മന്ത്രിസഭ
azadi ka amrit mahotsav g20-india-2023

ബിഎസ്എൻഎലിന് 4ജി/5ജി സ്പെക്ട്രം അനുവദിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


89,047 കോടി രൂപയുടെ മൂന്നാം പുനരുജ്ജീവന പാക്കേജ് അടങ്കൽ

ബിഎസ്എൻഎലിന്റെ അംഗീകൃത മൂലധനം 1,50,000 കോടി രൂപയിൽ നിന്ന് 2,10,000 കോടി രൂപയായി ഉയർത്തും

Posted On: 07 JUN 2023 2:56PM by PIB Thiruvananthpuram

ബിഎസ്എൻഎലിനായി 89,047 കോടി രൂപ അടങ്കലുള്ള  മൂന്നാമത്തെ പുനരുജ്ജീവന പാക്കേജിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനം കൈക്കൊണ്ടത്. പുനരുജ്ജീവന തന്ത്രത്തിന്റെ ഭാഗമായാണ് നടപടി. ഓഹരി സമാഹരണത്തിലൂടെ ബിഎസ്എൻഎല‌ിന് 4ജി/5ജി സ്പെക്ട്രം അനുവദിക്കലും ഇതിൽ ഉൾപ്പെടുന്നു.

ബിഎസ്എൻഎലിന്റെ അംഗീകൃത മൂലധനം 1,50,000 കോടി രൂപയിൽ നിന്ന് 2,10,000 കോടി രൂപയായി ഉയർത്തും.

ഈ പുനരുജ്ജീവന പാക്കേജിലൂടെ, രാജ്യത്തിന്റെ വിദൂരമേഖലകളിൽ സമ്പർക്കസൗകര്യം ഒരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സുസ്ഥിര ടെലികോം സേവനദാതാവായി ബിഎസ്എൻഎൽ ഉയർന്നുവരും.

 

സ്പെക്ട്രത്തിന്റെ വിശദാംശങ്ങൾ ഇനിപ്പറയുന്നു:

 

ബാൻഡ്

അനുവദിച്ച സ്പെക്ട്രം

ബജറ്റ് പിന്തുണ

700 മെഗാഹെർട്സ്

22 എൽഎസ്എകൾക്കായി 10 മെഗാഹെർട്സ്

46,338.60 കോടിരൂപ

3300 മെഗാഹെർട്സ്

22 എൽഎസ്എകളിൽ 70 മെഗാഹെർട്സ്

26,184.20 കോടിരൂപ

26 ജിഗാഹെർട്സ്

21എൽഎസ്എകളിൽ 800 മെഗാഹെർട്സ് & 1 എൽഎസ്എയിൽ 650 മെഗാഹെർട്സ്

 

6,564.93 കോടിരൂപ

2500 മെഗാഹെർട്സ്

6 എൽഎസ്എകളിൽ 20 മെഗാഹെർട്സ് & 2 എൽഎസ്എകളിൽ 10 മെഗാഹെർട്സ്

 

9,428.20 കോടിരൂപ

 

മറ്റ് ഇനങ്ങൾ

531.89 കോടിരൂപ

ആകെ

89,047.82 കോടിരൂപ

 

ഈ സ്പെക്ട്രം അനുവദിക്കലിലൂടെ ബിഎസ്എൻഎലിന് ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യാനാകും:

a)      ഇന്ത്യയൊട്ടാകെ 4ജി, 5ജി സേവനങ്ങൾ നൽകാനാകും.

b)      വിവിധ സമ്പർക്കസൗകര്യ പദ്ധതികൾക്കു കീഴിൽ ഗ്രാമങ്ങളിലും ഇതുവരെ ഈ സൗകര്യമെത്താത്ത ഗ്രാമങ്ങളിലും 4ജി  സൗകര്യം നൽകാനാകും.

c)      അതിവേഗ ഇന്റർനെറ്റ് സൗകര്യത്തിനായി ഫിക്സഡ് വയർലെസ് ആക്സസ് (എഫ്‌ഡബ്ല്യുഎ) സേവനങ്ങൾ നൽകാനാകും

d)      ക്യാപ്‌റ്റീവ് നോൺ പബ്ലിക് നെറ്റ്‌വർക്കിനായി (സിഎൻപിഎൻ) സേവനങ്ങൾ/സ്പെക്ട്രം നൽകാനാകും.

 

ബിഎസ്എൻഎൽ / എംടിഎൻഎൽ പുനരുജ്ജീവനം:

·       ബിഎസ്എൻഎലിനുള്ള/ എംടിഎൻഎലിനുള്ള ആദ്യ പുനരുജ്ജീവന പാക്കേജിന് 2019ലാണ് ഗവണമെന്റ് അംഗീകാരം നൽകിയത്. 69,000 കോടി രൂപയുടെ ഈ പാക്കേജ് BSNL/MTNL-ൽ സ്ഥിരത കൊണ്ടുവന്നു.

·       2022-ൽ, BSNL/MTNL-നായി 1.64 ലക്ഷം കോടി രൂപയുടെ രണ്ടാമത്തെ പുനരുജ്ജീവന പാക്കേജിനു ഗവണ്മെന്റ്  അംഗീകാരമേകി. പദ്ധതിച്ചെലവിന് സാമ്പത്തിക സഹായം, ഗ്രാമീണ ലാൻഡ്‌ലൈനുകൾക്കുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ്, ആസ്തിബാധ്യതകൾ കുറയ്ക്കുന്നതിനുള്ള സാമ്പത്തിക സഹായം, എജിആർ കുടിശ്ശിക തീർപ്പാക്കൽ, ബി‌ബി‌എൻ‌എല്ലിനെ ബി‌എസ്‌എൻ‌എല്ലുമായി ലയിപ്പിക്കൽ തുടങ്ങിയവയ്ക്ക് ഇതു സഹായകമായി.

·       ഈ രണ്ട് പാക്കേജുകളുടെയും ഫലമായി, 2021-22 സാമ്പത്തിക വർഷം മുതൽ BSNL പ്രവർത്തന ലാഭം നേടിത്തുടങ്ങി. ബിഎസ്എൻഎലിന്റെ മൊത്തം കടം 32,944 കോടി രൂപയിൽ നിന്ന് 22,289 കോടി രൂപയായി കുറഞ്ഞു.

BSNL-ന്റെ പ്രധാന സാമ്പത്തിക കാര്യങ്ങൾ ഇനിപ്പറയുന്നു:

 

 

സാമ്പത്തിക വർഷം  2020-21

സാമ്പത്തിക വർഷം  2021-22

സാമ്പത്തിക വർഷം  2022-23

വരുമാനം

18,595 കോടി

19,053 കോടി

20,699 കോടി

പ്രവർത്തന ലാഭം

1,177 കോടി

944 കോടി

1,559 കോടി

 

·       ഗാർഹിക ഫൈബർ വിഭാഗത്തിൽ ബിഎസ്എൻഎൽ ശക്തമായ വളർച്ച കൈവരിച്ചു. ഇത് പ്രതിമാസം ഒരുലക്ഷത്തിലധികം പുതിയ കണക്ഷനുകൾ നൽകുന്നു. 2023 മെയ് മാസത്തിൽ BSNL-ന്റെ മൊത്തം ഗാർഹിക ഫൈബർ വരിക്കാരുടെ എണ്ണം 30.88 ലക്ഷം ആണ്. കഴിഞ്ഞ വർഷം ഗാർഹിക ഫൈബറിൽ നിന്നുള്ള മൊത്തം വരുമാനം 2,071 കോടി രൂപയായിരുന്നു.

 

തദ്ദേശീയ 4ജി/5ജി സാങ്കേതികവിദ്യ

·       ലോകത്തിൽ പരിമിതമായ അളവിൽ മാത്രം മുഴുനീള സാങ്കേതികവിദ്യ ദാതാക്കളുള്ള തന്ത്രപരമായ സാങ്കേതികവിദ്യയാണ് ടെലികോം സാങ്കേതികവിദ്യ.

·       പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സ്വയംപര്യാപ്തതാ' കാഴ്ചപ്പാടിനു കീഴിൽ, ഇന്ത്യയുടെ സ്വന്തം 4ജി/5ജി സാങ്കേതികവിദ്യ വിജയകരമായി വികസിപ്പിച്ചെടുത്തു.

·       വിന്യാസം തുടങ്ങി. മേഖലയിലെ കുറച്ചുമാസങ്ങളിലെ വിന്യാസത്തിനുശേഷം, ഇത് ബിഎസ്എൻഎൽ ശൃംഖലയിൽ രാജ്യത്തുടനീളം അതിവേഗം വ്യാപിപ്പിക്കും.

ND

 (Release ID: 1930495) Visitor Counter : 106