പ്രധാനമന്ത്രിയുടെ ഓഫീസ്
നേത്രരോഗ വിദഗ്ധനും ശങ്കര നേത്രാലയ സ്ഥാപകനുമായ ഡോ. എസ് എസ് ബദരീനാഥിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
21 NOV 2023 1:23PM by PIB Thiruvananthpuram
ദീര്‍ഘദര്‍ശിയായ നേത്രരോഗ വിദഗ്ധനും ശങ്കര നേത്രാലയ സ്ഥാപകനുമായ ഡോ. എസ്.എസ്.ബദരീനാഥിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
" ദീര്‍ഘദര്‍ശിയും നേത്രചികിത്സാ വിദഗ്ധനും ശങ്കര നേത്രാലയ സ്ഥാപകനുമായ ഡോ. എസ്.എസ്. ബദരീനാഥ് ജിയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. നേത്രസംരക്ഷണത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളും സമൂഹത്തിന് അദ്ദേഹം നല്‍കിയ നിരന്തരമായ സേവനവും മായാത്ത മുദ്രകളാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തലമുറകള്‍ക്ക് പ്രചോദനമായി തുടരും. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും അനുശോചനം. ഓം ശാന്തി.'
NS
(Release ID: 1978583)
Visitor Counter : 89
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada