പ്രധാനമന്ത്രിയുടെ ഓഫീസ്
ഈ പരീക്ഷാക്കാലത്ത് സഹപാഠികൾക്കും രക്ഷിതാക്കൾക്കുമിടയിൽ സന്തുലിതമായ ഒരന്തരീക്ഷം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെടുന്ന ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
14 JAN 2026 1:53PM by PIB Thiruvananthpuram
ഈ പരീക്ഷാക്കാലത്ത് സഹപാഠികൾക്കും രക്ഷിതാക്കൾക്കുമിടയിൽ സന്തുലിതമായ ഒരന്തരീക്ഷം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെടുന്ന ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
കേന്ദ്രമന്ത്രി ശ്രീ ജയന്ത് ചൗധരി എക്സിൽ പങ്കുവെച്ച പോസ്റ്റിന് മറുപടിയായി പി.എം.ഒ ഇന്ത്യ ഹാൻഡിൽ കുറിച്ചു:
"വിദ്യാഭ്യാസത്തിലെ സമ്മർദ്ദത്തിനെതിരായി നമുക്ക് ക്ഷമയെ ആഘോഷിക്കാം!
മാർക്കുകൾക്കും മൂല്യനിർണ്ണയങ്ങൾക്കും അവയുടേതായ സ്ഥാനമുണ്ട്. എന്നാൽ അത് ലക്ഷ്യസ്ഥാനങ്ങളായല്ല, മറിച്ച് വഴികാട്ടികളായി മാത്രം. സഹപാഠികൾക്കും രക്ഷിതാക്കൾക്കുമിടയിൽ സന്തുലിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സഹമന്ത്രി ശ്രീ @jayantrld ഈ ലേഖനം എഴുതുന്നു.
ഈ പരീക്ഷാക്കാലത്ത് നിർബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്!"
***
NK
(रिलीज़ आईडी: 2214512)
आगंतुक पटल : 12