പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അന്താരാഷ്ട്ര ഡയറി ഫെഡറേഷൻ ലോക ഡയറി ഉച്ചകോടി 2022 സെപ്തംബർ 12 ന് ഉദ്‌ഘാടനം ചെയ്യും

Posted On: 10 SEP 2022 9:41PM by PIB Thiruvananthpuram

 

അന്താരാഷ്ട്ര  ഡയറി ഫെഡറേഷൻ   ഗ്രേറ്റർ നോയിഡയിലെ ഇന്ത്യാ എക്‌സ്‌പോ സെന്റർ & മാർട്ടിൽ സംഘടിപ്പിക്കുന്ന  ലോക ഡയറി ഉച്ചകോടി  2022 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 സെപ്റ്റംബർ 12-ന് രാവിലെ 10:30-ന് ഉദ്ഘാടനം ചെയ്യും.

'ഡയറി ഫോർ ന്യൂട്രീഷൻ ആൻഡ് ലൈവ്ലിഹുഡ്'  (പോഷകാഹാരത്തിനും ഉപജീവനത്തിനും  ക്ഷീരമേഖല ) എന്ന വിഷയത്തെ കേന്ദ്രീകരിച്ച് സെപ്തംബർ 12 മുതൽ 15 വരെ  നാല് ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടി  വ്യവസായ പ്രമുഖർ, വിദഗ്ധർ, കർഷകർ, നയ ആസൂത്രകർ എന്നിവരുൾപ്പെടെ ആഗോള, ഇന്ത്യൻ ക്ഷീര പങ്കാളികളുടെ കൂട്ടായ്മയാണ്. ഈ  ഉച്ചകോടിയിൽ    50 രാജ്യങ്ങളിൽ നിന്നായി 1500 ഓളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏതാണ്ട് അരനൂറ്റാണ്ട് മുമ്പ് 1974-ലാണ് ഇന്ത്യയിൽ ഇത്തരത്തിലുള്ള അവസാന ഉച്ചകോടി നടന്നത്.

ചെറുകിട നാമമാത്ര ക്ഷീരകർഷകരെ, പ്രത്യേകിച്ച് സ്ത്രീകളെ ശാക്തീകരിക്കുന്ന സഹകരണ മാതൃകയിൽ അധിഷ്ഠിതമാണ് എന്ന അർത്ഥത്തിൽ ഇന്ത്യൻ ക്ഷീര വ്യവസായം സവിശേഷമാണ്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസരിച്ച്, ക്ഷീരമേഖലയുടെ ഉന്നമനത്തിനായി ഗവൺമെന്റ് ഒന്നിലധികം നടപടികൾ സ്വീകരിച്ചു, അതിന്റെ ഫലമായി കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ പാലുൽപ്പാദനം 44 ശതമാനത്തിലധികം വർധിച്ചു. ആഗോള പാലിന്റെ ഏകദേശം 23% വരുന്ന, പ്രതിവർഷം ഏകദേശം 210 ദശലക്ഷം ടൺ ഉത്പാദിപ്പിക്കുകയും 8 കോടിയിലധികം ക്ഷീര കർഷകരെ ശാക്തീകരിക്കുകയും ചെയ്യുന്ന  ഇന്ത്യൻ ക്ഷീര വ്യവസായത്തിന്റെ വിജയഗാഥ  ഉച്ചകോടിയിൽ അവതരിപ്പിക്കും .  ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങളെക്കുറിച്ച്  ഇന്ത്യയിലെ ക്ഷീര കർഷകർക്ക് മനസ്സിലാക്കാനും  ഉച്ചകോടി അവസരമൊരുക്കും.

--ND--


(Release ID: 1858383) Visitor Counter : 208