പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രതിരോധ ഉല്‍പ്പാദനത്തില്‍ 2023-24ൽ എക്കാലത്തെയും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Posted On:
05 JUL 2024 12:34PM by PIB Thiruvananthpuram
പ്രതിരോധ ഉല്‍പ്പാദനത്തില്‍ 2023-24ല്‍ എക്കാലത്തെയും ഉയര്‍ന്ന വളര്‍ച്ചയായ 1,26,887 കോടി രൂപ കൈവരിച്ചതിൽ രാജ്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, മുന്‍ സാമ്പത്തിക വര്‍ഷത്തെ ഉല്‍പ്പാദന മൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ 16.8% വര്‍ധനവാണിത്.
കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗിന്റെ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് എക്സിൽ പ്രധാനമന്ത്രി എഴുതി:
''വളരെ പ്രോത്സാഹജനകമായ വികസനം. ഈ നേട്ടം കൈവരിക്കാൻ പങ്കുവഹിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. നമ്മളുടെ കഴിവുകള്‍ കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനും ഇന്ത്യയെ ഒരു മുന്‍നിര പ്രതിരോധ ഉല്‍പ്പാദന കേന്ദ്രമായി സ്ഥാപിക്കുന്നതിനും സഹായകമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിന് ഞങ്ങള്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണ്. ഇത് നമ്മളുടെ സുരക്ഷാ സംവിധാനത്തെ വര്‍ദ്ധിപ്പിക്കുകയും നമ്മെ ആത്മനിര്‍ഭര്‍ ആക്കുകയും ചെയ്യും!
Very encouraging development. Compliments to all those who have contributed to this feat. We are fully committed to nurturing a supportive environment to further enhance our capabilities and establish India as a leading global defence manufacturing hub. This will enhance our… https://t.co/ddNvNzPFKD
— Narendra Modi (@narendramodi) July 5, 2024
***
--NK--
(Release ID: 2030922)
Visitor Counter : 66
Read this release in:
Marathi
,
Tamil
,
Kannada
,
Manipuri
,
Assamese
,
Odia
,
English
,
Urdu
,
Hindi
,
Hindi_MP
,
Bengali
,
Punjabi
,
Gujarati
,
Telugu