പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉജ്ജ്വല സബ്‌സിഡി സംബന്ധിച്ച ഇന്നത്തെ തീരുമാനം കുടുംബ ബജറ്റുകളെ വളരെയധികം ലഘൂകരിക്കും: പ്രധാനമന്ത്രി

Posted On: 21 MAY 2022 8:16PM by PIB Thiruvananthpuram

പെട്രോൾ, ഡീസൽ വിലയിലെ ഗണ്യമായ ഇടിവ് വിവിധ മേഖലകളെ ഗുണപരമായി സ്വാധീനിക്കുകയും നമ്മുടെ പൗരന്മാർക്ക് ആശ്വാസം നൽകുകയും ചെയ്യും: പ്രധാനമന്ത്രി

ഉജ്ജ്വല സബ്‌സിഡി സംബന്ധിച്ച ഇന്നത്തെ തീരുമാനങ്ങളും പെട്രോൾ, ഡീസൽ വിലയിടിവും വിവിധ മേഖലകളെ ഗുണപരമായി സ്വാധീനിക്കുമെന്നും നമ്മുടെ പൗരന്മാർക്ക് ആശ്വാസം നൽകുമെന്നും  ‘ജീവിതം കൂടുതൽ സുഗമമാക്കുമെന്നും’ പ്രധാനമന്ത്രി പറഞ്ഞു.

തീരുമാനങ്ങളെക്കുറിച്ചുള്ള ധനമന്ത്രിയുടെ ട്വീറ്റുകൾ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
 
"നമുക്ക് എപ്പോഴും ജനങ്ങളാണ്  ആദ്യം!

ഇന്നത്തെ തീരുമാനങ്ങൾ, പ്രത്യേകിച്ച് പെട്രോൾ, ഡീസൽ വിലകളിലെ ഗണ്യമായ കുറവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വിവിധ മേഖലകളെ ഗുണപരമായി ബാധിക്കുകയും നമ്മുടെ പൗരന്മാർക്ക് ആശ്വാസം നൽകുകയും കൂടുതൽ ‘ജീവിതം സുഗമമാക്കുകയും ചെയ്യും.

"Ujjwala Yojana has helped crores of Indians, especially women. Today’s decision on Ujjwala subsidy will greatly ease family budgets."

***

-ND-

(Release ID: 1827238) Visitor Counter : 132