പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ക്ഷീരമേഖലയിൽ കൈവരിച്ച മുന്നേറ്റങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 28 NOV 2022 1:05PM by PIB Thiruvananthpuram

ക്ഷീരമേഖലയുടെ വളർച്ചയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിച്ചു. മുൻ 63 വർഷത്തെ 121 മെട്രിക് ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ,   പാലുൽപ്പാദനം വെറും 8 വർഷത്തിനുള്ളിൽ 83 മെട്രിക് ടൺ വർധിച്ചു.  

കേന്ദ്രമന്ത്രി ശ്രീ പർഷോത്തം രൂപാലയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

“ഇത് പ്രത്യേകിച്ച് സന്തോഷകരമാണ്. ഊർജ്ജസ്വലമായ ഒരു ക്ഷീരമേഖല നമ്മുടെ നാരീശക്തിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണ്. വരും നാളുകളിൽ ക്ഷീരമേഖല കൂടുതൽ വളരട്ടെ.”

*****

--ND--

( റിലീസ് ഐ.ഡി: 1879837) സന്ദര്‍ശക കൗണ്ടര്‍ : 132