പ്രധാനമന്ത്രിയുടെ ഓഫീസ്‌

സോമനാഥിലെ പുതിയ സർക്യൂട്ട് ഹൗസ് പ്രധാനമന്ത്രി ജനുവരി 21-ന് ഉദ്ഘാടനം ചെയ്യും

Posted On: 20 JAN 2022 12:36PM by PIB Thiruvananthpuram

സോമനാഥിലെ പുതിയ സർക്യൂട്ട് ഹൗസിന്റെ ഉദ്ഘാടനം 2022 ജനുവരി 21ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും. ചടങ്ങിനെ അദ്ദേഹം അഭിസംബോധനയും ചെയ്യും. 


രാജ്യത്തിനകത്ത്‌ നിന്നും വിദേശത്തു നിന്നുമുള്ള ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വർഷവും സോമനാഥ ക്ഷേത്രം സന്ദർശിക്കുന്നത്. നിലവിലുള്ള ഗവണ്മെന്റ്  താമസ സൗകര്യം ക്ഷേത്രത്തിൽ നിന്ന് വളരെ അകലെയായതിനാലാണ് പുതിയ സർക്യൂട്ട് ഹൗസ് വേണമെന്ന ആവശ്യം ഉയർന്നത്. സോമനാഥ ക്ഷേത്രത്തിന് സമീപമാണ് 30 കോടിയിലധികം രൂപ ചെലവിൽ പുതിയ സർക്യൂട്ട് ഹൗസ് നിർമ്മിച്ചിരിക്കുന്നത്. സ്യൂട്ടുകൾ, വിഐപി, ഡീലക്സ് മുറികൾ, കോൺഫറൻസ് റൂം, ഓഡിറ്റോറിയം ഹാൾ തുടങ്ങി ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ മുറികളിൽ നിന്നും കടൽ കാഴ്ച ലഭ്യമാകുന്ന തരത്തിലാണ് രൂപകൽപന  ചെയ്തിരിക്കുന്നത്.

ND(Release ID: 1791174) Visitor Counter : 180