പ്രധാനമന്ത്രിയുടെ ഓഫീസ്‌

2022 ഏഷ്യന്‍ പാരാ ഗെയിംസിലെ പുരുഷന്മാരുടെ ഡബിള്‍സ് റികര്‍വ് ഇനത്തില്‍ പാരാ ആര്‍ച്ചര്‍മാരായ ഹര്‍വീന്ദര്‍ സിങ്ങിന്റേയും സാഹിലിന്റേയും വെങ്കല മെഡല്‍ നേട്ടം ആഘോഷിച്ച് പ്രധാനമന്ത്രി

Posted On: 25 OCT 2023 4:40PM by PIB Thiruvananthpuram

ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഡബിള്‍സ് റികര്‍വ് ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ പാരാ ആര്‍ച്ചര്‍മാരായ ഹര്‍വീന്ദര്‍ സിങ്ങിനെയും സാഹിലിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'ഏഷ്യന്‍ പാരാ ഗെയിംസിലെ പുരുഷന്മാരുടെ ഡബിള്‍സ് റികര്‍വ് ഓപ്പണില്‍ വെങ്കല മെഡല്‍ നേടിയ ഞങ്ങളുടെ പാരാ ആര്‍ച്ചര്‍മാരായ ഹര്‍വിന്ദര്‍ സിങ്ങിനും സാഹിലിനും അഭിനന്ദനങ്ങള്‍. അവരുടെ അസാമാന്യമായ പ്രകടനവും അമ്പെയ്ത്തിലെ കൃത്യതയും ഇന്ത്യക്ക് അഭിമാനമായി. ഇന്ത്യ തങ്ങളുടെ അര്‍ഹമായ നേട്ടം അപാരമായ ആവേശത്തോടെ ആഘോഷിക്കുന്നു.'

 

NS

(Release ID: 1971005) Visitor Counter : 73