പ്രധാനമന്ത്രിയുടെ ഓഫീസ്
2030- ലെ ശതാബ്ദി കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ലേലം ഇന്ത്യ നേടിയതിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിനന്ദിച്ചു
प्रविष्टि तिथि:
26 NOV 2025 7:58PM by PIB Thiruvananthpuram
2030-ലെ ശതാബ്ദി കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ലേലം ഇന്ത്യ നേടിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ഇന്ത്യയുടെ കൂട്ടായ പ്രതിബദ്ധതയും കായിക മനോഭാവവും പ്രതിഫലിപ്പിക്കുന്ന ഈ നേട്ടം ആഗോള കായിക ഭൂപടത്തിൽ രാജ്യത്തെ ശക്തമായി പ്രതിഷ്ഠിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
"2030-ലെ ശതാബ്ദി കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ലേലം ഇന്ത്യ നേടിയതിൽ സന്തോഷമുണ്ട്!
ഇന്ത്യയിലെ ജനങ്ങൾക്കും കായിക ലോകത്തിനും അഭിനന്ദനങ്ങൾ. ഇന്ത്യയെ ആഗോള കായിക ഭൂപടത്തിൽ ശക്തമായി പ്രതിഷ്ഠിക്കാൻ സഹായിച്ചത് നമ്മുടെ കൂട്ടായ പ്രതിബദ്ധതയും കായിക മനോഭാവവുമാണ്.
'വസുധൈവ കുടുംബകം' എന്ന തത്വചിന്തയോടെ, ചരിത്രപരമായ ഈ ഗെയിംസ് ഞങ്ങൾ വലിയ ആവേശത്തോടെ ആഘോഷിക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
ലോകത്തെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു!"
-AT-
(रिलीज़ आईडी: 2195053)
आगंतुक पटल : 28
इस विज्ञप्ति को इन भाषाओं में पढ़ें:
Punjabi
,
Tamil
,
Telugu
,
Kannada
,
Odia
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Gujarati