PIB Headquarters

കോവിഡ്-19 നെ പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിന്‍
തീയതി 08.04.2020

Posted On: 08 APR 2020 6:51PM by PIB Thiruvananthpuram

 

           

ഇതു വരെ :

•    ഇതേ വരെ രാജ്യത്ത് 5194 പേര്ക്ക്  കോവിഡ് 19 സ്ഥിരീകരിക്കുകയും 149 മരണപ്പെടുകയും ചെയ്തു. 
•    വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി പ്രധാനമന്ത്രി  ചര്‍ച്ച നടത്തി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് 
      ഓരോ ജീവനും രക്ഷിക്കുന്നതിലെന്നും പ്രധാനമന്ത്രി
•    അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു 
•    അഞ്ച് ലക്ഷം രൂപ വരെയുള്ള ആദായ നികുതി റീഫണ്ടുകള്‍ ആദായ നികുതി വകുപ്പ് ഉടനെ നല്‍കും;                      ജിഎസ്ടി, കസ്റ്റം റീഫണ്ടുകളും കൊടുത്ത് തീര്‍ക്കും 
•    വനവിഭവങ്ങള്‍ കുറഞ്ഞ താങ്ങ് വിലയില്‍ സംഭരിക്കാന്‍ സംസ്ഥാന നോഡല്‍ ഏജന്‍സികളോട്                                    നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട്  ശ്രീ അര്ജുനന്‍ മുണ്ട സംസ്ഥാന മുഖ്യമന്ത്രിമാര്ക്ക്  കത്തയച്ചു 

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുറത്തിറക്കിയ പത്രക്കുറിപ്പുകളും പിഐബി ഒരുക്കിയ ഫാക്ട് ചെക്ക് സംവിധാനവും ഇതോടൊപ്പം)


പ്രസ്ഇൻഫർമേഷൻബ്യുറോ
വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം
ഭാരതസർക്കാർ

 

  കോവിഡ്-19 പുതിയ വിവരങ്ങള്‍    

ഇതുവരെ 5194 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 149 പേര്‍ മരിക്കുകയും ചെയ്തു. 402 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കോവിഡ് - 19ന് എതിരായ വിജയകരമായ പോരാട്ടത്തിനു സഹായകമായ ലോക്ഡൗണ്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്നു ഫലപ്രദമായി നടപ്പാക്കുന്നുവെന്നും ജനങ്ങളുടെ സാമൂഹിക അകലം പാലിക്കല്‍ മെച്ചപ്പെട്ട നിലയിലാണ് എന്നും ഉറപ്പു വരുത്തുന്നതിനുമാണ് ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1612346

 

വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി പ്രധാനമന്ത്രി  ചര്‍ച്ച  നടത്തി
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പാര്ലനമെന്റിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി  വീഡിയോ കോണ്‍ഫറന്‍സ് വഴി  ഇന്ന് ചര്‍ച്ച നടത്തി.  കോവിഡ് 19 ഉയര്ത്തു ന്ന ഗുരുതരമായ വെല്ലുവിളികള്‍ നേരിടുകയാണ് ലോകം മുഴുവനുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ മനുഷ്യരാശിയുടെ ചരിത്രത്തിലെ തന്നെ ഒരു നിര്ണാനയക ഘട്ടമാണെന്നും അതിന്റെ ആഘാതം ചെറുത്തു തോല്പ്പിഷക്കുന്ന നിലയിലേയ്ക്കു നാം മാറണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


കൂടുതല്‍ വിവരങ്ങള്‍ക്ക്  : https://pib.gov.in/PressReleseDetail.aspx?PRID=1612277

അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണമെന്ന്  കേന്ദ്രആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു

കോവിഡ്-19 രോഗവ്യാപനത്തെ തുടര്ന്ന്ു പ്രഖ്യാപിക്കേണ്ടി വന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തത്തില്‍ രാജ്യത്ത് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാര്ക്ക് കേന്ദ്രആഭ്യന്തരമന്ത്രാലയം സെക്രട്ടറി അജയ് കുമാര്‍ ഭല്ല കത്തയച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1612198

 

അഞ്ച് ലക്ഷം രൂപ വരെയുള്ള ആദായ നികുതി റീഫണ്ടുകള്‍ ആദായ നികുതി വകുപ്പ് ഉടനെ നല്കും; ജിഎസ്ടി കസ്റ്റം റീഫണ്ടുകളും ഉടന്‍ കൊടുത്ത് തീര്ക്കും 

കോവിഡ് 19 പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്ക്കും  വ്യക്തികള്ക്കും  ഉടനടി ആശ്വാസം പകരുന്നതിന് അഞ്ച് ലക്ഷം രൂപ വരെയുള്ള ശേഷിക്കുന്ന ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്കാശന്‍ കേന്ദ്ര ഗവണ്മെുന്റ് തീരുമാനിച്ചു. 14 ലക്ഷം നികുതി ദായകര്ക്ക്  ഇതിന്റെ പ്രയോജനം ലഭിക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്  :https://pib.gov.in/PressReleseDetail.aspx?PRID=1612305

 

കോവിഡ് 19 വെല്ലുവിളികൾ നേരിടുന്നതിനായി, 2500 ലേറെ ഡോക്ടർമാരെയും, 35,000 പാരാമെഡിക്കൽ ജീവനക്കാരെയും വിന്യസിക്കാനൊരുങ്ങി  ഇന്ത്യൻ റെയിൽവേ

കോവിഡ് 19 നെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ ഗവണ്മെന്റിന്റെ ആരോഗ്യപരിപാലന ശ്രമങ്ങളെ സഹായിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1612345


നൊവൽ കൊറോണ വൈറസിന്റെ ജീനോം സീക്വൻസിങ്ങിനു ഇന്ത്യൻ ഗവേഷകർ തുടക്കം കുറിച്ചു
നൊവൽ കൊറോണ വൈറസ് ഒരു പുതിയതരം വൈറസാണ്. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളെപ്പറ്റിയും  മനസ്സിലാക്കാൻ ഗവേഷകർ ശ്രമങ്ങൾ നടത്തിയവരികെയാണ് . രാജ്യത്ത്, ശാസ്ത്രീയ-വ്യാവസായിക ഗവേഷണ കേന്ദ്ര  (CSIR)ത്തിനു കീഴിലുള്ള രണ്ടു സ്ഥാപനങ്ങൾ ഈ വൈറസിന്റെ ജനിതക ഘടനയെപ്പറ്റി കൂടുതൽ അറിയാനുള്ള ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1612227

കോവിഡ് 19 രോഗികളെ പരിശോധിക്കാന്‍ അണുവിമുക്ത പരിശോധനാ ബൂത്ത് വികസിപ്പിച്ച് ശ്രീചിത്ര ഇന്സ്റ്റി റ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്ത്തിസക്കുന്ന സ്വയംഭരണ സ്ഥാപനമായ ശ്രീചിത്ര ഇന്സ്റ്റി റ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്സ്സ് ആന്റ് ടെക്‌നോളജിയിലെ (എസ് സി റ്റി ഐ എം എസ് റ്റി) ശാസ്ത്രജ്ഞര്‍ കോവിഡ് 19  രോഗികളെ പരിശോധിക്കാന്‍, അണുവിമുക്തമാക്കാവുന്ന പരിശോധന ബൂത്ത് വികസിപ്പിച്ചു


കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1612251


കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പിന്തുണ
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1612013


ലൈഫ്‌ലൈന്‍ ഉഡാന്‍ ഫ്‌ളൈറ്റുകള്‍ 39 ടണ്ണിലധികം മെഡിക്കല്‍ വസ്തുക്കള്‍ 2020 ഏപ്രില്‍ 07ന് രാജ്യമെമ്പാടും വിതരണം ചെയ്തു 

കൂടുതല്‍ വിവരങ്ങള്‍ക്ക്  : https://pib.gov.in/PressReleseDetail.aspx?PRID=1612275


എച്ച്ഡിപിഇ/പിപി ബാഗുകള്‍ക്കുള്ള  പരിധി കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം ഉയര്ത്തി  

കൂടുതല്‍ വിവരങ്ങള്‍ക്ക്  : https://pib.gov.in/PressReleseDetail.aspx?PRID=1612055

വനവിഭവങ്ങള്‍ കുറഞ്ഞ താങ്ങ് വിലയില്‍ സംഭരിക്കാന്‍ സംസ്ഥാന നോഡല്‍ ഏജന്സിങകളോട് നിര്ദ്ദേ ശിക്കണമെന്നാവശ്യപ്പെട്ട് ശ്രീ അര്ജു.ന്‍ മുണ്ട സംസ്ഥാന മുഖ്യമന്ത്രിമാര്ക്ക്  കത്തയച്ചു 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1612261


ഫുഡ് കോര്പ്പറേഷന്‍ ഓഫ് ഇന്ത്യ 14 ദിവസം കൊണ്ട് 20.19 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ 721 റേക്കുകളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചു 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1612095

 

ലോക്ഡൗണ്‍ കാലത്ത് കാര്ഷിക വൃത്തിക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ അവലോകനം ചെയ്യുന്നതിന് കേന്ദ്ര കൃഷി മന്ത്രി ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1612069

 

കോവിഡ് 19 പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ കുടുംബങ്ങള്‍ക്ക് വിതരണത്തിനായി കേന്ദ്രീയ ഭണ്ഡാര്‍ തയ്യാറാക്കിയ 2200 അവശ്യ സാധന കിറ്റുകള്‍ ഡോ. ജിതേന്ദ്ര സിങ്ങ് കൈമാറി 
കൂടുതല്‍ വിവരങ്ങള്‍ക്ക്  : https://pib.gov.in/PressReleseDetail.aspx?PRID=1612243

 

കോവിഡ് 19 ഫാക്ട് ചെക്ക് 

 


 

 


 

 

 (Release ID: 1612339) Visitor Counter : 63