ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 സംബന്ധിച്ച പുതിയ വിവരങ്ങള്‍

Posted On: 18 APR 2020 6:19PM by PIB Thiruvananthpuram

കോവിഡ്-19 പ്രതിരോധിക്കുന്നതിനും തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങളോടൊപ്പം ഇന്ത്യാ ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചു. ഏറ്റവും ഉന്നതതലത്തില്‍ തന്നെ ഇവയെല്ലാം നിരന്തരം അവലോകനം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്നുമുണ്ട്.

കര്‍മ്മപദ്ധതിയുടെ നടപ്പാക്കല്‍ 23 സംസ്ഥാനങ്ങളിലേയും/കേന്ദ്ര ഭരണപ്രദേശങ്ങളിലേയും 47 ജില്ലകളില്‍ ഏറ്റവും മികച്ച ഫലമാണ് നല്‍കുന്നത്. കഴിഞ്ഞ 28 ദിവസങ്ങളായി ഒരു പുതിയ കേസും റിപ്പോര്‍ട്ട് ചെയ്യാത്ത മാഹി (പുതുച്ചേരി)യോടൊപ്പം  കുടകി(കര്‍ണ്ണാടക)നേയും ഈ ലിസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ 14 ദിവസമായി പുതിയ ഒരു കേസും റിപ്പോര്‍ട്ട് ചെയ്യാത്ത 12 സംസ്ഥാനങ്ങളിലായുള്ള 22 പുതിയ ജില്ലകള്‍ താഴെപ്പറയുന്നവയാണ് :

·    ബീഹാറിലെ ലാഖിസാരായ്, ഗോപാല്‍ ഗഞ്ച്, ഭഗല്‍പൂര്‍
·    രാജസ്ഥാനിലെ ദോല്‍പൂറും ഉഭയ്പൂരും
·    ജമ്മു കാശ്മീരിലെ പുല്‍വാമ.
·    മണിപ്പൂരിലെ തോബാള്‍
·    കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗ.
·    പഞ്ചാബിലെ ഹോഷിയാര്‍പൂര്‍
·    ഹരിയാനയിലെ രോഹ്തകും ചര്‍ഖി ദാറി
·    അരുണാല്‍പ്രദേശിലെ ലോഹിത്
·    ഒഡീഷയിലെ ഭര്‍ദാഖ്, പുരി
·    അസ്സമിലെ കരിംഗഞ്ച്, ഗോല്‍ഗത്ത, കാമരുപ് റൂറല്‍, നാല്‍ബാരി, സൗത്ത് സല്‍മാരാ
·    പശ്ചിമബംഗാളിലെ ജല്‍പൈഗുരി, കാലിംഗ്പോംഗ്
·    ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം.

ഇന്നത്തെ സ്ഥിതിയില്‍ കോവിഡ്-19 ലെ മരണനിരക്ക് 3.3% മാണ്. വിവരങ്ങളുടെ കൂടുതല്‍ വിശകലനത്തില്‍, മരണപ്പെട്ടവരില്‍
    14.4% ആളുകള്‍ 0-45 വയസ് വിഭാഗത്തില്‍പ്പെട്ടവരാണ്.
    10.3% 45 മുതല്‍ 60% വരെ പ്രായമുള്ള വിഭാഗത്തില്‍പ്പെട്ടവരാണ്.
    33.1% 60 മുതല്‍ 75 വരെ പ്രായമുള്ള വിഭാഗത്തില്‍പ്പെട്ടവര്‍
    42.2% ആളുകള്‍ 75 വയസിന് മുകളിലുള്ളവരാണെന്നുമുള്ള സൂചനയാണ് ലഭിക്കുന്നത്.

75.3% കേസുകളും 60 വയസ് വിഭാഗത്തില്‍പ്പെട്ടവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 83% മരണവും ഈ രോഗത്തിനോടൊപ്പമുള്ള മറ്റ് അസുഖങ്ങളുമായി ബന്ധപ്പെട്ടവയാണെന്നുമാണ് കാണുന്നത്. മരണകാരണമാകാവുന്ന മറ്റ് രോഗങ്ങളുള്ളവരും മുതീര്‍ന്നവരുമാണ് കോവിഡ് മൂലം ഏറ്റവും വലിയ അപകടത്തിലെന്നാണ് ഇത് വ്യക്തമാക്കുന്നത് .

ലോകവ്യാപകമായ പരിശോധന രീതിശാസ്ത്രത്തെ അവലോകനം ചെയ്തശേഷം ഐ.സി.എം.ആറിന്റെ ദേശീയ ദൗത്യസംഘം എല്ലാ സംസ്ഥാനങ്ങള്‍ക്കും മാര്‍ഗ്ഗരേഖ നല്‍കിയിട്ടുണ്ട്. വിശദമായ മാര്‍ഗ്ഗരേഖ താഴെപ്പറയുന്ന ലിങ്കില്‍- https://www.mohfw.gov.in/pdf/ProtocolRapidAntibodytest.pdf     ലഭിക്കും.

അതിന് പുറമെ ഏതെങ്കിലും അതിവേഗ പരിശോധന തുടങ്ങുന്നതിന് മുമ്പ് സംസ്ഥാനങ്ങള്‍ കോവിഡ്-19 പരിശോധനയുമായി ബന്ധപ്പെട്ട ഏത് വിവരവും ഐ.സി.എം.ആറിന്റെ വെബ്സൈറ്റില്‍ (  covid19cc.nic.in/ICMR  )    രജിസ്റ്റര്‍ ചെയ്യണം.


രാജ്യത്ത് 14,378 കോവിഡ്-19 രോഗം ഉറപ്പായ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1992 ആളുകള്‍ അതായത് മൊത്തത്തില്‍ 13.82% കേസുകള്‍ രോഗവിമുക്തരാകുകയോ അല്ലെങ്കില്‍ അസുഖം മാറിയതിനെത്തുടര്‍ന്ന് ആശുപത്രി വിടുകയോ ചെയ്തിട്ടുണ്ട്.

കോവിഡ്-19 സംബന്ധിച്ച് എല്ലാതരം ആധികാരികവും സമകാലികവുമായ സാങ്കേതിക വിഷയങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും ദയവായി നിരന്തരം https://www.mohfw.gov.in  സന്ദര്‍ശിക്കുക.

കോവിഡ്-19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ക്ക് technicalquery.covid19@gov.in     ഇതിലും മറ്റ് സംശയങ്ങള്‍ക്ക്- ncov2019@gov.in      ഇ-മെയില്‍ ചെയ്യണം.

കോവിഡ്-19 മായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങള്‍ക്ക് ദയവായി ആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന്റെ ഹെല്‍പ്പ്ലൈന്‍ നമ്പറായ: 91-11-23978046 ലോ അല്ലെങ്കില്‍ 1075 (ടോള്‍ഫ്രീ) വിളിക്കുക. സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങളുടെ കോവിഡ്-19 ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf      വിലാസത്തില്‍ ലഭിക്കും.


****


(Release ID: 1615946) Visitor Counter : 16