വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-ൽ ശ്രീ അശ്വിനി വൈഷ്ണവ് ‘വേവ്‌സ് ക്രിയേറ്റേഴ്സ് കോർണർ’ ഉദ്ഘാടനം ചെയ്തു
വേവ്‌സിൽ 51 മീഡിയ ടെക് സ്റ്റാർട്ടപ്പുകളുമായും ചലഞ്ച് വിജയികളുമായും മന്ത്രി സംവദിച്ചു
പോസ്റ്റഡ് ഓണ്‍:
18 FEB 2026 11:06AM by PIB Thiruvananthpuram
ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-ൻ്റെ രണ്ടാം ദിനത്തിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് 'വേവ്‌സ് ക്രിയേറ്റേഴ്സ് കോർണർ' ഉദ്ഘാടനം ചെയ്തു. പൂർണ്ണമായും പ്രവർത്തനക്ഷമമായ, പ്രായോഗിക പരിശീലനത്തിന് മുൻഗണന നല്കുന്ന ഒരു നവീകരണ പ്രവർത്തന ഇടമായി വിഭാവനം ചെയ്തിട്ടുള്ള ഈ പവലിയൻ AVGC-XR (അനിമേഷൻ, വിഎഫ്‌എക്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റൻഡഡ് റിയാലിറ്റി) ആവാസവ്യവസ്ഥയ്ക്കുള്ളിലെ നിർമ്മിതബുദ്ധിയുടെ പരിവർത്തനപരമായ പ്രയോഗങ്ങൾ പ്രദർശിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

വേവ് എക്സ്, വേവ്‌സ് ബസാർ, ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചുകൾ എന്നിവയുൾപ്പെടെയുള്ള മന്ത്രാലയത്തിൻ്റെ പ്രധാന സംരംഭങ്ങളുടെ തന്ത്രപരമായ വിപുലീകരണമാണ് വേവ്‌സ് ക്രിയേറ്റേഴ്സ് കോർണർ എന്ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രി അടിവരയിട്ടു പറഞ്ഞു. പവലിയൻ മുഴുവനായി ചുറ്റിക്കണ്ട ശ്രീ വൈഷ്ണവ്, വേവ് എക്സ് സ്റ്റാർട്ടപ്പ് കൂട്ടായ്മയിലെ വളർന്നുവരുന്ന സംരംഭകരുമായും അഡോബ്, നെറ്റ്ഫ്ലിക്സ്, സോണി, ആമസോൺ തുടങ്ങിയ ആഗോള സ്ഥാപനങ്ങളുടെ മുതിർന്ന നേതൃത്വവുമായും സംവദിച്ചു.
51 സ്റ്റാർട്ടപ്പുകൾക്ക് അവസരം ലഭിച്ചു
മാധ്യമ,വിനോദ ആവാസവ്യവസ്ഥയ്ക്ക് വലിയ കരുത്ത് പകർന്നുകൊണ്ട്, വേവ് എക്സിൻ്റെ പിന്തുണയുള്ള
ഏറെ പ്രതീക്ഷ നല്കുന്ന 51 AVGC-XR, മീഡിയ ടെക് സ്റ്റാർട്ടപ്പുകൾ എഐ അധിഷ്ഠിത പരിഹാരങ്ങളും ഇമ്മേഴ്‌സീവ് സാങ്കേതികവിദ്യകളും പവലിയനിൽ പ്രദർശിപ്പിക്കുന്നു. ഭാഷാ സേതു, കലാ സേതു എന്നീ ചലഞ്ചുകളിലെ വിജയികൾ ഉൾപ്പെടെയുള്ള ഈ സംരംഭകരുമായി ശ്രീ അശ്വിനി വൈഷ്ണവ് സംവദിച്ചു.
ശ്രദ്ധ ശർമ്മയുമായുള്ള ഫയർസൈഡ് ചാറ്റ്
മീഡിയ ലോഞ്ചിൽ യുവർസ്റ്റോറി സ്ഥാപക ശ്രദ്ധ ശർമ്മയുമായി നടന്ന ഉന്നതതല ഫയർസൈഡ് സംഭാഷണത്തിലും മന്ത്രി പങ്കെടുത്തു. ഈ സെഷനിൽ, നിർമ്മിതബുദ്ധി (AI) സമൂഹത്തിൽ ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനത്തെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് അദ്ദേഹം പങ്കുവെച്ചു. ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ള പ്രതിഭകൾക്ക് ലോകോത്തര നിലവാരമുള്ള സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കുന്നതിനായി സാങ്കേതികവിദ്യ എങ്ങനെയാണ് തടസ്സങ്ങൾ നീക്കി അവരെ സഹായിക്കുന്നത് എന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
വേവ്‌സ് ക്രിയേറ്റേഴ്സ് കോർണറിലെ പ്രധാന സാങ്കേതിക സവിശേഷതകൾ
തത്സമയ ഗെയിം വികസനം, പ്രോംപ്റ്റുകളിൽ നിന്ന് നേരിട്ട് സിനിമ നിർമ്മിക്കാവുന്ന ലൈവ് സ്റ്റുഡിയോകൾ മുതൽ എഡിറ്റോറിയൽ പ്രവർത്തന രീതികൾ സ്വയം നിയന്ത്രിതമാക്കാൻ സഹായിക്കുന്ന AWS, ഭാരത്‌ജെൻ എന്നിവയുടെ ഏജൻ്റിക് എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ന്യൂസ് റൂം വരെയുള്ള അത്യാധുനിക എഐ സാങ്കേതിക അനുഭവങ്ങളാണ് പവലിയനിൽ പ്രദർശിപ്പിക്കുന്നത്. സർവ്വത്തിൻ്റെ തത്സമയ വോയിസ് ക്ലോണിംഗ്, ബഹുഭാഷാ ആശയവിനിമയത്തിനുള്ള ഇൻഡസ് ചാറ്റ് ആപ്പ്, എൻഎഫ്ഡിസി ക്യൂറേറ്റ് ചെയ്ത 270 ഡിഗ്രി എഐ ഫിലിം സ്ക്രീനിംഗുകൾ, സോണി റിസർച്ച് ഇന്ത്യയുടെ മുഖത്തിനും ശബ്ദത്തിനും പ്രായവ്യത്യാസം വരുത്താനുള്ള സാങ്കേതികവിദ്യ, ഒരു ഡിഎസ്എൽആർ അല്ലെങ്കിൽ ഐഫോൺ ഉപയോഗിച്ച് വിസ്‌ലിംഗ് വുഡ്‌സ് ഇൻ്റർനാഷണൽ ഒരുക്കിയ മാർക്കർ ഇല്ലാത്ത മോഷൻ ക്യാപ്‌ചർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ശേഷി വികസനവും ഭാവി സന്നദ്ധതയും:
മാറിവരുന്ന വ്യവസായ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി ക്രിയേറ്റീവ് വിദ്യാഭ്യാസത്തിൽ എഐ സംയോജിപ്പിച്ചതിന് ഐഐസിടി-യെ മന്ത്രി പ്രശംസിച്ചു.
വേവ്‌സ് ക്രിയേറ്റേഴ്സ് കോർണർ :
ഉച്ചകോടിയിലുടനീളം വിദഗ്ധ ചർച്ചകൾക്കും, ചലച്ചിത്ര പ്രവർത്തകരുടെ മാസ്റ്റർ ക്ലാസ്സുകൾക്കും, ആഗോള നേതാക്കളുടെ സാങ്കേതിക സെഷനുകൾക്കും ഈ പ്ലാറ്റ്‌ഫോം വേദിയാകുന്നത് തുടരും.
***
( റിലീസ് ഐ.ഡി: 2229521)
സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക:
Khasi
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada