പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പതിറ്റാണ്ടുകൾക്ക് ശേഷം 2022ലെ ഏഷ്യൻ ഗെയിംസിൽ ചരിത്രപരമായ സ്വർണ മെഡൽ നേടിയ അശ്വാഭ്യാസ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 26 SEP 2023 4:24PM by PIB Thiruvananthpuram

41 വർഷത്തിനുശേഷം 2022-ൽ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസം ടീമിനത്തിൽ സ്വർണം നേടിയ ഹൃദയ് ഛേഡ, അനുഷ് അഗർവാല, സുദീപ്തി ഹജേല, ദിവ്യാകൃത് സിങ് എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സമൂഹമാധ്യമമായ ‘എക്സി’ൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:

“പതിറ്റാണ്ടുകൾക്ക് ശേഷം, നമ്മുടെ അശ്വാഭ്യാസ ടീം ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയത് അങ്ങേയറ്റം അഭിമാനകരമാണ്!

ഹൃദയ് ഛേഡ, അനുഷ് അഗർവാല, സുദീപ്തി ഹജേല, ദിവ്യാകൃത് സിങ് എന്നിവർ സമാനതകളില്ലാത്ത കഴിവും  ടീം വർക്കും പ്രകടിപ്പിക്കുകയും അന്താരാഷ്ട്ര വേദിയിൽ നമ്മുടെ രാജ്യത്തിന്റെ അന്തസുയർത്തുകയും ചെയ്തു.

ഈ ചരിത്ര നേട്ടത്തിന് ടീമിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ”.

 

NS

(Release ID: 1961007)