പ്രധാനമന്ത്രിയുടെ ഓഫീസ്
സ്ലോവാക് റിപ്പബ്ലിക്കിന്റെ പരമോന്നത ദേശീയ ബഹുമതിയായ ''ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്, ഫസ്റ്റ് ക്ലാസ്'' പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് സമ്മാനിച്ചു
प्रविष्टि तिथि:
15 JUN 2026 11:35PM by PIB Thiruvananthpuram
സ്ലൊവാക്യയുടെ പരമോന്നത ദേശീയ ബഹുമതിയായ "ദി ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്, ഫസ്റ്റ് ക്ലാസ്" പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സ്ലൊവാക് പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി പ്രത്യേക ചടങ്ങിൽ സമ്മാനിച്ചു.
വിശിഷ്ട ബഹുമതിക്ക് സ്ലൊവാക്യയിലെ പ്രസിഡന്റിനും ഗവണ്മെന്റിനും അവിടുത്തെ ജനങ്ങൾക്കും പ്രധാനമന്ത്രി ഹൃദയംഗമമായ നന്ദി അറിയിച്ചു. ഈ ബഹുമതി ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കും ഇന്ത്യയും സ്ലൊവാക്യയും തമ്മിൽ നിലനിൽക്കുന്ന സൗഹൃദബന്ധത്തിനും ഉള്ള ആദരവാണെന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞു .
പുരസ്കാരം ഇന്ത്യയിലെയും സ്ലൊവാക്യയിലെയും ജനങ്ങളെ ഒന്നിപ്പിക്കുന്ന ഊഷ്മളതയുടെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും തെളിവാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇരു രാജ്യങ്ങളിലെയും വരുംതലമുറകൾക്ക് അവരുടെ സവിശേഷമായ സൗഹൃദം നിലനിർത്താൻ ഈ ബഹുമതി പ്രചോദനമാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
***
SK
(रिलीज़ आईडी: 2273398)
आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Telugu
,
Kannada