പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി, ഡോ. ബാലാസാഹിബ് വിഘെ പാട്ടീലിന്റെ ആത്മകഥയുടെ പ്രകാശനം നിര്‍വഹിക്കുകയും പ്രവര ഗ്രാമീണ വിദ്യാഭ്യാസ സംഘത്തിന് അദ്ദേഹത്തിന്റെ പേരു നല്‍കുകയും ചെയ്യും
प्रविष्टि तिथि:
12 OCT 2020 7:35PM by PIB Thiruvananthpuram
പ്രധാനമന്ത്രീ ശ്രീ. നരേന്ദ്ര മോദി ഒക്ടോബര്‍ 13നു രാവിലെ 11ന് വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഡോ. ബാലാസാഹേബ് വിഖെ പാട്ടീലിന്റെ ആത്മകഥയുടെ പ്രകാശനം നിര്‍വഹിക്കുകയും ഒപ്പം പ്രവര ഗ്രാമീണ വിദ്യാഭ്യാസ സംഘം 'ലോക്‌നേത ഡോ. ബാലസാഹിബ് വിഖെ പാട്ടീല്‍ ഗ്രാമീണ വിദ്യാഭ്യാസ സംഘം' എന്നു പുനര്‍നാമകരണം നടത്തുകയും ചെയ്യും.
ഡോ. ബാലാസാഹിബ് വിഖെ പാട്ടീല്‍ ഒന്നിലേറെ തവണ ലോക്‌സംഭാംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൃഷിയും സഹകണ മേഖലയും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പാത വെട്ടിത്തുറക്കുന്ന പ്രവര്‍ത്തനങ്ങള്‍ വഴി തന്റെ ജീവിതമാകെ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി സമര്‍പ്പിച്ച അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് 'ഒരാളുടെ ജീവിതം മഹത്തായ കാര്യത്തിനായി സമര്‍പ്പിതം' എന്ന് അര്‍ഥം വരുന്ന 'ദേ വെച്വ കരാനി' എന്നാണ്.
ഗ്രാമീണ ജനതയ്ക്കു ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനും പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനും ലക്ഷ്യംവെച്ച് അഹമ്മദ്‌നഗര്‍ ജില്ലയിലെ ലോണിയില്‍ 1964ലാണ് പ്രവര ഗ്രാമീണ വിദ്യാഭ്യാസം സംഘം ആരംഭിച്ചത്. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, മാനസിക വികാസമെന്ന പ്രധാന ദൗത്യം സംഘം നിര്‍വഹിച്ചുവരികയാണ്.
****
(रिलीज़ आईडी: 1663909)
आगंतुक पटल : 169
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada