പ്രധാനമന്ത്രിയുടെ ഓഫീസ്
മാതൃഭൂമിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ മാർച്ച് 18-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Posted On:
17 MAR 2022 11:07AM by PIB Thiruvananthpuram
മലയാള ദിനപത്രമായ മാതൃഭൂമിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ 2022 മാർച്ച് 18-ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും.
1923 മാർച്ച് 18-ന് മാതൃഭൂമി പ്രവർത്തനമാരംഭിച്ചു. ദേശീയ താൽപ്പര്യമുള്ള വിഷയങ്ങൾ നിരന്തരം ഉയർത്തിക്കാട്ടുന്നതിനൊപ്പം സാമൂഹിക പരിഷ്‌കരണങ്ങളും വികസന അജണ്ടകളും മുന്നോട്ടു വയ്ക്കുന്നതിലും മാതൃഭൂമി മുൻപന്തിയിലാണ്. മാതൃഭൂമിക്ക് 15 പതിപ്പുകളും 11 ആനുകാലികങ്ങളും ഉണ്ട്. കൂടാതെ, മാതൃഭൂമി ബുക്‌സ് ഡിവിഷൻ സമകാലിക താൽപ്പര്യമുള്ള വിവിധ വിഷയങ്ങളിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു.
--ND--
(Release ID: 1806840)
Visitor Counter : 170
Read this release in:
Telugu
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada