ധനകാര്യ മന്ത്രാലയം
'ഹര്‍ ഘര്‍, നാല്‍ സെ ജല്‍' പദ്ധതിക്ക് 60,000 കോടി രൂപ അനുവദിച്ചു; 3.8 കോടി ഭവനങ്ങള്‍ ഉള്‍പ്പെടും
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ 48,000 കോടി രൂപയുടെ ചെലവില്‍ 80 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കും.
വടക്കന്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ വൈബ്രന്റ് വില്ലേജുകളുടെ പ്രോഗ്രാമിന് കീഴില്‍ വികസിപ്പിക്കും
പിന്നോക്കം നില്‍ക്കുന്നത് തുടരുന്ന ബ്ലോക്കുകള്‍ക്കായിരിക്കും വികസനംകാംക്ഷിക്കുന്ന ജില്ലകള്‍ പരിപാടിയുടെ ശ്രദ്ധ
प्रविष्टि तिथि:
01 FEB 2022 1:13PM by PIB Thiruvananthpuram
ഹര്‍ ഘര്‍, നാല്‍ സേ ജല്‍ പദ്ധതിക്ക് കീഴില്‍ 3.8 കോടി കുടുംബങ്ങളെ 2022-23ല്‍ ഉള്‍പ്പെടുത്തുന്നതിനായി 60,000 കോടി രൂപ വകയിരുത്തി. 2014 മുതല്‍ഗവണ്‍മെന്റിന്റെ ശ്രദ്ധ പൗരന്മാരുടെ, പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ശാക്തീകരണത്തിലാണെന്ന് 2022-23 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പാര്‍പ്പിടം, വൈദ്യുതി, പാചക വാതകം, വെള്ള ലഭ്യത എന്നിവ നല്‍കുന്ന പരിപാടികള്‍ക്കുള്ള നടപടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹര്‍ ഘര്‍, നാല്‍ സേ ജല്‍ എന്നതില്‍ നിലവില്‍ 8.7 കോടിയാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും അതില്‍ 5.5 കോടി കുടുംബങ്ങള്‍ക്ക് കഴിഞ്ഞ 2 വര്‍ഷത്തിനുള്ളിലാണ് പൈപ്പ് വെള്ളം നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിക്കൊണ്ട് ധനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജന
പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ-നഗര പദ്ധതികളില്‍ അര്‍ഹതപ്പെട്ട ഗുണഭോക്താക്കളെന്ന് കണ്ടെത്തിയവര്‍ക്കുള്ള 80 ലക്ഷം വീടുകള്‍ 2022-23ല്‍ പൂര്‍ത്തീകരിക്കുന്നതിന് 48,000 കോടി രൂപ അനുവദിക്കുമെന്ന് ശ്രീമതി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. നഗരപ്രദേശങ്ങളിലെ ഇടത്തരക്കാര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും താങ്ങാനാവുന്ന വിലയുള്ള ഭവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഭൂമിയും, നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ അനുമതികള്‍ക്കും ആവശ്യമായ സമയം കുറയ്ക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റുകളുമായി യോജിച്ച് കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിക്കും. ഇടനിലച്ചെലവ് കുറയ്ക്കുന്നതിനൊപ്പം മൂലധനത്തിനുള്ള ലഭ്യത വിപുലീകരിക്കുന്നതിന് സാമ്പത്തിക മേഖല നിയന്ത്രാദക്കളുമായും ഗവണ്‍മെന്റ് പ്രവര്‍ത്തിക്കും.
വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം (ഊര്‍ജ്ജസ്വല ഗ്രാമ പദ്ധതി)
പുതിയ വൈബ്രന്റ് വില്ലേജസ് പരിപാടിക്ക് കീഴില്‍ വടക്കന്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ധനമന്ത്രി നിര്‍ദ്ദേശിച്ചു. ''ചുറ്റിതിരിയുന്ന ജനസംഖ്യ കുറവുള്ള, പരിമിതമായ ബന്ധിപ്പിക്കലും, പശ്ചാത്തല സൗകര്യങ്ങളുമുള്ള അതിര്‍ത്തി ഗ്രാമങ്ങളെ പലപ്പോഴും വികസന നേട്ടങ്ങളില്‍ നിന്ന് ഒഴിവാക്കുകയാണ്. വടക്കന്‍ അതിര്‍ത്തിയിലുള്ള ഇത്തരം ഗ്രാമങ്ങള്‍ പുതിയ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന്റെ പരിധിയില്‍ വരും. ഗ്രാമീണ പശ്ചാത്തലസൗകര്യങ്ങള്‍, പാര്‍പ്പിടം, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, റോഡ് ബന്ധിപ്പിക്കല്‍ എന്നിവയുടെ നിര്‍മ്മാണം, വികേന്ദ്രീകൃത പുനരുപയോഗ ഊര്‍ജത്തിനുള്ള വ്യവസ്ഥ, ദൂരദര്‍ശന്‍, വിദ്യാഭ്യാസ ചാനലുകള്‍ എന്നിവയ്ക്ക് നേരിട്ട് വീട്ടിലേക്കുള്ള പ്രവേശനം, ഉപജീവനമാര്‍ഗ്ഗം സൃഷ്ടിക്കുന്നതിനുള്ള പിന്തുണ എന്നിവ ഈ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അധിക ധനസഹായം നല്‍കും. നിലവിലുള്ള പദ്ധതികള്‍ സംയോജിപ്പിക്കും. ഞങ്ങള്‍ അവരുടെ ഫലങ്ങള്‍ നിര്‍വചിക്കുകയും നിരന്തരമായ അടിസ്ഥാനത്തില്‍ നിരീക്ഷിക്കുകയും ചെയ്യും'', ശ്രീമതി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
വികസനംകാംക്ഷിക്കുന്ന ബ്ലോക്കുകള്‍ പരിപാടി
പ്രധാന മേഖലകളില്‍ വേണ്ടത്ര പുരോഗതി കാണിക്കാത്ത ബ്ലോക്കുകളിലായിരിക്കും 2022-23ല്‍, വികസനംകാംക്ഷിക്കുന്ന ജില്ലകള്‍ പരിപാടിയുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ''വികസനംകാംക്ഷിക്കുന്ന ജില്ലകള്‍ പരിപാടിയിലൂടെ രാജ്യത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലകളിലെ പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ഞങ്ങളുടെ വീക്ഷണം ചുരുങ്ങിയ സമയത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമായി. ആ 112 ജില്ലകളില്‍ 95 ശതമാനവും ആരോഗ്യം, പോഷകാഹാരം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, അടിസ്ഥാന പശ്ചാത്തലസൗകര്യങ്ങള്‍ തുടങ്ങിയ സുപ്രധാന മേഖലകളില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. അവര്‍ സംസ്ഥാന ശരാശരി മൂല്യങ്ങളെ മറികടന്നു. എന്നിരുന്നാലും, ആ ജില്ലകളിലെ ചില ബ്ലോക്കുകള്‍ ഇപ്പോഴും പിന്നാക്കം നില്‍ക്കുകയാണ്. 2022-23 ല്‍, ആ ജില്ലകളിലെ അത്തരം ബ്ലോക്കുകളിലായിരിക്കും പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുക'', ശ്രീമതി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
-ND-
(रिलीज़ आईडी: 1794422)
आगंतुक पटल : 355
इस विज्ञप्ति को इन भाषाओं में पढ़ें:
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Odia
,
Kannada
,
Tamil
,
English
,
Bengali
,
Gujarati
,
Telugu