് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്തു.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1675139

 

കോവിഡ് മഹാമാരിക്കാലത്ത് ഗോവ പോലീസ് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചു: ശ്രീപാദ് നായിക്

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1675180

 

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഉത്പന്നങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ട്രൈബ്‌സ് ഇന്ത്യ ഉത്പന്ന ശ്രേണി വിപുലീകരിച്ചു.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1675088

 

കോവിഡ്19 പോലുള്ള ആഗോള വെല്ലുവിളികളെ മറികടക്കാന്‍ ബഹുമുഖമായ സഹകരണം പ്രധാനം: ഡോ. ഹര്‍ഷ് വര്‍ദ്ധന്‍

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1675327

 

***


(Release ID: 1675364) Visitor Counter : 176