പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹെൽത്ത്ഗിരി അവാർഡ് 21 വിജയികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 02 OCT 2021 6:12PM by PIB Thiruvananthpuram

ഇക്കൊല്ലത്തെ ഹെൽത്ത്ഗിരി പുരസ്‌കാര ജേതാക്കളെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഹെൽത്ത്ഗിരി  അവാർഡ്  21 ന്റെ  വിജയികളെ  അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ വർഷവും ഒക്ടോബർ 2 -ന്  ശുചിത്വ ,ആരോഗ്യ രംഗങ്ങളിൽ  അടിസ്ഥാന തലത്തിൽ  മാറ്റം കൊണ്ടു വരുന്നവരെ  ആദരിക്കുന്ന പതിവ് പ്രവൃത്തിക്ക്   ഇന്ത്യ ടുഡേ   ഗ്രൂപ്പിനെ ഞാൻ അഭിനന്ദിക്കുന്നു.

കോവിഡ്-19 ആഗോള മഹാമാരിയിലൂടെ അസാധാരണ വ്യക്തികളും സംഘടനകളും അവസരത്തിനൊത്ത്‌ ഉയർന്ന് പകർച്ചവ്യാധിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തി.

അത്തരം മികച്ച ശ്രമങ്ങളെ ആദരിക്കാനും അവരുടെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടാനുമുള്ള  ഇന്ത്യ ടുഡേ   ഗ്രൂപ്പിന്റെ പ്രശംസനീയമായ ശ്രമമാണ് "ഹെൽത്ത്ഗിരി 21 പുരസ്‌കാരങ്ങൾ. 

*****


(Release ID: 1760455) Visitor Counter : 184