പ്രധാനമന്ത്രിയുടെ ഓഫീസ്
സമഗ്രമായ ആരോഗ്യത്തിൻ്റെയും സുസ്ഥിര പുരോഗതിയുടെയും ഒരു തൂണായി പരമ്പരാഗത വൈദ്യശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത ഊന്നിപ്പറയുന്ന ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
24 NOV 2025 2:31PM by PIB Thiruvananthpuram
സമഗ്രമായ ആരോഗ്യത്തിൻ്റെയും സുസ്ഥിര പുരോഗതിയുടെയും ഒരു തൂണായി പരമ്പരാഗത വൈദ്യശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത അടിവരയിടുന്ന, കേന്ദ്രമന്ത്രി ശ്രീ പ്രതാപ്‌റാവു ജാദവിൻ്റെ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തു:
“എല്ലാവരും വായിച്ചിരിക്കേണ്ട ഈ ലേഖനത്തിൽ, പരമ്പരാഗത വൈദ്യശാസ്ത്രത്തിൻ്റെ പൈതൃകം ആഘോഷിക്കാൻ മാത്രമല്ല, അതിനെ ഭാവിലേക്ക് നയിക്കാനും രൂപകൽപ്പന ചെയ്ത ഇന്ത്യയുടെ സംരംഭങ്ങളെക്കുറിച്ച് കേന്ദ്ര സഹമന്ത്രി ശ്രീ @mpprataprao വിശദീകരിക്കുന്നു.
ആരോഗ്യം സുഖപ്പെടുത്തണം, വേദനിപ്പിക്കരുത്; പുരോഗതി നിലനിർത്തണം, ഉപയോഗിച്ചുതീർക്കരുത്; ശാസ്ത്രം സേവിക്കണം, ഭിന്നിപ്പിക്കരുത് എന്ന ഇന്ത്യയുടെ ആഴത്തിലുള്ള സന്ദേശം അദ്ദേഹം ഉയർത്തിക്കാട്ടുന്നു"
***
AT
(रिलीज़ आईडी: 2193571)
आगंतुक पटल : 6