വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

51-ാമത് രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ തുടങ്ങി

प्रविष्टि तिथि: 18 NOV 2020 4:07PM by PIB Thiruvananthpuram



2021 ജനുവരിയിൽ നടത്താൻ നിശ്‌ചയിച്ചിട്ടുള്ള 51 -ാമത് രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്ര മേളയുടെ (ഐ എഫ്.എഫ്.ഐ) ഡെലിഗേറ്റ് രജിസ്ട്രേഷൻ 2020 നവംബർ 17 മുതൽ ആരംഭിച്ചു. ഇനിപ്പറയുന്ന പണമടച്ചുള്ള വിഭാഗങ്ങൾക്കായാണ്‌ രജിസ്ട്രേഷൻ:

1. സിനിമ പ്രേമികളായ ഡെലിഗേറ്റ്: 1000 രൂപയും നികുതിയും
2. പ്രൊഫഷണൽ ഡെലിഗേറ്റ്: 1000 രൂപയും നികുതിയും

താഴെപ്പറയുന്ന യുആർഎൽ വഴി രജിസ്ട്രേഷൻ നടത്താം: https://iffigoa.org/

കോവിഡ്‌ 19 പകർച്ചവ്യാധിമൂലം പ്രതിനിധികളെ പരിമിതമാക്കിയതിനാൽ ആദ്യം രജിസ്‌റ്റർ ചെയ്യുന്നവർക്ക്‌ മുൻഗണന.

****


(रिलीज़ आईडी: 1673774) आगंतुक पटल : 231
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , Kannada , English , Punjabi , Gujarati , Telugu , Urdu , हिन्दी , Tamil