പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

50-ാമത് വിജയ് ദിവസിൽ മുക്തിജോദ്ധമാർ , ബീരാംഗനമാർ , ഇന്ത്യൻ സായുധ സേന എന്നിവയുടെ ശൗര്യവും ത്യാഗവും പ്രധാനമന്ത്രി അനുസ്മരിച്ചു

Posted On: 16 DEC 2021 9:58AM by PIB Thiruvananthpuram

50-ാമത് വിജയ് ദിവസിൽ ഇന്ത്യൻ സായുധ സേനയിലെ മുക്തിജോദ്ധമാരും ബീരാംഗനകളും ധീരഹൃദയരും നടത്തിയ മഹത്തായ വീര്യവും ത്യാഗവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. ഈ അവസരത്തിൽ ധാക്കയിൽ രാഷ്ട്രപതിയുടെ സാന്നിധ്യം ഓരോ ഇന്ത്യക്കാരനും പ്രത്യേക പ്രാധാന്യമുള്ളതാണെന്നും ശ്രീ മോദി പറഞ്ഞു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"50-ാം വിജയ് ദിവസിൽ, ഇന്ത്യൻ സായുധ സേനയിലെ മുക്തിജോദ്ധമാരും ബീരാംഗനകളും, ധീരഹൃദയരും നടത്തിയ മഹത്തായ ശൗര്യവും, ത്യാഗവും ഞാൻ അനുസ്മരിക്കുന്നു. അടിച്ചമർത്തുന്ന ശക്തികളെ  നാം  ഒരുമിച്ച്  പൊരുതി പരാജയപ്പെടുത്തി. ധാക്കയിലെ രാഷ്ട്രപതി ജിയുടെ സാന്നിധ്യം ഓരോ ഇന്ത്യക്കാരനും പ്രത്യേക പ്രാധാന്യമുള്ളതാണ്."

****



(Release ID: 1782085) Visitor Counter : 126