പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022 ജനുവരി 30-ന് മൻ കി ബാത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും പങ്കിടാൻ പ്രധാനമന്ത്രി പൗരന്മാരെ ക്ഷണിച്ചു

Posted On: 19 JAN 2022 11:12AM by PIB Thiruvananthpuram

2022 ജനുവരി 30 ഞായറാഴ്‌ച നടക്കുന്ന മൻ കി ബാത്തിലേക്ക് അവരുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കിടാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരെ ക്ഷണിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ഈ മാസം 30-ന്, 2022-ലെ ആദ്യത്തെ മൻ കി ബാത്ത്‌  നടക്കും. പ്രചോദനാത്മകമായ ജീവിത കഥകളും വിഷയങ്ങളും സംബന്ധിച്ച് നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പങ്കിടാനുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. @mygovindia അല്ലെങ്കിൽ നമോ  ആപ്പിൽ അവ പങ്കിടുക. 1800-11-7800 ൽ  ഡയൽ ചെയ്തും  നിങ്ങളുടെ സന്ദേശം രേഖപെടുത്താം ."

 

ND

(Release ID: 1790871) Visitor Counter : 173