പ്രധാനമന്ത്രിയുടെ ഓഫീസ്
2001-ലെ മാരകമായ ഭൂകമ്പത്തിൽനിന്ന് കച്ചിനുണ്ടായ പരിവർത്തനത്തെക്കുറിച്ചുള്ള വസ്തുത പ്രധാനമന്ത്രി പങ്കിട്ടു
प्रविष्टि तिथि:
05 APR 2023 10:59AM by PIB Thiruvananthpuram
2001 ലെ ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽനിന്ന് കച്ചിനെ മികച്ച വിനോദസഞ്ചാരകേന്ദ്രമായി പരിവർത്തനം ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തതിനെക്കുറിച്ച്, കച്ചിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീ വിനോദ് ചാവ്ദയുടെ ട്വീറ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
എംപിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
"കച്ചിനെക്കുറിച്ചുള്ള മനോഹരമായ ഒരു കാര്യം. 2001-ൽ മാരകമായ ഭൂകമ്പം ഉണ്ടായപ്പോൾ, ഏവരും കച്ചിനെക്കുറിച്ചുള്ള ചരമക്കുറിപ്പുകൾ എഴുതിയിരുന്നു. എന്നാൽ ഈ ജില്ലയിലെ ജനങ്ങളെ സംബന്ധിച്ച് ശ്രദ്ധേയമായ ചിലതുണ്ട്. അവർ വീണ്ടും ഉയർന്ന്, ജില്ലയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. കച്ച് ഇന്നു മികച്ച വിനോദസഞ്ചാരകേന്ദ്രമാണ്."
****
-ND-
(रिलीज़ आईडी: 1913773)
आगंतुक पटल : 123
इस विज्ञप्ति को इन भाषाओं में पढ़ें:
Marathi
,
Tamil
,
Kannada
,
Bengali
,
Manipuri
,
Odia
,
English
,
Urdu
,
हिन्दी
,
Assamese
,
Punjabi
,
Gujarati
,
Telugu