പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീബുദ്ധന്റെ ആദര്‍ശങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 05 MAR 2024 9:47AM by PIB Thiruvananthpuram

2024 ഫെബ്രുവരി 23 മുതല്‍ 2024 മാര്‍ച്ച് 3 വരെ ബാങ്കോക്കില്‍ വെച്ച് തായ്ലന്‍ഡിലെ ദശലക്ഷക്കണക്കിന് ഭക്തര്‍ ശ്രീബുദ്ധന്റെയും ശിഷ്യന്‍മാരായ അരാഹന്ത് സാരിപുത്തയുടെയും മഹാ മൊഗല്ലാനയുടെയും വിശുദ്ധ തിരുശേഷിപ്പുകളില്‍ പ്രണാമം അര്‍പ്പിച്ചപ്പോള്‍, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ശ്രീബുദ്ധന്റെ ആദര്‍ശങ്ങളെ പ്രകീര്‍ത്തിച്ചു. 

വരും ദിവസങ്ങളില്‍ തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിക്കുന്ന ചിയാങ് മായ്, ഉബോണ്‍ റാച്ചത്താനി, ക്രാബി എന്നിവിടങ്ങളില്‍ ദര്‍ശനം നടത്താന്‍ അദ്ദേഹം ഭക്തരോട് അഭ്യര്‍ത്ഥിച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'ബുദ്ധഭഗവാന്റെ ആദര്‍ശങ്ങള്‍ ഇന്ത്യയ്ക്കും തായ്ലന്‍ഡിനും ഇടയില്‍ ഒരു ആത്മീയ പാലമായി വര്‍ത്തിക്കുന്നു, ആഴത്തില്‍ വേരൂന്നിയ ബന്ധം പരിപോഷിപ്പിക്കുന്നു. ഭക്തര്‍ക്ക് ആത്മീയമായി സമ്പന്നമായ ഒരു അനുഭവം ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്, കൂടാതെ ചിയാങ് മായ്, ഉബോണ്‍ റച്ചതാനി, ക്രാബി എന്നിവിടങ്ങളില്‍ പ്രണാമം അര്‍പ്പിക്കാന്‍ ഞാന്‍ ഭക്തരോട് അഭ്യര്‍ത്ഥിക്കുന്നു. വരും ദിവസങ്ങളില്‍ തിരുശേഷിപ്പുകള്‍ അവിടെ പ്രതിഷ്ഠിക്കും.'

NK

( റിലീസ് ഐ.ഡി: 2011538) സന്ദര്‍ശക കൗണ്ടര്‍ : 119