പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തന്ത്രപരമായി പ്രധാനപ്പെട്ട 928 ലൈനുകളുടെ പുനഃസ്ഥാപന യൂണിറ്റുകൾ/ഉപ-സംവിധാനങ്ങൾ/സ്പെയറുകൾ  ഘടകങ്ങൾ  എന്നിവയുടെ  നാലാമത്തെ  തദ്ദേശീയ  പട്ടികയ്ക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി.


പ്രതിരോധ മേഖലയുടെ ഗുണപരമായ വികസനമെന്ന്  പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചു

Posted On: 16 MAY 2023 9:39AM by PIB Thiruvananthpuram

തന്ത്രപരമായി പ്രധാനപ്പെട്ട 928 ലൈൻ പുനഃസ്ഥാപന യൂണിറ്റുകളുടെ (എൽആർയു) നാലാമത്തെ തദ്ദേശീയ പട്ടിക (പിഐഎൽ) അംഗീകരിച്ചതായി  പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ട്വീറ്റിൽ അറിയിച്ചു. 715 കോടി രൂപയുടെ ബദൽ ഇറക്കുമതി  മൂല്യമുള്ള ഉയർന്ന നിലവാരത്തിലുള്ള സാമഗ്രികളും  സ്‌പെയറുകളും പട്ടികയിൽ ഉൾപ്പെടുന്നു.

ശ്രീ രാജ്‌നാഥ് സിംഗിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

“പ്രതിരോധ മേഖലയ്ക്ക് അനുകൂലമായ വികസനം. ഇത് സ്വയംപര്യാപ്‌ത ഭാരതത്തിനായുള്ള നമ്മുടെ നിശ്ചയദാർഢ്യത്തിന് ശക്തി പകരുകയും പ്രാദേശിക സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും".

 

More details can be found here;

https://pib.gov.in/PressReleasePage.aspx?PRID=1923971

 

****

ND

 


(Release ID: 1924397) Visitor Counter : 130