ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
പ്രതിദിന കോവിഡ് രോഗമുക്തര്‍ തുടര്‍ച്ചയായി 46-ാം ദിവസവും പ്രതിദിന രോഗികളേക്കാല്‍ കൂടുതല്‍
Posted On:
18 NOV 2020 12:43PM by PIB Thiruvananthpuram
ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി 46-ാം ദിവസവും പുതിയ രോഗികളുടെ എണ്ണത്തേക്കാല്‍ കൂടുതലാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 44,739 പേര്‍ കോവിഡ് മുക്തരായപ്പോള്‍ 38,617 പേര്‍ പുതുതായി രോഗബാധിതരായി. നിലവില്‍ രോഗബാധിതരായവരുടെ എണ്ണം 4,46,805. ഇത് ആകെ കോവിഡ്19 കേസുകളുടെ 5.01 % മാത്രമാണ്.
രോഗമുക്തി നിരക്ക് 93.52 ശതമാനമായി വര്‍ദ്ധിച്ചു. ആകെ രോഗമുക്തരായവരുടെ എണ്ണം 83,35,109. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തരായവരുടെ 74.98 ശതമാനവും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. കേരളത്തിലാണ് കഴിഞ്ഞ ദിവസം ഏറ്റവുമധികം രോഗമുക്തി രേഖപ്പെടുത്തിയത് - 6,620 പേര്‍. മഹാരാഷ്ട്രയില്‍ 5123 പേരും, ഡല്‍ഹിയില്‍ 4,421 പേരും രോഗമുക്തി നേടി.
പുതുതായി രോഗബാധിതരായവരില്‍ 76.15 ശതമാനവും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. ഡല്‍ഹിയില്‍ 6,396 പേരും, കേരളത്തില്‍ 5,792 പേരും, പശ്ചിമ ബംഗാളില്‍ 3,654 പേരും പുതുതായി കോവിഡ് ബാധിതരായി.
കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് 474 പേര്‍ മരിച്ചു. ഇതില്‍ 78.9 ശതമാനവും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. ഈ മരണങ്ങളുടെ 20.89 ശതമാനവും ഡല്‍ഹിയിലാണ് - 99 മരണങ്ങള്‍. മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും യഥാക്രമം 68 ഉം 52ഉം പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
***
(Release ID: 1673727)
Visitor Counter : 223
Read this release in:
Tamil
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Telugu
,
Kannada