പ്രധാനമന്ത്രിയുടെ ഓഫീസ്‌

അഴിമതി, സ്വജനപക്ഷപാതം, പ്രീണനം എന്നീ മൂന്ന് തിന്മകള്‍ക്കെതിരെ നാം നമ്മുടെ സര്‍വ്വശക്തിയുമുപയോഗിച്ച് പോരാടണം: പ്രധാനമന്ത്രി

Posted On: 15 AUG 2023 12:33PM by PIB Thiruvananthpuram

''സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കിലും, പ്രതിജ്ഞകള്‍ നേടിയെടുക്കപ്പെടണമെങ്കിലും, അഴിമതി, സ്വജനപക്ഷപാതം, പ്രീണനം എന്നീ മൂന്ന് തിന്മകള്‍ക്കെതിരെ പോരാടേണ്ടതുണ്ട്. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്'' 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പറഞ്ഞു,
നമ്മുടെ രാജ്യത്തെ എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണമായ അഴിമതിയാണ്, ആദ്യ തിന്മ പ്രധാനമന്ത്രി പറഞ്ഞു. ''അഴിമതിയില്‍ നിന്നുള്ള മോചനവും, എല്ലാ മേഖലയിലും എല്ലാ വിഭാഗത്തിലും അഴിമതിക്കെതിരെ പോരാടുക എന്നതും ഈ കാലഘട്ടത്തിന്റെ ആവശ്യവുമാണ്. രാജ്യവാസികളെ, എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ, ഇതാണ് മോദിയുടെ പ്രതിബദ്ധത; അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നത് എന്റെ വ്യക്തിപരമായ പ്രതിബദ്ധതയാണ്,'' പ്രധാനമന്ത്രി പറഞ്ഞു.
രണ്ടാമതായി, കുടുംബാധിപത്യ രാഷ്ട്രീയം നമ്മുടെ രാജ്യത്തെ നശിപ്പിച്ചു, പ്രധാനമന്ത്രി പറഞ്ഞു. '' ഈ കുടുംബാധിപത്യ സംവിധാനം രാജ്യത്തില്‍ പിടിമുറുകയും രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്തു'' അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
പ്രീണനമാണ്, മൂന്നാമത്തെ തിന്മ ശ്രീ മോദി തറപ്പിച്ചുപറഞ്ഞു. ''ഈ പ്രീണനം രാജ്യത്തിന്റെ അടിസ്ഥാന ചിന്തയേയും ഐക്യത്തോടെയുള്ള നമ്മുടെ ദേശീയ സ്വഭാവത്തെയും കളങ്കപ്പെടുത്തി. ഈ ആളുകള്‍ എല്ലാം നശിപ്പിച്ചു. അതുകൊണ്ട്, ഈ മൂന്ന് തിന്മകള്‍ക്കെതിരെ നാം നമ്മുടെ സര്‍വ്വശക്തിയും ഉപയോഗിച്ച് പോരാടണം. നമ്മുടെ രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങളെ അടിച്ചമര്‍ത്തുന്ന വെല്ലുവിളികളായ അഴിമതിയും സ്വജനപക്ഷപാതവും പ്രീണനവും തഴച്ചുവളര്‍ന്നു'' ശ്രീ മോദി ഊന്നിപ്പറഞ്ഞു.
നമ്മുടെ രാജ്യത്തെ ചില ആളുകള്‍ക്കുള്ള എല്ലാ കഴിവുകളും ഈ തിന്മകള്‍ കവര്‍ന്നെടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ''നമ്മുടെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കും അഭിലാഷങ്ങള്‍ക്കും മേല്‍ ചോദ്യചിഹ്നഹ്‌നമാകുന്ന കാര്യങ്ങളാണിവ. നമ്മുടെ പാവപ്പെട്ടവരായാലും, ദലിതരായാലും, പിന്നോക്കക്കാരായാലും, പസ്മണ്ഡ സമുദായങ്ങളായാലും, നമ്മുടെ ഗോത്രവര്‍ഗ്ഗ സഹോദരി സഹോദരങ്ങളായാലും, അല്ലെങ്കില്‍ നമ്മുടെ അമ്മമാരും സഹോദരിമാരമാരുമായാലും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഈ മൂന്ന് തിന്മകളില്‍ നിന്ന് നാം മുക്തമാക്കേണ്ടതുണ്ട്.''
അദ്ദേഹം തുടര്‍ന്നു.
''അഴിമതിയോടുള്ള വിമുഖതയുടെ ഒരു അന്തരീക്ഷം നാം സൃഷ്ടിക്കണം. പൊതുജീവിതത്തില്‍ ഇതിലും വലിയ മാലിന്യമുണ്ടാകില്ല'' അഴിമതിയെന്ന വിപത്തിനെ ആക്രമിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയെ നേരിടാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. വിവിധ പദ്ധതികളില്‍ നിന്ന് 10 കോടി വ്യാജ ഗുണഭോക്താക്കളെ ഒഴിവാക്കിയതെങ്ങനെയെന്നും സാമ്പത്തിക ഒളിച്ചോട്ടക്കാരുടെ 20 മടങ്ങ് വിലമതിക്കുന്ന സ്വത്ത് കണ്ടുകെട്ടിയതെന്നും അദ്ദേഹം അറിയിച്ചു.
സ്വജനപക്ഷപാതത്തേയും കുടുംബവാഴ്ചയേയും കുറിച്ച്, പരിദേവനപ്പെട്ട പ്രധാനമന്ത്രി കുടുംബങ്ങളാല്‍ കുടുംബത്തിന് വേണ്ടിയുള്ളയതാണ് കുടുംബവാഴ്ച രാഷ്ട്രീയകക്ഷികളെന്നും അവ പ്രതിഭകളെ കൊല്ലുന്നുവെന്നും പറഞ്ഞു. ''ജനാധിപത്യം ഈ തിന്മയില്‍ നിന്ന് മുക്തി നേടേണ്ടത് അനിവാര്യമാണ്'' അദ്ദേഹം പറഞ്ഞു.
അതുപോലെ, പ്രീണനം സാമൂഹിക നീതിയെ വലിയതോതില്‍ തകര്‍ത്തുകളഞ്ഞു. ''പ്രീണനത്തിന്റെ ഈ ചിന്തയും രാഷ്ട്രീയവും പ്രീണനത്തിന് വേണ്ടിയുള്ള ഗവണ്‍മെന്റ് പദ്ധതികളുടെ രീതിയും സാമൂഹിക നീതിയെ ഹനിച്ചു. അതുകൊണ്ടാണ് പ്രീണനത്തേയും അഴിമതിയേയും വികസനത്തിന്റെ ഏറ്റവും വലിയ ശത്രുക്കളായി നാം കാണുന്നത്. രാജ്യം വികസനം ആഗ്രഹിക്കുന്നുവെങ്കിലും 2047 ഓടെ വികസിത ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും, ഒരു സാഹചര്യത്തിലും ഈ രാജ്യത്ത് അഴിമതി വെച്ചുപൊറുപ്പിക്കാതിരിക്കേണ്ടത് അനിവാര്യമാണ്, ഈ മാനസികാവസ്ഥയോടെ നാം മുന്നോട്ട് പോകണം'', ശ്രീ മോദി പറഞ്ഞു.

DS

ND

(Release ID: 1948963) Visitor Counter : 96