പ്രധാനമന്ത്രിയുടെ ഓഫീസ്
ഹ്യൂൻഡായ് മോട്ടോർ ഗ്രൂപ്പിന്റെ യൂസുൻ ചുങ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
24 OCT 2024 8:53PM by PIB Thiruvananthpuram
ഹ്യൂൻഡായ് മോട്ടോർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർ യൂസുൻ ചുങ് ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര ഇന്ത്യയുടെ സാമ്പത്തിക ശക്തികേന്ദ്രമാണെന്നും ഹ്യൂൻഡായ് ഗ്രൂപ്പിന്റേതുൾപ്പെടെയുള്ള വലിയ നിക്ഷേപങ്ങൾ സംസ്ഥാനത്തെ ജനങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.
“കുറച്ചു ദിവസം മുമ്പു യൂസുൻ ചുങ്ങിനെ കണ്ടുമുട്ടാനായതിൽ സന്തോഷമുണ്ട്. ഇന്ത്യ തീർച്ചയായും നിക്ഷേപം നടത്താൻ ഏറ്റവും അനുയോജ്യമായ ഇടമാണ്. പുണെയിലെ പ്ലാന്റിനോടുള്ള ഹ്യൂൻഡായിയുടെ ആവേശം കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. മഹാരാഷ്ട്ര ഇന്ത്യയുടെ സാമ്പത്തിക ശക്തികേന്ദ്രമാണ്. ഇതുപോലുള്ള വലിയ നിക്ഷേപങ്ങൾ സംസ്ഥാനത്തെ ജനങ്ങൾക്കു വളരെയധികം ഗുണം ചെയ്യും” - ഹ്യൂൻഡായ് ഇന്ത്യയുടെ എക്സ് പോസ്റ്റിനോടു പ്രതികരിച്ച് ശ്രീ മോദി കുറിച്ചു.
-SK-
(रिलीज़ आईडी: 2067954)
आगंतुक पटल : 70
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
Telugu
,
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Kannada