PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
Posted On:
25 JUN 2020 6:25PM by PIB Thiruvananthpuram
തീയതി: 25.06.2020

• കഴിഞ്ഞ 24 മണിക്കൂറിനുള്ളില് രാജ്യത്ത് 13,012 പേര്ക്കു കോവിഡ്-19 രോഗം ഭേദമായി. ഇതുവരെ 2,71,696 പേരാണ് ആകെ രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 57.43 ശതമാനമായി വര്ധിച്ചു.
• നിലവില് 1,86,514 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
• കഴിഞ്ഞ 24 മണിക്കൂറിനുള്ളില് രാജ്യത്ത് രണ്ടു ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ പരിശോധിച്ചത് 75 ലക്ഷത്തിലധികം സാമ്പിളുകളാണ്.
• പരിശോധനാ സൗകര്യങ്ങള് വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ കോവിഡ് പരിശോധനാ സൗകര്യമുള്ള ലാബുകളുടെ എണ്ണം 1007 ആയി
• പ്രത്യക്ഷ നികുതി , ബിനാമി നിയമം എന്നിവക്ക് കീഴിലുള്ള വിവിധ വിവിധ സമയ പരിധികൾ നീട്ടി
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)
പ്രസ്ഇൻഫർമേഷൻബ്യുറോ
വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം
ഭാരതസർക്കാർ


കോവിഡ് 19 സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കന്ന ഏറ്റവും പുതിയ വിവരങ്ങൾ.
പരിശോധനാ സൗകര്യങ്ങള് വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ കോവിഡ് പരിശോധനാ സൗകര്യമുള്ള ലാബുകളുടെ എണ്ണം 1007 ആയി വര്‍ധിപ്പിച്ചു. ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 734 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 273 ഉം ആണ്.സാമ്പിള്‍ പരിശോധനയുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് രാജ്യത്ത് 2,07,871 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ പരിശോധിച്ചത് 75,60,782 സാമ്പിളുകളാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില് രാജ്യത്ത് 13,012 പേര്ക്കു കോവിഡ്-19 രോഗം ഭേദമായി. ഇതുവരെ 2,71,696 പേരാണ് ആകെ രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 57.43 ശതമാനമായി വര്ധിച്ചു.നിലവില് 1,86,514 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1634251
ഡോ ഹർഷ് വർധൻ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ‘ഇ ബ്ലഡ് സർവീസസ്’ മൊബൈൽ ആപ്പ് പുറത്തിറക്കി
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി (ഐസിആർഎസ്) വികസിപ്പിച്ചെടുത്ത ഇ ബ്ലഡ് സർവീസസ് മൊബൈൽ ആപ്പ് വീഡിയോ കോൺഫറൻസിംഗിലൂടെ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ ഹർഷ് വർധൻ പുറത്തിറക്കി. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയർമാൻ കൂടിയാണ് കേന്ദ്ര ആരോഗ്യമന്ത്രി.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2015 ൽ തുടക്കം കുറിച്ച ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ കീഴിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗിന്റെ (സിഡിഎസി) ഇ-രത്കോഷ് ടീമാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1634286
ആത്മ നിര്ഭര് ഉത്തര്പ്രദേശ് റോസ്ഗര് അഭിയാന്' പ്രധാനമന്ത്രി 26ന് (വെള്ളിയാഴ്ച) തുടക്കം കുറിക്കും
കുടിയേറ്റത്തൊഴിലാളികള്ക്കു തൊഴിലവസരങ്ങള് ഒരുക്കുന്നതിനായി സൃഷ്ടിച്ച 'ആത്മ നിര്ഭര് ഉത്തര്പ്രദേശ് റോസ്ഗര് അഭിയാന്' പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ജൂണ്‍ 26 വെള്ളിയാഴ്ച രാവിലെ 11ന് വീഡിയോ കോണ്ഫറന്സ് വഴിയാണ് പദ്ധതിയുടെ ഉദ്ഘാടനം.കോവിഡ് 19 തൊഴിലാളികളെ പ്രതികൂലമായാണ് ബാധിച്ചത്. പ്രത്യേകിച്ച് കുടിയേറ്റത്തൊഴിലാളികളെ. ജോലി നഷ്ടപ്പെട്ട ധാരാളം തൊഴിലാളികള് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങുകയും ചെയ്തു. കുടിയേറ്റക്കാര്ക്കും ഗ്രാമങ്ങളിലെ തൊഴിലാളികള്ക്കും അടിസ്ഥാന സൗകര്യങ്ങളും ഉപജീവന മാര്ഗങ്ങളും ഒരുക്കേണ്ടത് ആവശ്യമായി വന്നു. ഈ വെല്ലുവിളി ഏറ്റെടുത്താണ് വിവിധ മേഖലകള്ക്ക് ഊര്ജം പകരുന്നതിനായി കേന്ദ്ര ഗവണ്മെന്റ് ആത്മനിര്ഭര് ഭാരത് പദ്ധതി പ്രഖ്യാപിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1634250
പ്രത്യക്ഷ നികുതി , ബിനാമി നിയമം എന്നിവക്ക് കീഴിലുള്ള വിവിധ സമയ പരിധികൾ നീട്ടി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1634070
നഗര മിഷനുകളുടെ അഞ്ചാം വാർഷികം. -പ്രധാനമന്ത്രി ആവാസ് യോജന (നഗരം ) സ്മാർട്ട് സിറ്റീസ് മിഷൻ ഫോർ റിജുവനേശൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1634268
കേന്ദ്ര ക്യാബിനറ്റ് തീരുമാനങ്ങളെ പ്രകീർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1634061
2020 ജൂൺ 24 വരെ ഇന്ത്യൻ റെയിവേ 1.91 ലക്ഷം PPE ഗൗണുകൾ , 66.4 കിലോ ലിറ്റർ സാനിടൈസറുകൾ 7.33 ലക്ഷം മാസ്കുകൾ എന്നിവ നിർമിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1634280
MSDE-IBM മായി ചേർന്ന് സ്കിൽസ് ബിൽഡ് റീ ഇഗ്നൈറ്റ് എന്ന സൗജന്യ ഡിജിറ്റൽ ലേണിങ് പ്ലാറ്റഫോം പുറത്തിറക്കി .ജോലി തേടുന്നവർക്കും വ്യവസായ ഉടമകൾക്കും സഹായകരമാകും
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1633965
കോവിഡ് 19 മഹാമാരിക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക ചക്രം തിരിക്കുന്നത്തിൽ സമുദ്ര സഞ്ചാരികളുടെ പങ്കു എടുത്തു പറഞ് കേന്ദ്ര മന്ത്രി ശ്രീ മനസുഖ് മാണ്ഡവിയ
കൂടുതല്‍ വിവരങ്ങള്‍ക്ക്: : https://pib.gov.in/PressReleasePage.aspx?PRID=1634278
മെഡിക്കൽ ഉപകരണ പാർക്കുകൾ , മരുന്നുകളുടെ വലിയ ഓർഡറുകൾ എന്നിവയുടെ വിവിധ വശങ്ങൾ ചർച്ച ചെയ്യാൻ ഫർമസ്യൂട്ടിക്കൽ ഓഫീസര്മാരുമായി ശ്രീ ഗൗഡ കൂടിക്കാഴ്ച നടത്തി
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1633977
FACTCHECK



(Release ID: 1634313)