PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 13 NOV 2020 5:47PM by PIB Thiruvananthpuram

Coat of arms of India PNG images free download

തീയതി: 13.11.2020

Released at 1900 Hrs

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

  • രാജ്യത്ത് കോവിഡ്  ചികിത്സയിൽ കഴിയുന്നത് 4,84,547 പേർ. ആക്ടീവ്  കേസുകളുടെ എണ്ണം 5 ലക്ഷത്തിൽ താഴെ തുടരുന്നത് ഇത് തുടർച്ചയായ മൂന്നാം ദിവസം.
  •  കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 44,879 പുതിയ  കേസുകൾ. 49,079 പേർക്ക് രോഗമുക്തി
  •  രാജ്യത്തെ രോഗമുക്തി നിരക്ക് 92.97%. ഇതുവരെ രോഗം ഭേദമായത്  81,15,580 പേർക്ക്
  •  കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 547 കോവിഡ്  മരണങ്ങളിൽ 80 ശതമാനത്തോളം 10 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും (79.34%).
  •  സമീപഭാവിയിൽ സജ്ജമാകുന്ന രണ്ട് ആയുർവേദ സ്ഥാപനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിച്ചു

#Unite2FightCorona

#IndiaFightsCorona

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

Image

രാജ്യത്ത് കോവിഡ് 19 ചികിത്സയിലുള്ളത് 4.85 ലക്ഷത്തില്താഴെപ്പേര്.പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ രോഗബാധിതരേക്കാള്കൂടുതല്

രാജ്യത്ത് കോവിഡ് 19 ചികിത്സയിലുള്ളത് 4,84,547 പേരാണ്. ചികിത്സയിലുള്ളവരുടെ എണ്ണം തുടര്ച്ചയായ മൂന്നാം ദിവസമാണ് 5 ലക്ഷത്തിനു താഴെ നിലനില്ക്കുന്നത്. ആകെ രോഗബാധിതരുടെ 5.55% മാത്രമാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 44,879 പേര്ക്കാണു രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയത് 49,079 പേരാണ്. ദിവസേനയുള്ള പുതിയ രോഗബാധിതരേക്കാള്കൂടുതലാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം. 41 ദിവസമായി ഈ പ്രവണത തുടരുകയാണ്.

രാജ്യത്തെ ആകെ കോവിഡ് രോഗമുക്തര്‍ 81,15,580 ആണ്. രോഗമുക്തിനിരക്ക് 92.97%. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്ദ്ധിച്ച് 76,31,033 ആയി.

പുതുതായി രോഗമുക്തരായവരില്‍ 77.83 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കൂടുതല്രോഗമുക്തര്മഹാരാഷ്ട്രയിലാണ്- 7,809. സംസ്ഥാനത്താട്ടാകെ 16,05,064 പേര്രോഗമുക്തരായി.

പുതിയ രോഗബാധിതരില്‍ 76.25 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്ഹിയിലാണ് കൂടുതല്കേസുകള്റിപ്പോര്ട്ട് ചെയ്തത്- 7,053. കേരളത്തില്‍ 5,537 പുതിയ കേസുകളും മഹാരാഷ്ട്രയില്‍ 4,496 പുതിയ കേസുകളും ഇന്നലെ റിപ്പോര്ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 547 കോവിഡ് മരണങ്ങള്റിപ്പോര്ട്ട് ചെയ്തു. ഇതില്‍ 80 ശതമാനത്തോളം (79.34%) പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്.

രാജ്യത്തെ പുതിയ കോവിഡ് മരണങ്ങളില്‍ 22.3 ശതമാനവും മഹാരാഷ്ട്രയിലാണ് (122 മരണം).ഡല്ഹി, പശ്ചിമ ബംഗാള്എന്നിവിടങ്ങളില്യഥാക്രമം 104 പേരും 54 പേരും മരണപ്പെട്ടു.

 

കൂടുതൽ വിവരങ്ങൾക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1672562

 

 

ആയുര്വേദ ദിനത്തില്രണ്ട് ആയുര്വേദ സ്ഥാപനങ്ങള്പ്രധാനമന്ത്രി രാജ്യത്തിനു സമര്പ്പിച്ചു

അഞ്ചാം ആയുര്വേദ ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്ഫറന്സിംഗിലൂടെ രണ്ട് ആയുര്വേദ സ്ഥാപനങ്ങള്രാജ്യത്തിനു സമര്പ്പിച്ചു. ജാംനഗറിലെ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് ആന്ഡ് റിസര്ച്ച് ഇന്ആയുര്വേദ (.ടി.ആര്‍..), ജയ്പൂരിലെ നാഷണല്ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്വേദ (എന്‍...) എന്നിവയാണ് നാടിനു സമര്പ്പിച്ചത്. ഇവ രണ്ടും രാജ്യത്തെ ആയുര്വേദമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളാണ്. ആദ്യത്തേതിന് പാര്ലമെന്റ് നിയമത്തിലൂടെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തിന്റെ (.എന്‍..) പദവി നല്കിയിട്ടുണ്ട്. രണ്ടാമത്തേത് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്ഡീംഡ് സര്വകലാശാലയായി കണക്കാക്കിയിട്ടുണ്ട്. ആയുഷ് മന്ത്രാലയം 2016 മുതലാണ് ധന്വന്തരി ജയന്തി 'ആയുര്വേദ ദിന'മായി ആചരിക്കുന്നത്.

കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീ ശ്രീപദ് നായിക് (സ്വതന്ത്ര ചുമതല), ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് രൂപാനി, രാജസ്ഥാന്മുഖ്യമന്ത്രി ശ്രീ അശോക് ഗെഹ്ലോട്ട്, രാജസ്ഥാന്ഗവര്ണര്ശ്രീ കല്രാജ് മിശ്ര, ഗുജറാത്ത് ഗവര്ണര്ആചാര്യ ദേവവ്രത് എന്നിവര്ചടങ്ങില്പങ്കെടുത്തു.

ലോകാരോഗ്യ സംഘടന ഡയറക്ടര്ജനറല്ഡോ. ടെഡ്രോസ് അഥനോ ഗബ്രിയേസസ് ചടങ്ങില്വീഡിയോ സന്ദേശം നല്കി. ആയുഷ്മാന്ഭാരതിന് കീഴില്ആഗോള പരിരക്ഷ നല്കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയെയും ആരോഗ്യവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്കൈവരിക്കുന്നതിന്, തെളിവുകള്അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത മരുന്നുകളുടെ പ്രോത്സാഹനത്തെയും അദ്ദേഹം അഭിനന്ദിച്ചു. പരമ്പരാഗത വൈദ്യത്തിന്റെ ആഗോള കേന്ദ്രമായി ഇന്ത്യയെ തെരഞ്ഞെടുത്തതിന് ലോകാരോഗ്യ സംഘടനയ്ക്കും ഡയറക്ടര്ജനറലിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ആയുര്വേദം ഇന്ത്യന്പാരമ്പര്യമാണെന്നും ഇന്ത്യയുടെ പരമ്പരാഗത അറിവ് മറ്റ് രാജ്യങ്ങളെയും സമ്പുഷ്ടമാക്കുന്നു എന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

പുസ്തകങ്ങളില്നിന്നും വേദഗ്രന്ഥങ്ങളില്നിന്നും വീട്ടുവൈദ്യങ്ങളില്നിന്നും ആയുര്വേദത്തെക്കുറിച്ചുള്ള അറിവുകള്വെളിപ്പെടുത്തേണ്ടതുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ആധുനിക ആവശ്യങ്ങള്ക്കനുസരിച്ച് പുരാതനമായ ഈ അറിവ് വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക ശാസ്ത്രത്തില്നിന്ന് ലഭിച്ച വിവരങ്ങള്നമ്മുടെ പുരാതന വൈദ്യശാസ്ത്ര പരിജ്ഞാനവുമായി സംയോജിപ്പിച്ച് രാജ്യത്ത് പുതിയ ഗവേഷണങ്ങള്നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വര്ഷം മുമ്പ് ഓള്ഇന്ത്യ ആയുര്വേദ ഇന്സ്റ്റിറ്റ്യൂട്ട് ഇവിടെ സ്ഥാപിക്കപ്പെട്ടു. ആയുര്വേദം ഇന്ന് ഒരു ബദല്മാത്രമല്ല, രാജ്യത്തിന്റെ ആരോഗ്യ നയത്തിന്റെ പ്രധാന അടിത്തറയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലേയിലെ സോവ-റിഗ്പയുമായി ബന്ധപ്പെട്ട ഗവേഷണത്തിനും മറ്റ് പഠനങ്ങള്ക്കുമായി നാഷണല്സോവ-റിഗ്പ ഇന്സ്റ്റിറ്റ്യൂട്ട് വികസിപ്പിക്കാനുള്ള പ്രവര്ത്തനങ്ങള്പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.

കൊറോണ കാലഘട്ടത്തില്ആയുര്വേദ ഉല്പ്പന്നങ്ങളുടെ ആവശ്യം ലോകമെമ്പാടും അതിവേഗം വര്ധിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുന്വര്ഷത്തെ അപേക്ഷിച്ച് ഈ വര്ഷം സെപ്റ്റംബറില്ആയുര്വേദ ഉല്പ്പന്നങ്ങളുടെ കയറ്റുമതി 45 ശതമാനം വര്ദ്ധിച്ചു.

ആയുര്വേദ മരുന്നുകള്‍, ഔഷധസസ്യങ്ങള്‍, പ്രതിരോധശേഷി വര്ധിപ്പിക്കുന്ന പോഷകാഹാരങ്ങള്എന്നിവയ്ക്ക് പ്രത്യേക ഊന്നല്നല്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകക്ഷേമത്തിനായി ഇന്ത്യയുടെ സംഭാവന വര്ധിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി ആയുഷ് മന്ത്രാലയം വികസിപ്പിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. നമ്മുടെ കയറ്റുമതി കൂടുകയും നമ്മുടെ കര്ഷകരുടെ വരുമാനും വര്ധിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ ഉത്ഭവത്തിനുശേഷം ആയുര്വേദ സസ്യങ്ങളായ അശ്വഗന്ധ, ചിറ്റമൃത് (ഗിലോയ്), തുളസി തുടങ്ങിയവയുടെ വില വളരെയധികം വര്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അശ്വഗന്ധയുടെ വില കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്. ഇതിന്റെ നേരിട്ടുള്ള നേട്ടം ഈ ഔഷധസസ്യങ്ങള്കൃഷി ചെയ്യുന്ന നമ്മുടെ കര്ഷകരിലേക്ക് എത്തിച്ചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleasePage.aspx?PRID=1672557

 

ജാംനഗർ, ജയ്പൂർ എന്നിവിടങ്ങളിലെ ആയുർവേദ കേന്ദ്രങ്ങൾ രാഷ്ട്രത്തിനു  സമർപ്പിച്ചു  പ്രധാനമന്ത്രി നടത്തിയ പ്രസംഗം

 

കൂടുതൽ വിവരങ്ങൾക്ക്:   https://pib.gov.in/PressReleseDetail.aspx?PRID=1672573

 

 

പതിനേഴാമത് ആസിയാൻ  ഇന്ത്യ ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleasePage.aspx?PRID=1672455

 

 

സമൂഹത്തിന്റെ  എല്ലാ തുറകളിലും കഴിയുന്നവരെ സംരക്ഷിക്കാനുള്ള ഭരണകൂട ശ്രമങ്ങളുടെ തുടർച്ചയാണ് ആത്മ നിർഭർ പാക്കേജ് എന്ന്  പ്രധാനമന്ത്രി

കൂടുതൽ വിവരങ്ങൾക്ക് :  https://pib.gov.in/PressReleasePage.aspx?PRID=1672449

 

 

 സ്വാമി വിവേകാനന്ദന്റെ പ്രതിമ JNU വളപ്പിൽ പ്രധാനമന്ത്രി അനാവരണം ചെയ്തു. രാജ്യതാല്പര്യങ്ങൾക്ക് മുൻപിൽ പ്രത്യയശാസ്ത്രങ്ങളെ പരിഗണിക്കരുതെന്ന് പ്രധാനമന്ത്രി

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleasePage.aspx?PRID=1672386

 

 ന്യൂ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാല വളപ്പിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാവരണം ചെയ്ത്  പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ  പൂർണരൂപം

 

കൂടുതൽ വിവരങ്ങൾക്ക് :  https://pib.gov.in/PressReleasePage.aspx?PRID=1672441

 

 

ആറ് സംസ്ഥാനങ്ങൾക്കുള്ള അധിക കേന്ദ്രസഹായമായി

4,381.88 കോടി രൂപ അനുവദിക്കാൻ ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി അനുമതി.

 

കൂടുതൽ വിവരങ്ങൾക്ക് :https://pib.gov.in/PressReleasePage.aspx?PRID=1672518

 

 

 ആത്മ നിർഭർ  ഭാരത് 3.0 മായി ബന്ധപ്പെട്ട നടപടികൾ ധനമന്ത്രി പ്രഖ്യാപിച്ചു

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleasePage.aspx?PRID=1672321

 

 

ശാസ്ത്രം സമൂഹം എന്നിവയ്ക്കിടയിൽ പുതിയ ഇടം സൃഷ്ടിക്കുന്നതിനായി ശാസ്ത്രീയ സാമൂഹിക ഉത്തരവാദിത്വം (SSR)  നടപ്പാക്കമെന്ന് DST സെക്രട്ടറി

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleasePage.aspx?PRID=1672492

 

സബ്കാ വിശ്വാസ് ( ലെഗസി ഡിസ്പ്യൂട്ട് റസല്യൂഷൻ )പദ്ധതിയ്ക്ക് കീഴിൽ അപേക്ഷ സമർപ്പിക്കാനുള്ള തീയതി ജമ്മുകാശ്മീർ,ലഡാക് കേന്ദ്രഭരണ പ്രദേശങ്ങൾക്ക്  2020 ഡിസംബർ 31 വരെ നീട്ടി നൽകി

 

കൂടുതൽ വിവരങ്ങൾക്ക് :  https://pib.gov.in/PressReleasePage.aspx?PRID=1672351

 

 

FACT CHECK

Image

 

***

 

 



(Release ID: 1672736) Visitor Counter : 164