പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനുള്ള അഖില ഭാരതീയ ശിക്ഷാ സമാഗമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


''വിദ്യാഭ്യാസത്തെ ഇടുങ്ങിയ ചിന്തകളില്‍ നിന്ന് പുറത്തെടുത്ത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക ആശയങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാന തത്വം''

''ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച വിദ്യാഭ്യാസ സമ്പ്രദായം ഒരിക്കലും ഇന്ത്യന്‍ ധാര്‍മ്മികതയുടെ ഭാഗമായിരുന്നില്ല''

''നമ്മുടെ യുവജനങ്ങള്‍ വൈദഗ്ധ്യവും ആത്മവിശ്വാസവും പ്രായോഗികതയുമുള്ളവരായിരിക്കണം, വിദ്യാഭ്യാസ നയം ഇതിന് കളമൊരുക്കുന്നു''

''പണ്ട് സ്ത്രീകള്‍ക്ക് അടച്ചുപൂട്ടിയിരുന്ന മേഖലകളില്‍ ഇപ്പോള്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നു''

'' നമുക്ക് എണ്ണമറ്റ സാദ്ധ്യതകള്‍ സാക്ഷാത്കരിക്കാനുള്ള ഒരു ഉപകരണം ദേശീയ വിദ്യാഭ്യാസ നയം നല്‍കിയിട്ടുണ്ട്''



Posted On: 07 JUL 2022 4:11PM by PIB Thiruvananthpuram

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനുള്ള അഖില ഭാരതീയ ശിക്ഷാ സമാഗമം ഇന്ന് വാരണാസിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ ശ്രീ ധര്‍മേന്ദ്ര പ്രധാന്‍, ശ്രീമതി. അന്നപൂര്‍ണാദേവി, ഡോ. സുഭാസ്് സര്‍ക്കാര്‍, ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിംഗ്, സംസ്ഥാന മന്ത്രിമാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മറ്റ് ബന്ധപ്പെട്ടവര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
''അമൃത് കാലിന്റെ പ്രതിജ്ഞകള്‍ സാക്ഷാത്കരിക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും യുവതലമുറയും വലിയ പങ്കു വഹിക്കുന്നുണ്ട്'' എന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മഹാമാന മദന്‍ മോഹന്‍ മാളവ്യയെ വണങ്ങിക്കൊണ്ട് അദ്ദേഹം സമാഗമത്തിന് ആശംസകള്‍ അറിയിച്ചു. നേരത്തെ എല്‍.ടി കോളേജില്‍ അക്ഷയ്പാത്ര ഉച്ച ഊണ് അടുക്കള പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. താന്‍ സംവദിച്ച വിദ്യാര്‍ത്ഥികളിലെ ഉയര്‍ന്ന തലത്തിലുള്ള പ്രതിഭ, ആ കഴിവ് പ്രയോജനപ്പെടുത്താന്‍ ആവശ്യമായ പരിശ്രമത്തിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.
'' വിദ്യാഭ്യാസത്തെ ഇടുങ്ങിയ ചിന്താഗതിയില്‍ നിന്ന് പുറത്തെടുത്ത് 21-ാം നൂറ്റാണ്ടിലെ ആധുനിക ആശയങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാന തത്വം'' എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരിക്കലും ബുദ്ധിയ്ക്കും പ്രതിഭകള്‍ക്കും രാജ്യത്ത് ക്ഷാമമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഒരിക്കലും ഇന്ത്യന്‍ ധര്‍മ്മചിന്തയുടെ ഭാഗമായിരുന്നില്ല ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച വിദ്യാഭ്യാസ സമ്പ്രദായമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തില്‍ ഇന്ത്യന്‍ ധര്‍മ്മചിന്തയുടെ ബഹുമുഖത്വത്തിന് അദ്ദേഹം അടിവരയിടുകയും ആ വശത്തില്‍ ആധുനിക ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ അടയാളപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. '' ബിരുദധാരികളായ യുവജനങ്ങളെ സജ്ജരാക്കുക മാത്രമല്ല, രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമായ മനുഷ്യവിഭവശേഷി എന്താണെങ്കിലും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അത് രാജ്യത്തിന് നല്‍കണം. നമ്മുടെ അദ്ധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഈ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കേണ്ടത്'' പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഒരു നവ ഇന്ത്യ സൃഷ്ടിക്കുന്നതിന്, ഒരു പുതിയ സംവിധാനവും ആധുനിക പ്രക്രിയകളും നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. മുന്‍പ് സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത കാര്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായതെന്നും അദ്ദേഹം പറഞ്ഞു. '' കൊറോണ എന്ന മഹാമാരിയില്‍ നിന്ന് നമ്മളിന്ന് വളരെ വേഗത്തില്‍ കരകയറുക മാത്രമല്ല, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നുമാണ് ഇന്ത്യ. ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ് നമ്മുടേത്'' പ്രധാനമന്ത്രി തുടര്‍ന്നു.

മുന്‍പ് ഗവണ്‍മെന്റ് മാത്രം എല്ലാം ചെയ്തിരുന്ന ബഹിരാകാശ സാങ്കേതികവിദ്യ പോലുള്ള മേഖലകളില്‍, ഇപ്പോള്‍ സ്വകാര്യ പങ്കാളികളിലൂടെ യുവജനങ്ങള്‍ക്കായി ഒരു പുതിയ ലോകം സൃഷ്ടിക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്ന മേഖലകളില്‍ ഇന്ന് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കപ്പെടുകയാണ്.
പുതിയ നയത്തില്‍, കുട്ടികളെ അവരുടെ കഴിവുകള്‍ക്കുനുസൃതമായും അവര്‍ തെരഞ്ഞെടുക്കുന്നവയ്ക്കും അനുസരിച്ചുള്ള നൈപുണ്യമുള്ളവരാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. '' നമ്മുടെ യുവജനങ്ങള്‍ വൈദഗ്ധ്യവും ആത്മവിശ്വാസവും പ്രായോഗികവും കണക്കുകൂട്ടലും ഉള്ളവരായിരിക്കണം, വിദ്യാഭ്യാസ നയം ഇതിന് കളമൊരുക്കുകയാണ്'', അദ്ദേഹം പറഞ്ഞു. ഒരു പുതിയ ചിന്താപ്രക്രിയയിലൂടെ ഭാവിക്കായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ന് കുട്ടികള്‍ വളരെ വിപുലമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും അവരുടെ കഴിവുകളെ സഹായിക്കാനും പ്രയോജനപ്പെടുത്താനും നാം തയ്യാറാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ഇ.പി തയ്യാറാക്കുന്നതിന് നടത്തിയ പരിശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു, എന്നിരുന്നാലും, നയം തയ്യാറാക്കിയതിന് ശേഷം അതിന്റെ ആക്കം കുറച്ചിട്ടുമില്ല,അദ്ദേഹം ഊന്നിപ്പറഞ്ഞു. നയം നടപ്പാക്കുന്നത് സംബന്ധിച്ച് നിരന്തരമായ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്. നയം നടപ്പാക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് നിരവധി സെമിനാറുകളിലും പരിപാടികളിലും പങ്കെടുത്തു. ഇത് രാജ്യത്തിന്റെ വളര്‍ച്ചയില്‍ രാജ്യത്തെ യുവജനങ്ങള്‍ സജീവ പങ്കാളികളാകുന്ന സാഹചര്യം സൃഷ്ടിച്ചു.
രാജ്യത്തെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളിലെ വലിയ നവീകരണത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. രാജ്യത്ത് നിരവധി പുതിയ കോളേജുകളും, സര്‍വ്വകലാശാലകളും, ഐ.ഐ.ടികളും, ഐഐഎമ്മുകളും തുറക്കുന്നു. 2014ന് ശേഷം മെഡിക്കല്‍ കോളേജുകളുടെ എണ്ണത്തില്‍ 55 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സര്‍വ്വകലാശാലകള്‍ക്കുള്ള പൊതുപ്രവേശന പരീക്ഷ സര്‍വ്വകലാശാല പ്രവേശനം സുഗമമവും തുല്യവുമാക്കും. ''ഇപ്പോള്‍ മാതൃഭാഷയില്‍ പഠിക്കാനുള്ള വഴിയും ദേശീയ വിദ്യാഭ്യാസ നയം തുറക്കുകയാണ്. ഈ ക്രമത്തില്‍ സംസ്‌കൃതം പോലുള്ള പ്രാചീന ഇന്ത്യന്‍ ഭാഷകളേയും മുന്നോട്ട് കൊണ്ടുപോകുന്നു'', അദ്ദേഹം പറഞ്ഞു.
ആഗോള വിദ്യാഭ്യാസത്തിന്റെ വലിയ കേന്ദ്രമായി ഇന്ത്യക്ക് ഉയര്‍ന്നുവരാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസം തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനങ്ങളുടെ അന്താരാഷ്ട്ര കാര്യങ്ങള്‍ക്കായി 180 സര്‍വകലാശാലകളില്‍ പ്രത്യേക ഓഫീസുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ രംഗത്തെ അന്താരാഷ്ട്ര രീതികളെക്കുറിച്ച് ബോധവാന്മാരാകണമെന്ന് അദ്ദേഹം വിദഗ്ധരോടും ആവശ്യപ്പെട്ടു.
പ്രായോഗിക പരിചയത്തിന്റെയും ഫീല്‍ഡ് പ്രവര്‍ത്തനത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി 'ലാബ് ടു ലാന്‍ഡ്' (പരീക്ഷണശാലകളില്‍ നിന്ന് ഭൂമിയിലേക്ക്) എന്ന മനോഭാവം ആവശ്യപ്പെടുകയും ചെയ്തു. പരിശോധിച്ചുറപ്പിച്ച പരീക്ഷണങ്ങളലൂടെ തങ്ങളുടെ അനുഭവം സാധൂകരിക്കാന്‍ അദ്ദേഹം വിദ്യാഭ്യാസ വിദഗ്ധരോട് ആവശ്യപ്പെട്ടു. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഗവേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ ജനസംഖ്യാ നേട്ടത്തെക്കുറിച്ച് ഗവേഷണം നടത്താനും ഇതിനെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികളും ലോകത്തിലെ പ്രായമായ സമൂഹങ്ങള്‍ക്ക് പരിഹാരം കാണാനും അദ്ദേഹം ആവശ്യപ്പെട്ടു. അതുപോലെ, പ്രതിരോധശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഗവേഷണത്തിന്റെ മറ്റൊരു മേഖലയാണ്. '' നേരത്തെ ലഭ്യമല്ലാതിരുന്ന എണ്ണമറ്റ സാദ്ധ്യതകള്‍ സാക്ഷാത്കരിക്കാനുള്ള ഒരു ഉപകരണം ദേശീയ വിദ്യാഭ്യാസ നയം നമുക്ക് നല്‍കിയിട്ടുണ്ട്. നമ്മള്‍ അത് പൂര്‍ണ്ണമായും ഉപയോഗിക്കേണ്ടതുണ്ട്'', അദ്ദേഹം ഉപസംഹരിച്ചു.

അഖില ഭാരതീയ ശിക്ഷാ സമാഗമം
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 7 മുതല്‍ 9 വരെയാണ് ശിക്ഷാ സമാഗമം സംഘടിപ്പിക്കുന്നത്. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധര്‍, നയനിര്‍മ്മാതാക്കള്‍, വിദ്യാഭ്യാസമേഖലയിലെ നേതാക്കള്‍ എന്നിവര്‍ക്ക് ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി) 2020 ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള രൂപരേഖ ചര്‍ച്ച ചെയ്യാനും അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമുള്ള ഒരു വേദിനല്‍കുകയാണ് ഇതിലൂടെ. രാജ്യത്തുടനീളമുള്ള സര്‍വകലാശാലകള്‍ (കേന്ദ്ര, സംസ്ഥാന, ഡീംഡ്, സ്വകാര്യ), ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ (ഐ.ഐ.ടി, ഐ.ഐ.എം., എന്‍.ഐ.ടി, ഐസര്‍) എന്നിവിടങ്ങളില്‍ നിന്നുള്ള അക്കാദമിക ഭരണകര്‍ത്താക്കളും സ്ഥാപന മേധാവികളുമായ 300ലധികം പേര്‍ക്ക് കാര്യശേഷി നിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ പങ്കാളികള്‍ അവരുടെ സ്ഥാപനങ്ങളില്‍ എന്‍.ഇ.പി നടപ്പിലാക്കിയതിന്റെ പുരോഗതി അവതരിപ്പിക്കുകയും ശ്രദ്ധേയമായ നടപ്പാക്കല്‍ തന്ത്രങ്ങളും മികച്ച സമ്പ്രദായങ്ങളും വിജയഗാഥകളും പങ്കിടുകയും ചെയ്യും.
മൂന്ന് ദിവസത്തെ ശിക്ഷാ സമാഗമത്തില്‍, എന്‍.ഇ.പി 2020 പ്രകാരം ഉന്നത വിദ്യാഭ്യാസത്തിനായി കണ്ടെത്തിയ ഒന്‍പത് വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. മള്‍ട്ടി ഡിസിപ്ലിനറിയും ഹോളിസ്റ്റിക് എഡ്യൂക്കേഷനും ((ബഹുവിഷയങ്ങളും സമഗ്രമായ വിദ്യാഭ്യാസവും), നൈപുണ്യ വികസനവും തൊഴില്‍ക്ഷമതയും; ഗവേഷണം, നൂതനാശയം, സംരംഭകത്വം; ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി അദ്ധ്യാപകരുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍; ഗുണനിലവാരം, റാങ്കിംഗും അക്രഡിറ്റേഷനും; ഡിജിറ്റല്‍ ശാക്തീകരണവും ഓണ്‍ലൈന്‍ വിദ്യാഭ്യാസവും; തുല്യവും സമഗ്രവുമായ വിദ്യാഭ്യാസം; ഇന്ത്യന്‍ വിജ്ഞാന സംവിധാനം; ഉന്നത വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവല്‍ക്കരണം എന്നിവയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ള ആശയങ്ങള്‍.

Addressing Akhil Bhartiya Shiksha Samagam in Varanasi. https://t.co/1SwbAU6HRE

— Narendra Modi (@narendramodi) July 7, 2022

राष्ट्रीय शिक्षा नीति का मूल आधार, शिक्षा को संकुचित सोच के दायरों से बाहर निकालना और उसे 21वीं सदी के आधुनिक विचारों से जोड़ना है: PM @narendramodi

— PMO India (@PMOIndia) July 7, 2022

हम केवल डिग्री धारक युवा तैयार न करें, बल्कि देश को आगे बढ़ने के लिए जितने भी मानव संसाधनों की जरूरत हो, हमारी शिक्षा व्यवस्था वो देश को दे।

इस संकल्प का नेतृत्व हमारे शिक्षकों और शिक्षण संस्थानों को करना है: PM @narendramodi

— PMO India (@PMOIndia) July 7, 2022

कोरोना की इतनी बड़ी महामारी से हम न केवल इतनी तेजी से उबरे, बल्कि आज भारत दुनिया की सबसे तेजी से बढ़ रही बड़ी अर्थव्यवस्थाओं में एक हैं।

आज हम दुनिया के तीसरे सबसे बड़े स्टार्टअप इकोसिस्टम हैं: PM @narendramodi

— PMO India (@PMOIndia) July 7, 2022

स्पेस टेक्नोलॉजी जैसे क्षेत्रों में जहाँ पहले केवल सरकार ही सब करती थी वहां अब प्राइवेट प्लेयर्स के जरिए युवाओं के लिए नई दुनिया बन रही है।

देश की बेटियों के लिए, महिलाओं के लिए भी जो क्षेत्र पहले बंद हुआ करते थे, आज वो सेक्टर बेटियों की प्रतिभा के उदाहरण प्रस्तुत कर रहे हैं: PM

— PMO India (@PMOIndia) July 7, 2022

नई नीति में पूरा फोकस बच्चों की प्रतिभा और चॉइस के हिसाब से उन्हें skilled बनाने पर है।

हमारे युवा skilled हों, confident हों, practical और calculative हो, शिक्षा नीति इसके लिए जमीन तैयार कर रही है: PM @narendramodi at Akhil Bhartiya Shiksha Samagam in Varanasi

— PMO India (@PMOIndia) July 7, 2022

नई राष्ट्रीय शिक्षा नीति के लिए देश के एजुकेशन सेक्टर में एक बड़े इंफ्रास्ट्रक्चर overhaul पर भी काम हुआ है।

आज देश में बड़ी संख्या में नए कॉलेज खुल रहे हैं, नए विश्वविद्यालय खुल रहे हैं, नए IIT और IIM की स्थापना हो रही है: PM @narendramodi

— PMO India (@PMOIndia) July 7, 2022

राष्ट्रीय शिक्षा नीति अब मातृभाषा में पढ़ाई के रास्ते खोल रही है।

इसी क्रम में, संस्कृत जैसी प्राचीन भारतीय भाषाओँ को भी आगे बढ़ाया जा रहा है: PM @narendramodi

— PMO India (@PMOIndia) July 7, 2022

-ND-


(Release ID: 1839890) Visitor Counter : 1604