PIB Headquarters
കോവിഡ് 19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിന്‍
प्रविष्टि तिथि:
18 NOV 2020 6:01PM by PIB Thiruvananthpuram


Date: 18.11.2020
Released at 1900 Hrs
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുറത്തിറക്കിയ
പത്രക്കുറിപ്പുകള്‍ ഇതോടൊപ്പം)
- രാജ്യത്ത് 46ാം ദിവസവും പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍
- തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പുതിയ രോഗബാധിതര്‍ 50,000ല്‍ താഴെ
- കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 38,617 പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തര്‍ 44,739
- രോഗമുക്തി നിരക്ക് 93.52 ശതമാനമായി ഉയര്‍ന്നു
- സമൂഹവും വ്യവസായങ്ങളും പരിഗണിക്കുമ്പോള്‍ നമ്മുടെ ഏറ്റവും വലിയ വിഭവം ജനങ്ങളാണെന്ന് മഹാമാരി വീണ്ടും തെളിയിച്ചതായി പ്രധാനമന്ത്രി
#Unite2FightCorona
#IndiaFightsCorona
പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരത സര്‍ക്കാര്‍


രാജ്യത്ത് പ്രതിദിന കോവിഡ് മുക്തര്‍ തുടര്‍ച്ചയായി 46-ാം ദിവസവും പ്രതിദിന രോഗികളേക്കാള്‍ കൂടുതല്‍; തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പുതിയ രോഗബാധിതര്‍ 50,000ല്‍ താഴെ
ഇന്ത്യയിലെ പ്രതിദിന കോവിഡ് മുക്തരുടെ എണ്ണം തുടര്‍ച്ചയായി 46-ാം ദിവസവും പുതിയ രോഗികളുടെ എണ്ണത്തേക്കാല്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 44,739 പേര്‍ കോവിഡ് മുക്തരായപ്പോള്‍ 38,617 പേര്‍ പുതുതായി രോഗബാധിതരായി. നിലവില്‍ രോഗബാധിതരായവരുടെ എണ്ണം 4,46,805. ഇത് ആകെ കോവിഡ്19 കേസുകളുടെ 5.01 % മാത്രമാണ്. രോഗമുക്തി നിരക്ക് 93.52 ശതമാനമായി വര്‍ദ്ധിച്ചു. ആകെ രോഗമുക്തരായവരുടെ എണ്ണം 83,35,109. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തരായവരുടെ 74.98 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. കേരളത്തിലാണ് കഴിഞ്ഞ ദിവസം ഏറ്റവുമധികം രോഗമുക്തി രേഖപ്പെടുത്തിയത് - 6,620 പേര്‍. മഹാരാഷ്ട്രയില്‍ 5123 പേരും, ഡല്‍ഹിയില്‍ 4,421 പേരും രോഗമുക്തി നേടി. പുതുതായി രോഗബാധിതരായവരില്‍ 76.15 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. ഡല്‍ഹിയില്‍ 6,396 പേരും, കേരളത്തില്‍ 5,792 പേരും, പശ്ചിമ ബംഗാളില്‍ 3,654 പേരും പുതുതായി കോവിഡ് ബാധിതരായി. കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് 474 പേര്‍ മരിച്ചു. ഇതില്‍ 78.9 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. ഈ മരണങ്ങളുടെ 20.89 ശതമാനവും ഡല്‍ഹിയിലാണ് - 99 മരണങ്ങള്‍. മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും യഥാക്രമം 68 ഉം 52ഉം പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1673727
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് ആര്‍ ബൈഡനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ബഹുമാന്യനായ ജോസഫ് ആര്‍. ബൈഡനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. വോട്ടെടുപ്പില്‍ വിജയിച്ച് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന് പ്രധാനമന്ത്രി മോദി ഊഷ്മളാഭിവാദ്യങ്ങള്‍ അറിയിച്ചു. ഇത് അമേരിക്കയിലെ ജനാധിപത്യ പാരമ്പര്യങ്ങളുടെ കരുത്തിന്‍റെയും ഊര്‍ജസ്വലതയുടെയും തെളിവാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സെനറ്റര്‍ കമല ഹാരിസിനെയും പ്രധാനമന്ത്രി അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. 2014-ലും 2016-ലും അമേരിക്ക സന്ദര്‍ശിച്ച സമയത്ത് ഉള്‍പ്പെടെ, ബഹുമാന്യനായ ജോസഫ് ആര്‍. ബൈഡനുമായി നേരത്തെ നടത്തിയിട്ടുള്ള ഇടപെടലുകള്‍ പ്രധാനമന്ത്രി ഊഷ്മളമായി അനുസ്മരിച്ചു. പ്രധാനമന്ത്രിയുടെ 2016ലെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍, യുഎസ് കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിവാദ്യം ചെയ്യുമ്പോള്‍ ബഹുമാന്യനായ ജോസഫ് ആര്‍. ബൈഡനായിരുന്നു അധ്യക്ഷത വഹിച്ചിരുന്നത്. ഉഭയകക്ഷി മൂല്യങ്ങളിലും പൊതു താല്‍പ്പര്യവിഷയങ്ങളിലും അധിഷ്ഠിതമായ ഇന്ത്യ-യുഎസ് സമഗ്ര ആഗോള നയപങ്കാളിത്തം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ ധാരണയിലെത്തി. കോവിഡ് -19 മഹാമാരി നിയന്ത്രണം, മിതമായ നിരക്കില്‍ വാക്സിനുകളുടെ ലഭ്യത, കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യല്‍, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1673665
2020 നവംബര്‍ 17നു മൂന്നാമത് വാര്‍ഷിക ബ്ലൂംബര്‍ഗ് നവ സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1673657
നഗരവല്‍ക്കരണത്തില്‍ ഇന്ത്യയില്‍ ആവേശകരമായ നിക്ഷേപ അവസരങ്ങള്‍; നിക്ഷേപകരോട് പ്രധാനമന്ത്രി; കോവിഡ്-19ന് ശേഷമുള്ള ലോകത്തിന് ഒരു പുതിയ തുടക്കം ആവശ്യമാണ്
ഇന്ത്യന്‍ നഗരവല്‍ക്കരണത്തില്‍ നിക്ഷേപിക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നിക്ഷേപകരെ ക്ഷണിച്ചു. "നഗരവല്‍ക്കരണത്തില്‍ നിക്ഷേപിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, ഇന്ത്യയില്‍ നിങ്ങള്‍ക്ക് ആവേശകരമായ അവസരങ്ങളുണ്ട്, നിങ്ങള്‍ ചലനാത്മകതയിലേക്ക് നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍, ഇന്ത്യയില്‍ നിങ്ങള്‍ക്ക് ആവേശകരമായ അവസരങ്ങളുണ്ട്, നൂതനാശയത്തിലേക്ക് നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ നിങ്ങള്‍ക്ക് ആവേശകരമായ അവസരങ്ങളുണ്ട്. സുസ്ഥിര പ്രശ്നപരിഹാരത്തില്‍ നിക്ഷേപിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ ആവേശകരമായ അവസരങ്ങളുണ്ട്. വളരെ ഊര്‍ജ്ജസ്വലമായ ഒരു ജനാധിപത്യം, വ്യാപാരസൗഹൃദ കാലാവസ്ഥ, ഒരു വലിയ വിപണി, ആഗോളനിക്ഷേപത്തിന് പരിഗണിക്കുന്ന ഒരു നിക്ഷേപ ലക്ഷ്യസ്ഥാനമാക്കി ഇന്ത്യയെ മാറ്റുന്നതിനുള്ള ഒരു അവസരവും നഷ്ടപ്പെടുത്താത്ത ഒരു ഗവണ്‍മെന്‍റ് എന്നിവയ്ക്കൊപ്പമാണ് ഈ അവസരങ്ങളും വരുന്നത്" അദ്ദേഹം പറഞ്ഞു. വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മൂന്നാമത് വാര്‍ഷിക ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ്-19ന് ശേഷമുള്ള ലോകത്തിന് ഒരു പുതിയ തുടക്കം ആവശ്യമാണ്,എന്നാല്‍ പുനക്രമീകരണം നടത്താതെ ഒരു പുതിയ തുടക്കം സാദ്ധ്യമല്ലെന്നും ശ്രീ മോദി പറഞ്ഞു. മനസിന്‍റെ പുനക്രമീകരണം, പ്രക്രിയകളുടെയൂം പ്രവര്‍ത്തനങ്ങളുടെയും പുനക്രമീകരണം. എല്ലാ മേഖലകളിലും പുതിയ മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ നമുക്ക് ഈ മഹാമാരി നല്‍കി. "ഭാവിയിലേക്ക് വേണ്ട ഒരു പ്രതിരോധ സംവിധാനം വികസിപ്പിക്കമെന്ന് നമുക്ക് ആഗ്രഹമുണ്ടെങ്കില്‍ ഈ അവസരം ലോകം കൈപ്പിടയില്‍ ഒതുക്കണം. ലോകത്തിന് കോവിഡ് ശേഷം ആവശ്യമുള്ളതിനെക്കുറിച്ച് നാം ചിന്തിക്കണം. ഒരു നല്ല ആരംഭസ്ഥാനം നമ്മുടെ നഗരകേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കും" പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നഗരകേന്ദ്രങ്ങളുടെ പുനരുജ്ജീവനമെന്ന വിഷയത്തില്‍ വിസ്തരിച്ചുകൊണ്ട് ഈ പ്രക്രിയയില്‍ ജനങ്ങളുടെ പ്രാധാന്യത്തില്‍ പ്രധാനമന്ത്രി ഊന്നല്‍ നല്‍കുകയും ചെയ്തു. മഹാമാരി കാലത്ത് പഠിച്ചവ മുന്നോട്ടുകൊണ്ടുപോകേണ്ടതിന്‍റെ ആവശ്യകതയ്ക്ക് പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. ഇന്ത്യയുടെ നഗരഭൂചിത്രരേഖയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, താങ്ങാവുന്ന ഭവനം, റിയല്‍ എസ്റ്റേറ്റ് (നിയന്ത്രണം) നിയമം, 27 നഗരങ്ങളിലെ മെട്രോ റെയിലുകള്‍ എന്നിങ്ങനെ അടുത്തിടെ കൈക്കൊണ്ട നൂതനാശയങ്ങളെക്കുറിച്ച് അദ്ദേഹം ഫോറത്തെ അറിയിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1673663
ഇന്ത്യ-ലക്സംബര്‍ഗ് വെര്‍ച്വല്‍ ഉച്ചകോടി
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ലക്സംബര്‍ഗ് പ്രധാനമന്ത്രി ശ്രീ സേവ്യര്‍ ബെറ്റെലും പങ്കെടുക്കുന്ന വെര്‍ച്വല്‍ ഉച്ചകോടി 2020 നവംബര്‍ 19 ന് നടക്കും. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഇന്ത്യയും ലക്സംബര്‍ഗും മാത്രം പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണിത്. കോവിഡിന് ശേഷമുള്ള ലോകത്ത് ഇന്ത്യ-ലക്സംബര്‍ഗ് സഹകരണം ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെ ഉഭയകക്ഷി ബന്ധത്തിന്‍റെ മുഴുവന്‍ വിശദാംശങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്യും. പരസ്പര താല്‍പ്പര്യമുള്ള അന്താരാഷ്ട്ര, ആഗോള പ്രശ്നങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും അവര്‍ കൈമാറും. ഇന്ത്യയും ലക്സംബര്‍ഗും തമ്മില്‍ സമീപകാലത്ത് നിലനിര്‍ത്തുന്നത് ഉയര്‍ന്ന നിലവാരത്തിലുള്ള പരസ്പര ബന്ധവും കൈമാറ്റങ്ങളുമാണ്. രണ്ട് പ്രധാനമന്ത്രിമാരും മുമ്പ് മൂന്ന് തവണ പരസ്പരം സന്ദര്‍ശിച്ചിട്ടുണ്ട്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1673648
ജെഎന്‍യു ഉള്‍ചേര്‍ക്കല്‍, വൈവിധ്യം, മികവ് എന്നിവയെ പ്രതിനിധാനം ചെയ്യുന്നതായി രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ്
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ഉള്‍ചേര്‍ക്കല്‍, വൈവിധ്യം, മികവ് എന്നിവയെ പ്രതിനിധാനം ചെയ്യുന്നതായി രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. ജെഎന്‍യുവിന്‍റെ നാലാമത് വാര്‍ഷിക ബിരുദദാന ചടങ്ങിനെ ഇന്ന് (18.11.2020) വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സംസ്കാരത്തിന്‍റെ എല്ലാ വകഭേദങ്ങളും ജെഎന്‍യുവില്‍ പ്രതിഫലിക്കുന്നുണ്ട്. ക്യാമ്പസിനുള്ളില്‍ കെട്ടിടങ്ങള്‍, ഹോസ്റ്റലുകള്‍, റോഡുകള്‍, മറ്റ് സൗകര്യസംവിധാനങ്ങള്‍ എന്നിവയുടെ എല്ലാം പേര് ഇന്ത്യന്‍ പൈതൃകത്തില്‍ നിന്ന് സ്വീകരിച്ചിട്ടുള്ളവയാണ്. ഇന്ത്യയുടെ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ ചിത്രത്തെ ഇത് ഏറ്റവും മികച്ച രീതിയില്‍ പ്രതിനിധാനം ചെയ്യുന്നു. ഈ ഭാരതീയത ആണ് ജെഎന്‍യുവിന്‍റെ പൈതൃകം എന്നും അതിനെ ശാക്തീകരിക്കലാണ് സര്‍വകലാശാലയുടെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയിലെ മികച്ച അധ്യാപകര്‍ സ്വതന്ത്ര സംവാദത്തെ പ്രോത്സാഹിപ്പിക്കുകയും വ്യത്യസ്ത അഭിപ്രായങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നു. പഠന പ്രക്രിയയുടെ പങ്കാളികളായാണ് വിദ്യാര്‍ഥികളെ പരിഗണിക്കുന്നത്. ക്ലാസ് മുറികള്‍ക്ക് അകത്തും പുറത്തും വാശിയേറിയ ചര്‍ച്ചകള്‍ക്ക് പേരുകേട്ടതാണ് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി എന്നും രാഷ്ട്രപതി പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1673794
എച്ച് ഐ വി പ്രതിരോധത്തിനായുള്ള ആഗോള പ്രതിരോധ സഖ്യത്തെ (ജിപിസി) അഭിസംബോധന ചെയ്ത് ഡോ. ഹര്‍ഷ് വര്‍ധന്‍
പ്രാദേശികതലത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് ഇന്ത്യയുടെ പ്രതിരോധ മാതൃക ലോകരാജ്യങ്ങള്‍ക്ക് സ്വീകരിക്കാനാകുമെന്നു ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1673749
ഐ ഐ എസ് എഫ് -2020 കര്‍ട്ടന്‍ റെയ്സര്‍ ഡോ. ഹര്‍ഷ് വര്‍ധന്‍ ഉദ്ഘാടനം ചെയ്തു, ഐ.ഐ.എസ്.എഫ് -2020 വെര്‍ച്വല്‍ ഇവന്‍റാകും
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ ശാസ്ത്രത്തിന്‍റെ പങ്ക് വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ ഐ ഐ എസ് എഫിന്‍റെ ഭാഗമാകും.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1673515
സിഎസ്ഐആര്‍-സിഐഎംഎഫ്ആറിന്‍റെ പ്ലാറ്റിനം ജൂബിലി സ്ഥാപക ദിനാഘോഷം ഡോ. ഹര്‍ഷ് വര്‍ധന്‍ ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സിഎസ്ഐആറിന്‍റെ പ്രശസ്തമായ ഗവേഷണ-വികസന ലബോറട്ടറിയുടെ സ്ഥാപകദിനാഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1673486
51ാമത് രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ തുടങ്ങി
2021 ജനുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള 51 -ാമത് രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്ര മേളയുടെ (ഐ എഫ്.എഫ്.ഐ) ഡെലിഗേറ്റ് രജിസ്ട്രേഷന്‍ 2020 നവംബര്‍ 17 മുതല്‍ ആരംഭിച്ചു. ഇനിപ്പറയുന്ന പണമടച്ചുള്ള വിഭാഗങ്ങള്‍ക്കായാണ് രജിസ്ട്രേഷന്‍:
1. സിനിമ പ്രേമികളായ ഡെലിഗേറ്റ്: 1000 രൂപയും നികുതിയും
2. പ്രൊഫഷണല്‍ ഡെലിഗേറ്റ്: 1000 രൂപയും നികുതിയും
താഴെപ്പറയുന്ന യുആര്‍എല്‍ വഴി രജിസ്ട്രേഷന്‍ നടത്താം: https://iffigoa.org/
കോവിഡ് 19 പകര്‍ച്ചവ്യാധിമൂലം പ്രതിനിധികളെ പരിമിതമാക്കിയതിനാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1673774
പ്രധാനമന്ത്രി-സ്വനിധി പദ്ധതിക്കു കീഴില്‍ ലഭിച്ചത് 25 ലക്ഷത്തിലധികം അപേക്ഷകള്‍
12 ലക്ഷത്തിലധികം വായ്പ അപേക്ഷകള്‍ക്ക് അനുമതി നല്‍കി
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1673685
***
(रिलीज़ आईडी: 1673873)
आगंतुक पटल : 254