പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡോ. ദേവേന്ദ്ര പട്ടേലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

പോസ്റ്റഡ് ഓണ്‍: 05 APR 2022 2:59PM by PIB Thiruvananthpuram

പ്രശസ്ത ഓങ്കോ സർജൻ ഡോ. ദേവേന്ദ്ര പട്ടേലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ആരോഗ്യ അടിസ്ഥാന സൗകര്യ വികസനത്തിലും ക്യാൻസർ പരിചരണത്തിലും ഡോ. ​​പട്ടേലിന്റെ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഡോ. ദേവേന്ദ്ര പട്ടേൽ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും കാൻസർ പരിചരണവും പരിപോഷി പ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ മൂലം എണ്ണമറ്റ ആളുകളുടെ ആദരവും ബഹുമാനവും  നേടിയെടുത്തു. വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഗാധമായ അറിവും കാരുണ്യവും   എക്കാലവും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി ."

***

-ND-

( റിലീസ് ഐ.ഡി: 1813641) സന്ദര്‍ശക കൗണ്ടര്‍ : 175