പ്രധാനമന്ത്രിയുടെ ഓഫീസ്‌

പോളണ്ടില്‍ വാര്‍സോയിലെ കോലാപൂര്‍ സ്മാരകത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു

Posted On: 21 AUG 2024 10:31PM by PIB Thiruvananthpuram

പോളണ്ടില്‍ വാര്‍സോയിലുള്ള കോലാപൂര്‍ സ്മാരകത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു. കോലാപ്പൂരിലെ മഹത്തായ രാജകുടുംബത്തിനോടുള്ള ബഹുമാനസൂചകമാണ് ഈ സ്മാരകമെന്ന് ശ്രീ മോദി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതയില്‍ നാടുകടത്തപ്പെട്ട പോളിഷ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയം നല്‍കുന്നതില്‍ മുന്‍പന്തിയിലായിരുന്നു ഈ രാജകുടുംബമെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.


കോലാപ്പൂരിലെ മഹത്തായ രാജകുടുംബം ഛത്രപതി ശിവാജി മഹാരാജിന്റെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് എല്ലാറ്റിനും ഉപരിയായി മാനവികതയെ പ്രതിഷ്ഠിക്കുകയും പോളിഷ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അന്തസ്സുള്ള ജീവിതം ഉറപ്പാക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.


''വാര്‍സോയിലെ കോലാപൂര്‍ സ്മാരകത്തില്‍ ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു. കോലാപ്പൂരിലെ മഹത്തായ രാജകുടുംബത്തോടുള്ള ആദരവാണ് ഈ സ്മാരകം. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതയെതുടര്‍ന്ന് കുടിയിറക്കപ്പെട്ട പോളിഷ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയം നല്‍കുന്നതില്‍ മുന്‍പന്തിയിലായിരുന്നു ഈ രാജകുടുംബം. കോലാപ്പൂരിലെ മഹത്തായ രാജകുടുംബം ഛത്രപതി ശിവാജി മഹാരാജിന്റെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് മറ്റെല്ലാറ്റിനുമുപരിയായി മാനവികതയ്ക്ക് പ്രാധാന്യം നല്‍കുകയും പോളിഷ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അന്തസ്സുള്ള ജീവിതം ഉറപ്പാക്കുകയും ചെയ്തു. അനുകമ്പയുടെ ഈ പ്രവൃത്തി തലമുറകളെ പ്രചോദിപ്പിക്കും'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
 

 

-NS-

(Release ID: 2047486) Visitor Counter : 27