പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാരീസ് പാരാലിമ്പിക്സില്‍ വെള്ളി നേടിയ ബാഡ്മിന്റണ്‍ താരം സുഹാസ് യതിരാജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

Posted On: 02 SEP 2024 11:35PM by PIB Thiruvananthpuram

 പാരീസ് പാരാലിമ്പിക്സില്‍ പുരുഷന്മാരുടെ സിംഗിള്‍സ് എസ്.എല്‍ 4 ബാഡ്മിന്റണ്‍ ഇനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് സുഹാസ് യതിരാജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.


'' പാരാലിമ്പിക്‌സ് 2024ലെ പുരുഷന്മാരുടെ സിംഗിള്‍സ് എസ്.എല്‍ 4 ബാഡ്മിന്റണ്‍ ഇനത്തില്‍ അഭിമാനകരമായ വെള്ളി മെഡല്‍ നേടി സുഹാസ് യതിരാജിന്റെ ശ്രദ്ധേയമായ നേട്ടം! അദ്ദേഹത്തിന്റെ വിജയത്തില്‍ ഇന്ത്യ ആഹ്ലാദിക്കുന്നു. കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ സ്ഥിരതയിലും പ്രതിബദ്ധതയിലും നാം അഭിമാനിക്കുന്നു.  #Cheer4Bharat    '' ശ്രീ മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു്.

 

-NS-

(Release ID: 2051115) Visitor Counter : 62